കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മയക്കുമരുന്ന് മാഫിയയെ ഒറ്റിയ ഇമാമിനെ കൊന്നു, പ്രതികളെ തിരിച്ചറിഞ്ഞു

  • By Meera Balan
Google Oneindia Malayalam News

റിയാദ്: സൗദിയില്‍ പള്ളി ഇമാമിനെ വെടിവച്ച് കൊന്ന അക്രമികളെ സമീപവാസിയായ ആണ്‍കുട്ടി തിരച്ചറിഞ്ഞു. ജാസന്‍ പ്രവിശ്യയിലാണ് നിസ്‌ക്കാരത്തിനായി പള്ളിയിലേയ്ക്ക് പോകവേ ഇമാമിനെ വെടിവച്ച് കൊന്നത്.

കഴിഞ്ഞയാഴ്ചയാണ് പ്രഭാത നമസ്‌ക്കാരത്തിനായി പള്ളിയിലേക്ക് പോകവേ ഇമാമിന് വെടിയേറ്റത്. രണ്ടംഗ അക്രമി സംഘമാണ് വളരെ അടുത്ത് നിന്നും ഇമാമിന് നേരെ വെടിയുതിര്‍ത്തത്. കൊലപാതകത്തിന് പിന്നില്‍ മയക്കുമരുന്ന് മാഫിയയാണെന്ന് അന്നേ റിപ്പോര്‍ട്ടുകളുണ്ടയിരുന്നു .

Crime

ലഹരി മാഫിയ്‌ക്കെതിരെ ശക്തമായ നിലപാടുകള്‍ ഉണ്ടായിരുന്ന വ്യക്തിയായിരുന്നു കൊല്ലപ്പെട്ട ഇമാം. അതിനാല്‍ തന്നെ മയക്കു മരുന്നു മാഫിയകളുടെ ഒളിത്താവളങ്ങള്‍ പലതും അദ്ദേഹം പൊലീസിനെ അറിയിച്ചിരുന്നു. തങ്ങള്‍ പിടിയ്ക്കപ്പെടുമെന്ന് ഉറപ്പായതോടെയാണ് ഇമാമിനെതിരെ അക്രമികള്‍ നിറയൊഴിച്ചത് .

ആക്രമികളെ കണ്ട ഒരു ചെറിയ ആണ്‍കുട്ടിയാണ് പൊലീസ് സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തവരില്‍ നിന്നും യഥാര്‍ത്ഥ പ്രതികളെ തിരിച്ചറിഞ്ഞത്. പൊലീസ് നടത്തിയ തിരിച്ചറിയില്‍ പരേഡില്‍ കുട്ടി അക്രമികളെ തിരിച്ചറിയുകയായിരുന്നു .

English summary
Kid identifies killer of mosque preacher. Preacher was on his way to mosque for dawn prayers when he was shot in the head.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X