കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയുമായി യുദ്ധത്തിനില്ല; ട്രംപുമായി ചര്‍ച്ചയ്ക്കുമില്ല- നിലപാട് വ്യക്തമക്കി ഖാംനയീ

  • By Desk
Google Oneindia Malayalam News

തെഹ്‌റാന്‍: ഇറാനെതിരേ യുഎസ് വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ നിലപാട് വ്യക്തമാക്കി പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനയീ. അമേരിക്കയുമായി യുദ്ധമുണ്ടാവില്ലെന്നും അതേസമയം ട്രംപുമായി ചര്‍ച്ചയ്ക്കുമില്ലെന്നും സോഷ്യല്‍ മീഡിയ സന്ദേശങ്ങളിലൂടെ അദ്ദേഹം അറിയിച്ചു.

<strong>മഴക്കെടുതി; ദുരിതാശ്വാസ ക്യാംപുകളില്‍ മെഡിക്കല്‍ ക്യാംപുകള്‍ സജീവം; ആരോഗ്യവകുപ്പ് സുസജ്ജം...</strong>മഴക്കെടുതി; ദുരിതാശ്വാസ ക്യാംപുകളില്‍ മെഡിക്കല്‍ ക്യാംപുകള്‍ സജീവം; ആരോഗ്യവകുപ്പ് സുസജ്ജം...

ഇറാന്‍ എപ്പോഴെങ്കിലും അമേരിക്കയുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുന്ന പക്ഷം- അത് സംഭവിക്കാന്‍ സാധ്യതയില്ല- അത് നിലവിലെ യു.എസ് ഭരണകൂടവുമായിട്ടായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2015ലെ ആണവ കരാറിലൂടെ വ്യക്തമായതു പോലെ ശക്തരായിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇറാന്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടാറുള്ളൂ. അമേരിക്കയുടെ സമ്മര്‍ദ്ദങ്ങളും അട്ടഹാസങ്ങളും തങ്ങളുടെ അടുത്ത് ചെലവാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

khamenei

അടുത്തകാലത്തായി ഞങ്ങളെക്കുറിച്ച് എന്തൊക്കെയോ കാര്യങ്ങള്‍ അമേരിക്ക പറഞ്ഞുകൊണ്ടിരിക്കുന്നു. ഉപരോധങ്ങള്‍ക്കു പുറമെ യുദ്ധത്തെ കുറിച്ചും ചര്‍ച്ചകളെ കുറിച്ചും അവര്‍ സംസാരിക്കുന്നു. എന്നാല്‍ ഒരു യുദ്ധമുണ്ടാവില്ലെന്നും അമേരിക്കയുമായുള്ള ചര്‍ച്ച നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയുമായി ഇറാന്‍ എന്തുകൊണ്ട് ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നതിന്റെ കാരണങ്ങളും അദ്ദേഹം വിശദീകരിച്ചു. ആണവകരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറിയ ട്രംപ്, പുതിയ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇറാന്‍ പ്രസിഡന്റുമായി നേരിട്ട് സംസാരിക്കാന്‍ ഒരുക്കമാണെന്നും കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. എന്നാല്‍ ഇതിനുള്ള പ്രതികരണമെന്ന നിലയിലാണ് ഖാംനയീയുടെ പുതിയ പ്രസ്താവനകള്‍ പുറത്തുവന്നിരിക്കുന്നത്.

English summary
Khemenei says Iran will not talk with US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X