Get Updates
Get notified of breaking news, exclusive insights, and must-see stories!

നിജ്ജാറിന്റെ അനുയായിയായ ഗുണ്ടാനേതാവ് അര്‍ഷ്ദീപ് ദല്ല കനേഡിയന്‍ പൊലീസിന്റെ കസ്റ്റഡിയില്‍

ഒട്ടാവ: ഖലിസ്ഥാനി നേതാവും ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ സഹായിയുമായ അര്‍ഷ്ദീപ് ദല്ലയെ കാനഡയില്‍ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ഇന്ത്യയ്ക്ക് കാനഡ കൈമാറിയിട്ടില്ല എന്നാണ് വിവരം. അര്‍ഷ്ദീപ് ദല്ല ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണോ അതോ അദ്ദേഹത്തെ വിട്ടോ എന്നതിനെ കുറിച്ച് വ്യക്തതയില്ല.

കാനഡയുമായുള്ള എല്ലാ നയതന്ത്ര ചാനലുകളും ഇന്ത്യ അടച്ചിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മില്‍ ഒരു വിവരവും പങ്കിടുന്നില്ല. അതിനാല്‍ തന്നെ അര്‍ഷ്ദീപ് ദല്ലയെ കസ്റ്റഡിയിലെടുത്തത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒക്ടോബര്‍ 27-28 തീയതികളില്‍ കാനഡയില്‍ നടന്ന വെടിവെപ്പിന് ശേഷം ദല്ലയെ കസ്റ്റഡിയിലെടുത്തിരുന്നു.

Arshdeep Dalla

മില്‍ട്ടണില്‍ നടന്ന വെടിവയ്പിനെക്കുറിച്ച് ഹാള്‍ട്ടണ്‍ റീജിയണല്‍ പൊലീസ് സര്‍വീസ് അന്വേഷണം നടത്തിവരികയാണ്. വെടിവെപ്പില്‍ അര്‍ഷ്ദീപിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്നാണ് കാനഡയുടെ നിഗമനം. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ ഭാര്യയ്ക്കും പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കുമൊപ്പമാണ് ഇയാളുടെ താമസം എന്നാണ് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സി വൃത്തങ്ങള്‍ അറിയിക്കുന്നത്.

അന്താരാഷ്ട്ര ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുമായും പാക്കിസ്ഥാന്റെ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ)മായും ദല്ലയ്ക്ക് ബന്ധമുണ്ടെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞിരുന്നു. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് (കെടിഎഫ്), ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്‍ (ഐഎസ്വൈഎഫ്) എന്നീ തീവ്രവാദ ഗ്രൂപ്പുകളിലെ പ്രധാന അംഗമാണ് അര്‍ഷ്ദീപ് ഡല്ല.

കൊള്ള, കൊലപാതകം, മറ്റ് ഭീകര പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കേസുകളില്‍ ഇയാള്‍ക്കെതിരെ യുഎപിഎ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ പഞ്ചാബ് പൊലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ പഞ്ചാബിലെ ജാഗ്രോണില്‍ നിന്നുള്ള ഇലക്ട്രീഷ്യന്‍ പരംജീത് സിംഗ് കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ഡല്ല ഏറ്റെടുത്തിരുന്നു.

2020 നവംബറില്‍ ദേരാ സച്ചാ സൗദ അനുയായിയായ മനോഹര്‍ ലാലിനെ ഇയാളുടെ കൂട്ടാളികള്‍ വെടിവച്ചു കൊന്നിരുന്നു. ദേരാ സച്ചാ സൗദയുടെ മറ്റൊരു അനുയായിയായ ശക്തി സിങ്ങിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിലും ഇയാള്‍ പങ്കാളിയായിരുന്നു. ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ അവകാശവാദമാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാക്കിയത്. പിന്നാലെ ഇരുരാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+