കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫെയ്‌സ്ബുക്കിന്റെ മാതൃകയില്‍ ഐസിസിന്റെ ഖെലാഫാബുക്ക്

  • By Aiswarya
Google Oneindia Malayalam News

ഇറാഖ്: ഐസിസ് ഭീകരര്‍ തങ്ങളുടെ സാന്നിധ്യ എല്ലാ മേഖലയിലേകേകും വ്യാപിപ്പിക്കുന്നു. ഇപ്പോഴിതാ ഫെയ്‌സ്ബുക്കിന്റെ മാതൃകയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ സ്വന്തം സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്.
ഖെലാഫാബുക്ക് എന്നപേരില്‍ കെട്ടിലും മട്ടിലും ഫെയ്‌സ്ബുക്ക് ആണെന്നു തോന്നിപ്പിക്കുന്ന സൈറ്റാണ് തയാറായിവരുന്നത്. സൈറ്റ് പൂര്‍ത്തിയായിട്ടില്ലെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജിഹാദി സംഘങ്ങള്‍ക്ക് സൈറ്റിന്റെ മാതൃക ലഭിച്ചതായാണ് സൂചന. ലോകമെമ്പാടുമുള്ള ജിഹാദികള്‍ക്ക് ഒത്തുചേരാനുള്ള ഇടമായി മാറാനാണ് ഈ സൈറ്റ് ഉപയോഗിക്കുക.

kilafahbook.jpg

രജിസ്‌ട്രേഷന്‍ സാദ്ധ്യമല്ലാത്തതിനാല്‍ ഓണ്‍ലൈനില്‍ നിലനില്‍ക്കാന്‍ ഇപ്പോള്‍ ഖെലാഫാബുക്കിനു കഴിയുന്നില്ല.
ഇംഗ്ലീഷ്, ജര്‍മന്‍, ജാവനീസ്, തുര്‍ക്കിഷ്, സ്പാനിഷ്, ഇന്തോനീഷ്യന്‍, പോര്‍ച്ചുഗീസ് ഭാഷകളിലാണ് സൈറ്റ് തയാറാക്കുന്നത്. അതേസമയം, സൈറ്റ് അറബിയില്‍ ഇല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

#Khelafabook എന്ന ഹാഷ് ടാഗിലാണ് സൈറ്റ് പ്രചരിപ്പിക്കുന്നത്. ബോക്കോഹറാം കഴിഞ്ഞദിവസം ഐഎസിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

English summary
Isis supporters have set up their own social network, Khelafabook, though the site looked amateur and has broken since it was discovered last night.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X