കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് ഇറാനും തറപ്പിച്ച് പറയുന്നു: കാരണം ഇതാണ്

ആയത്തൊള്ള ഖമേനിയുടെ പ്രതിനിധിയെ ഉദ്ധരിച്ച് ഇറാന്‍ സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Google Oneindia Malayalam News

ടെഹ്റാന്‍: ഐസിസ് സ്ഥാപകന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് ഉറപ്പിച്ചുപറഞ്ഞ് ഇറാന്‍. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയുടെ പ്രതിനിധിയെ ഉദ്ധരിച്ച് ഇറാന്‍ സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഭീകരന്‍ ബാഗ്ദാദി തീര്‍ച്ചയായും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇസ്ലാമിക് പണ്ഡിതന്‍ അലി ഷിറാസിയെ ഉദ്ധരിച്ച് ഇറാന്‍ വാര്‍ത്താ ഏജന്‍സി ഐആര്‍എന്‍എയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ ബാഗ്ദായിയു
ടെ മരണം സംഭബന്ധിച്ച് ഇറാന്‍ വിദേശകാര്യ അധികൃതരില്‍ നിന്നുള്ള പ്രതികരണം ലഭ്യമല്ല.

2014ല്‍ ഐസിസ് ഇറാഖിലെ പല സ്ഥലങ്ങളുടേയും നിയന്ത്രണം പിടിച്ചെടുത്ത ശേഷം ഇറാഖിലെ മൊസ്യൂളിലെ മുസ്ലിം പള്ളിയിലുണ്ടായ വ്യോമാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് അബൂബക്കര്‍ അല്‍ ബാഗ്ദാദി യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇതൊന്നും സ്ഥിരീകരിക്കപ്പെട്ടിരുന്നില്ലെങ്കിലും ഒളിഞ്ഞ് താമസിക്കുകയും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന ബാഗ്ദാദിയുടെ ഓഡിയോ സന്ദേശങ്ങള്‍ പുറത്തുവരാറുണ്ട്. എന്നാല്‍ അടുത്ത കാലത്തായി ഇത്തരം വീഡിയോകള്‍ പുറത്തുവന്നിരുന്നില്ല.

ബാധ്യതയുടെ പേരിൽ സർക്കാർ കശ്മീരിനെയും വില്‍ക്കുമോ!!! ബിജെപി സർക്കാരിനെതിരെ ശിവസേന!!!! ബാധ്യതയുടെ പേരിൽ സർക്കാർ കശ്മീരിനെയും വില്‍ക്കുമോ!!! ബിജെപി സർക്കാരിനെതിരെ ശിവസേന!!!!

 bagdhadi

സിറിയയിലുണ്ടായ വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് അവകാശപ്പെട്ട് ജൂണ്‍ 17ന് റഷ്യയായിരുന്നു ആദ്യം രംഗത്തെത്തിയത്. എന്നാല്‍ ഈ വാര്‍ത്ത അമേരിക്ക സ്ഥിരീകരികരിച്ചിട്ടില്ല. ബാഗ്ദാദി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ജൂണ്‍ 12 ന് സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സിറിയന്‍ സ്റ്റേറ്റ് ടിവിയാണ് ഐസിസ് സ്വാധീനമുള്ള റഖയില്‍ വെച്ചാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്ന വാര്‍ത്തകള്‍ പുറത്തുവിട്ടത്. റഖയിലെ വ്യോമാക്രമണത്തിന്‍റെ ദൃശ്യങ്ങളും ദി സണ്‍ എന്ന മാധ്യമം പുറത്തുവിട്ടിരുന്നു.

യൂറോപ്പില്‍ അങ്ങോളമിങ്ങോളം ആക്രമണം നടത്തുന്ന ഐസിസ് നീക്കങ്ങളും ബാഗ്ദാദിയുടെ വിദ്വേഷ പ്രസംഗങ്ങളും കാരണം ബാഗ്ദാദിയുടെ തലയ്ക്ക് £20 വിലയിട്ടിരുന്നു. ബാഗ്ദാദിയെ വധിച്ചുവെന്ന വാർത്ത അസദ് ഭരണകൂടത്തിന്‍റെ നേട്ടമായാണ് കണക്കാക്കപ്പെടുന്നത്. ഇതിനിടെ ബാഗ്ദാദി സ്വയം പ്രഖ്യാപിത കാലിഫേറ്റായി അവരോധിക്കപ്പെട്ട ഇറാഖിലെ 850 വര്‍ഷം പഴക്കമുള്ള മുസ്ലിം പള്ളി ഐസിസ് തകര്‍ത്തിരുന്നു. എന്നാല്‍ യുഎസ് വ്യോമാക്രമണത്തിലാണ് പള്ളി തകര്‍ന്നതെന്ന വാദം തള്ളി അമേരിക്ക രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ബാഗ്ദാദിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

English summary
Islamic State's leader Abu Bakr al-Baghdadi is "definitely dead", Iran's state news agency quoted a representative of Iranian Supreme Leader Ayatollah Ali Khamenei as saying on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X