Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖാംനഇ എവിടെ? കൊല്ലപ്പെട്ടിരിക്കാമെന്ന് നെതന്യാഹു: ബഹ്‌റൈനില്‍ ഫ്‌ളാറ്റില്‍ മിസൈല്‍ പതിച്ചു

ടെല്‍ അവീവ്: ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തിന്റെ ഗതി തന്നെ മാറ്റിയേക്കാവുന്ന പ്രഖ്യാപനവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടതായി സംശയിക്കുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഖാംനഇ ജീവിച്ചിരിപ്പില്ല എന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം വെളിപ്പെടുത്തി. അതേസമയം, ഈ വാദത്തെ ശരിവയ്ക്കുന്ന തെളിവുകളൊന്നും നെതന്യാഹു നല്‍കിയില്ല.

ഖാംനഇ ഇറാനിയന്‍ ജനതയെ അഭിസംബോധന ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടാകാത്തതും സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു. എന്നാല്‍ ഖാംനഇ കൊല്ലപ്പെട്ടുവെന്ന അവകാശവാദങ്ങള്‍ ഇറാന്‍ മാധ്യമങ്ങള്‍ തള്ളുന്നു. അദ്ദേഹം ഇപ്പോഴും വാര്‍ റൂമിന് നേതൃത്വം നല്‍കുന്നുണ്ടെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. ഭരണകൂടത്തെ അട്ടിമറിക്കാന്‍ ഇറാനിയന്‍ ജനങ്ങളോടു തെരുവില്‍ ഇറങ്ങാനും നെതന്യാഹു ആവശ്യപ്പെട്ടു.

Iran-Israel War

ഇന്നലെ പകല്‍ ഖാംനഇയുടെ കൊട്ടാരത്തിനും ഓഫീസിനും സമീപം അമേരിക്കയും ഇസ്രായേലും സംയുക്തമായി അതിശക്തമായ വ്യോമാക്രമണമാണ് നടത്തിയത്. ഖാംനഇയുടെ കൊട്ടാരം ആക്രമണത്തില്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഖാംനഇ ഉണ്ടാകാന്‍ ഇടയുള്ള സ്ഥലങ്ങളെല്ലാം തങ്ങള്‍ ആക്രമിച്ചതായി നെതന്യാഹു പറഞ്ഞു. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഏറ്റവും വലിയ ശത്രുവായിട്ടാണ് 86 കാരനായ ഖാംനഇയെ കണക്കാക്കുന്നത്.

അമേരിക്കയും ഇറാനും നടത്തിയ ആക്രമണങ്ങളില്‍ ഒറ്റ ദിവസം കൊണ്ട് 201 പേര്‍ കൊല്ലപ്പെടുകയും 747 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും പെണ്‍കുട്ടികളാണ് എന്നത് ദുരന്തത്തിന്റെ വേദന വര്‍ധിപ്പിക്കുന്നു. ഇറാന്റെ പ്രതിരോധ മന്ത്രി അമീര്‍ നസീര്‍സാദേയും റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ മുഹമ്മദ് പക്പൂരും കൊല്ലപ്പെട്ടതായും സൂചനകളുണ്ട്.

അതിനിടെ, ഇറാനില്‍ ഖാംനഇക്കും ഭരണകൂടത്തിനും പിന്തുണയുമായി വലിയ പ്രകടനങ്ങള്‍ ടെഹ്‌റാനില്‍ നടക്കുന്നുണ്ട്.

സംഘര്‍ഷം ഇറാന്‍ അതിര്‍ത്തികള്‍ കടന്ന് യുഎഇ, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ദുബായിലെ പാം ജുമൈറയിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ബഹ്‌റൈനില്‍ ജനവാസ മേഖലയില്‍ ആക്രമണം ഉണ്ടായി. ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മലയാളികള്‍ ഉള്‍പ്പെടെ താമസിക്കുന്ന ഫ്‌ളാറ്റിന്റെ മുകളിലേക്കാണ് മിസൈല്‍ പതിച്ചത്.

ഇതിനിടെ ഇറാന്‍, ഇസ്രായേല്‍, ഇറാഖ്, യുഎഇ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ വ്യോമപാതകള്‍ പൂര്‍ണമായും അടച്ചു. ടെഹ്റാനില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കപ്പെട്ടത് വലിയ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്. മിഡില്‍ ഈസ്റ്റില്‍ യുദ്ധം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉള്‍പ്പെടെ തടസപ്പെട്ടിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+