അമേരിക്കയുമായി യുദ്ധത്തിനില്ല; ട്രംപുമായി ചര്‍ച്ചയ്ക്കുമില്ല- നിലപാട് വ്യക്തമക്കി ഖാംനയീ
തെഹ്റാന്: ഇറാനെതിരേ യുഎസ് വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ നിലപാട് വ്യക്തമാക്കി പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനയീ. അമേരിക്കയുമായി യുദ്ധമുണ്ടാവില്ലെന്നും അതേസമയം ട്രംപുമായി ചര്‍ച്ചയ്ക്കുമില്ലെന്നും സോഷ്യല്‍ മീഡിയ സന്ദേശങ്ങളിലൂടെ അദ്ദേഹം അറിയിച്ചു.
ഇറാന് എപ്പോഴെങ്കിലും അമേരിക്കയുമായി ചര്ച്ചയ്ക്കൊരുങ്ങുന്ന പക്ഷം- അത് സംഭവിക്കാന്‍ സാധ്യതയില്ല- അത് നിലവിലെ യു.എസ് ഭരണകൂടവുമായിട്ടായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2015ലെ ആണവ കരാറിലൂടെ വ്യക്തമായതു പോലെ ശക്തരായിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇറാന് ചര്‍ച്ചകളില്‍ ഏര്‍പ്പെടാറുള്ളൂ. അമേരിക്കയുടെ സമ്മര്‍ദ്ദങ്ങളും അട്ടഹാസങ്ങളും തങ്ങളുടെ അടുത്ത് ചെലവാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്തകാലത്തായി ഞങ്ങളെക്കുറിച്ച് എന്തൊക്കെയോ കാര്യങ്ങള്‍ അമേരിക്ക പറഞ്ഞുകൊണ്ടിരിക്കുന്നു. ഉപരോധങ്ങള്‍ക്കു പുറമെ യുദ്ധത്തെ കുറിച്ചും ചര്‍ച്ചകളെ കുറിച്ചും അവര്‍ സംസാരിക്കുന്നു. എന്നാല്‍ ഒരു യുദ്ധമുണ്ടാവില്ലെന്നും അമേരിക്കയുമായുള്ള ചര്‍ച്ച നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുമായി ഇറാന് എന്തുകൊണ്ട് ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നതിന്റെ കാരണങ്ങളും അദ്ദേഹം വിശദീകരിച്ചു. ആണവകരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറിയ ട്രംപ്, പുതിയ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇറാന് പ്രസിഡന്റുമായി നേരിട്ട് സംസാരിക്കാന്‍ ഒരുക്കമാണെന്നും കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. എന്നാല്‍ ഇതിനുള്ള പ്രതികരണമെന്ന നിലയിലാണ് ഖാംനയീയുടെ പുതിയ പ്രസ്താവനകള്‍ പുറത്തുവന്നിരിക്കുന്നത്.
-
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
ഇറാൻ കത്തുന്നു! 900 കിലോയുടെ ഭീമൻ ബോംബുകൾ പ്രയോഗിച്ചു; വീഡിയോ പങ്കുവെച്ച് ട്രംപ് -
ട്രംപിന്റെ ആജ്ഞ കാത്ത് 57,000 യുഎസ് സൈനികർ; ഇറാനെതിരെ അമേരിക്കൻ പടയൊരുക്കം -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്തിബും അടയും, ക്രൂഡ് വില 116ല്‍ -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ..












Click it and Unblock the Notifications