കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപേ പോയി തുലയൂ... കരാര്‍ പിന്‍മാറ്റത്തിനെതിരേ ആഞ്ഞടിച്ച് ഇറാന്‍ ആത്മീയ നേതാവ്

  • By Salma Muhammed
Google Oneindia Malayalam News

തെഹ്‌റാന്‍: അന്താരാഷ്ട്ര ആണവ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ രൂക്ഷവിമര്‍ശനവുമായി ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല ഖാംനയീ. കരാറില്‍ നിന്നുള്ള പിന്‍മാറ്റം മാന്യതയില്ലാത്തതും കൊള്ളരുതാത്തതുമായ നടപടിയാണെന്ന് തെഹ്‌റാനില്‍ നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇറാനെതിരേ വിരല്‍ പോലുമുയര്‍ത്താന്‍ താങ്കള്‍ക്കാവില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റിനെ പേരെടുത്ത് വിളിച്ച് ആത്മീയ നേതാവ് പറഞ്ഞു.

'കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് നടത്തിയ വിലകുറഞ്ഞതും അമാന്യവുമായ പരാമര്‍ശങ്ങള്‍ നിങ്ങളെല്ലാവരും കേട്ടതാണ്. ഇറാനെയും ഇറാന്‍ ജനതയും അതുമിതുമെല്ലാം ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. എന്നാല്‍ ഇറാന്‍ ജനതയ്ക്കു വേണ്ടി ഞാന്‍ ട്രംപിനോട് പറയുന്നു; ട്രംപേ പോയി തുലയൂ.'

allii1-

ഇറാനെതിരായ അമേരിക്കയുടെ പ്രശ്‌നം ആണവ കരാറല്ലെന്നും അത് വെറുമൊതു ഹേതു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ ആധിപത്യത്തിന് മുമ്പില്‍ തലകുനിക്കാത്ത ഇറാന്റെ നിലപാടാണ് അവരുടെ പ്രശ്‌നമെന്നും അദ്ദേഹം ആരോപിച്ചു. ഒരുകാലത്ത് അമേരിക്കയുടെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു ഇറാന്‍. എന്നാല്‍ ഇറാന്‍ വിപ്ലവങ്ങള്‍ അമേരിക്കന്‍ ആധിപത്യത്തിന്റെ കരങ്ങള്‍ അരിയുകയായിരുന്നു.

അമേരിക്കയെയെന്ന പോലെ കരാറില്‍ ഒപ്പുവച്ച ഫ്രാന്‍സിനെയും ജര്‍മനിയെയും ബ്രിട്ടനെയും തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. കരാര്‍ പാലിക്കുന്ന കാര്യത്തില്‍ അവരില്‍ നിന്ന് കൃത്യമായ ഉറപ്പുലഭിച്ചാല്‍ മാത്രമേ അതുമായി ഇറാന്‍ മുന്നോട്ടുപോവുകയുള്ളൂ എന്നും ഖാംനയീ വ്യക്തമാക്കി. കരാര്‍ തുടരണമെന്നാണ് ഈ മൂന്ന് രാജ്യങ്ങളുടെയും താല്‍പര്യമെങ്കിലും ഇറാന്റെ മിസൈല്‍ പദ്ധതി, മേഖലയിലെ ഇറാന്റെ ഇടപെടല്‍ തുടങ്ങിയ കാര്യങ്ങളില്‍ നിയന്ത്രണം വേണമെന്നും അക്കാര്യം കരാറില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് ഈ രാജ്യങ്ങളുടെ പക്ഷം. എന്നാല്‍ കരാറില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ഇറാന്‍ ഒരുക്കമല്ലെന്ന നിലപാടിലാണ് അധികൃതര്‍.

അമേരിക്കയുടെ കരാര്‍ പിന്‍മാറ്റം വിഡ്ഢിത്തവും ലജ്ജാകരവുമാണെന്ന് ഇറാന്‍ സ്പീക്കര്‍ അലി ലാരിജാനിയും കുറ്റപ്പെടുത്തി. മുന്‍ ഭരണകൂടമുണ്ടാക്കിയ കരാറുകളില്‍ നിന്ന് യാതൊരു ഉളുപ്പുമില്ലാതെ പിന്‍മാറുകയെന്നത് മാന്യതയാണോ എന്ന് അദ്ദേഹം ട്രംപിനോട് ചോദിച്ചു. അതിനിടെ ഇറാന്‍ ആണവ കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായി പാലിക്കുന്നുവെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തലവന്‍ യുകിയ അമാനോ വ്യക്തമാക്കി. കരാറില്‍ നിന്ന് പിന്‍മാറാന്‍ അമേരിക്കന്‍ പ്രസിഡന്റ് കൈക്കൊണ്ട തീരുമാനത്തിനു പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം പ്രസ്താവിച്ചത്.

English summary
Khamenei slams Trump over nuclear deal with Iran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X