കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഷണ ശ്രമം; എണ്ണ പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചു, 66 പേര്‍ക്ക് ദാരുണാന്ത്യം, ഒട്ടേറെ പേര്‍ക്ക് ഗുരുതരം

Google Oneindia Malayalam News

മെക്‌സിക്കോ സിറ്റി: ഇന്ധന പൈപ്പ് ലൈനില്‍ മോഷണ ശ്രമത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ 66 പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് പൊള്ളലേറ്റു. മെക്‌സിക്കന്‍ സംസ്ഥാനമായ ഹിഡാല്‍ഗോയിലെ ത്‌ലാഹുലിപാനിലാണ് സംഭവം.

52

പൈപ്പ് ലൈനില്‍ അനധികൃത ടാപ്പ് സ്ഥാപിച്ച് മോഷണത്തിന് ശ്രമം നടന്നിരുന്നു. ഇവിടെ നിന്ന് ഇന്ധനം ചോര്‍ത്തി എടുക്കുന്നതിനിടെയാണ് തീപ്പിടുത്തമുണ്ടായത്. മോഷ്ടിക്കാനെത്തിയവരാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒട്ടേറെ പേരുടെ നില അതീവ ഗുരുതരമാണ്. മരണ സഖ്യം കൂടാനാണ് സാധ്യത.

മയക്കുമരുന്ന് മാഫിയകള്‍ക്കും ഗുണ്ടാസംഘങ്ങള്‍ക്കും സ്വാധീനമുള്ള പ്രദേശത്താണ് ദുരന്തമുണ്ടായിരിക്കുന്നത്. ഇന്ധനം മോഷ്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് പുതിയ പ്രസിഡന്റ് ആന്‍ഡ്രസ് മാന്വല്‍ ലോപസ് ഒബ്രഡോര്‍ ആവശ്യപ്പെട്ടിരുന്നു. മോഷ്ടാക്കള്‍ക്കെതിരെ അദ്ദേഹം ശക്തമായ നടപടിയും ആരംഭിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്.

കർണാടകയിൽ വീണ്ടും പ്രതിസന്ധി; നാല് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്കർണാടകയിൽ വീണ്ടും പ്രതിസന്ധി; നാല് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്

മെക്‌സിക്കന്‍ സിറ്റിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്ന സ്ഥലം. പൈപ്പ് ലൈനില്‍ നിന്ന് ഇന്ധനം ചോര്‍ത്തുന്നതിനിടെ ശേഖരിക്കാന്‍ പ്രദേശവാസികള്‍ കൂട്ടത്തോടെ എത്തിയിരുന്നു. ഈ വേളയിലാണ് തീപ്പിടുത്തമുണ്ടായത്. ആളുകള്‍ ഇന്ധനം ശേഖരിക്കാന്‍ ആഘോഷലഹരിയില്‍ എത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

English summary
Dozens killed as oil pipeline explodes in Mexico's Tlahuelilpan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X