കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരെയും മയക്കുന്ന ചിരിയുമായി എത്തിയ നഴ്സ് പരന്പര കൊലയാളി, കൊന്നുതള്ളിയത് 13 പേരെ

  • By ജാനകി
Google Oneindia Malayalam News

റോം: ആളുകളെ മയക്കുന്ന ചിരി ചിരിയ്ക്കുന്ന ആ നഴ്‌സ് ഒരു പരമ്പര കൊലയാളിയാണെന്ന് ആശുപത്രി അധികൃതര്‍ തിരിച്ചറിഞ്ഞപ്പോഴേയ്ക്കും 13 വിലപ്പെട്ട ജീവനുകള്‍ നഷ്ടമായിരുന്നു. രോഗികളെ കൊല്ലുന്ന നഴ്‌സുമാരുടെ കഥകള്‍ പുറത്ത് വന്നതില്‍ ഏറ്റവും ഒടുവിലത്തേതാണ് 56കാരിയായ ഫൗസ്റ്റ ബോനിനോ എന്ന നഴ്‌സിന്റേത്.

രക്തം കട്ടപിടിയ്ക്കാനുള്ള മരുന്ന് കുത്തിവച്ച് ഇവര്‍ കൊന്നത് 13 വൃദ്ധരെയാണ്. ചെറിയ ചില അസുഖങ്ങളുമായി ആശുപത്രിയില്‍ എത്തിയവരായിരുന്നു ഇവരെല്ലാം. 2014 മുതല്‍ 15 വരെയാണ് നഴ്‌സ് കൊലപാതകങ്ങള്‍ നടത്തിയത്. കൊല്ലപ്പെട്ടതെല്ലാം 61 നും 88 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു.

Nurse

അസ്വാഭാവിക മരണങ്ങളുടെ എണ്ണം കൂടുന്നതില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ നടത്തിയ പഠനത്തിലാണ് നഴ്‌സിന്റെ ക്രൂരതകള്‍ തെളിഞ്ഞത്. രക്തം കട്ടപിടിയ്ക്കാനും, ആന്തരിക രക്തസ്രാവം ഉണ്ടാകാനുമുള്ള മരുന്നുകള്‍ നല്‍കിയാണ് ഇവര്‍ കൊലപാതകങ്ങള്‍ നടത്തിയത്. 2014 ല്‍ ഡാനിയേല പോഗിയാലി എന്ന നഴ്‌സ് സമാന സംഭവത്തില്‍ അറസ്റ്റിലായതോടെയാണ് ആശുപത്രി അധികൃതരുടെ സംശയം നഴ്‌സിലേയ്ക്ക് നീങ്ങിയത്.

English summary
'Killer nurse' slays 13 patients with overdose.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X