കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയെ പൊളിച്ചടുക്കി ചൈന!! നിരവധി സിഐഎ ചാരന്‍മാരെ വധിച്ചു; ഞെട്ടലോടെ ലോക പോലീസ്

2013ന് ശേഷം അതുവരെയുണ്ടായിരുന്നു ചാരസംഘത്തെ അമേരിക്ക പിന്‍വലിച്ചുവെന്നാണ് കരുതുന്നത്. പിന്നീട് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചൈനയില്‍ പിടിയിലായിട്ടില്ല.

  • By Ashif
Google Oneindia Malayalam News

വാഷിങ്ടണ്‍: ചൈനയുടെ രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള അമേരിക്കയുടെ നീക്കം പാളി. ചൈന പിടികൂടി വധിച്ചത് ഇരുപതോളം സിഐഎ ചാരന്‍മാരെ. അമേരിക്കയെ ഞെട്ടിച്ചുകൊണ്ടായിരുന്നു ചൈനീസ് ഭരണകൂടത്തിന്റെ നീക്കം.

നിരവധി സിഐഎ ചാരന്‍മാരെ പിടികൂടി വധിക്കുകയും ജയിലിലടയ്ക്കുകയും ചെയ്തു. രണ്ടു വര്‍ഷത്തിനിടെയാണ് ചൈന ഇത്രയും പേരെ വധിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2010 മുതലാണ് ചൈന ഇത്തരം നീക്കം നടത്തിയത്.

നീക്കം തന്ത്രപരം

ചൈനയുടെ നീക്കം തന്ത്രപരമായയിരുന്നു. ഇതോടെ അമേരിക്കന്‍ ചാര സംഘങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത വരെ ഉടലെടുത്തു. ചാര പ്രവര്‍ത്തനം ഇത്രയും ദുഷ്‌കരമായ അവസ്ഥ മുമ്പുണ്ടായിട്ടില്ലെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

ചൈനീസ് നടപടി ഞെട്ടിച്ചു

എങ്ങനെയാണ് ചൈനയ്ക്ക് അമേരിക്കയുടെ ചാര പ്രവര്‍ത്തനം തകര്‍ക്കാന്‍ സാധിച്ചതെന്ന് വ്യക്തമല്ല. വിദേശത്തുള്ള ചാരന്മാരുമായി സിഐഎ ഉദ്യോഗസ്ഥര്‍ നടത്തിയ സംഭാഷണം ചോര്‍ത്തിയാണ് ചൈന തന്ത്രം മെനഞ്ഞതെന്നും റിപ്പോര്‍ട്ടുണ്ട്. അതല്ല, സിഐഎയിലെ ചിലര്‍ തന്നെ ചതിച്ചതാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ കരുതുന്നു.

മൊത്തമായി പിടികൂടി

2010-12 കാലത്താണ് ചൈന സിഐഎ ചാരന്‍മാരെ മൊത്തമായി പിടികൂടി അമേരിക്കയെ ഞെട്ടിച്ചത്. ഇതെങ്ങനെ സംഭവിച്ചുവെന്നും സിഐഎ നീക്കം ചൈന എങ്ങനെ മനസിലാക്കി എന്നതു സംബന്ധിച്ചും ഇപ്പോഴും സിഐഎ മേധാവികള്‍ക്കിടയില്‍ ചര്‍ച്ച നടക്കുകയാണ്.

ഒരാളെ വെടിവച്ചുകൊന്നു

ഒരു സിഐഎ ഉദ്യോഗസ്ഥനെ വധിച്ചത് മറ്റൊരു സിഐഎ ചാരന്റെ കണ്‍മുന്നില്‍ വച്ചായിരുന്നു. സര്‍ക്കാര്‍ കാര്യാലയത്തില്‍ നിന്നു രഹസ്യം ചോര്‍ത്തുന്നതിനിടെയാണ് വെടിവച്ച് കൊന്നത്. നിരവധി സിഐഎ ചാരന്‍മാരെ പിന്നീട് ചൈന ജയിലിലടച്ചു.

ചാരന്‍മാരുടെ കോട്ട തകര്‍ന്നു

20 സിഐഎ ചാരന്‍മാരാണ് ചൈനയില്‍ കുടുങ്ങിയതെന്ന് രേഖകളില്‍ വ്യക്തമാക്കുന്നു. വര്‍ഷങ്ങളുടെ പ്രവര്‍ത്തന ഫലമായി അമേരിക്ക ചൈനയില്‍ കെട്ടിപ്പൊക്കിയ ചാരന്‍മാരുടെ കോട്ടയാണ് നിമിഷ നേരങ്ങള്‍ കൊണ്ട് അന്ന്് തകര്‍ന്നത്.

ചൈനയുടെ ഉരുക്കുകോട്ട

ചൈനയില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്താന്‍ അമേരിക്ക വളരെ അധികം ശ്രമിച്ചിരുന്നു. തുടര്‍ന്ന് പ്രഗല്‍ഭരായ സംഘത്തെയാണ് ചൈനയിലേക്ക് നിയോഗിച്ചിരുന്നത്. എന്നാല്‍ ചൈനയില്‍ നിന്നു വിവരങ്ങള്‍ പുറത്തേക്ക് വരാന്‍ പ്രയാസമായിരുന്നു. ചൈനയിലെ സുരക്ഷാ സംവിധാനങ്ങള്‍ അത്രയധികം ശക്തമായിരുന്നുവെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ സമ്മതിക്കുന്നു.

2010 വരെ കുഴപ്പമില്ല

2010 വരെയാണ് അമേരിക്കക്ക് ചൈനയില്‍ നിന്നു വിവരങ്ങള്‍ ലഭിച്ചത്. പിന്നീടാണ് തങ്ങള്‍ക്ക് വിവരം നല്‍കിയിരുന്ന ഓരോരുത്തരായി അപ്രത്യക്ഷമാകുന്നുവെന്ന് ബോധ്യപ്പെട്ടത്. ചൈന എങ്ങനെ ഈ ചാര വലയം പൊട്ടിച്ചുവെന്ന് ഇതുവരെ വ്യക്തമല്ല.

പ്രത്യേക അന്വേഷണം നടത്തി

ചൈനയുടെ ഈ നീക്കത്തെ പറ്റി സിഐഎയും എഫ്ബിഐയും പ്രത്യേക അന്വേഷണം നടത്തിയിരുന്നു. ഒരു മുന്‍ സിഐഎ ഉദ്യോഗസ്ഥനിലാണ് ഈ അന്വേഷണം ചെന്നു അവസാനിച്ചത്. എന്നാല്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ വേണ്ട തെളിവുകള്‍ സിഐഎക്ക് ലഭിച്ചില്ല.

വിവരം നല്‍കിയ വ്യക്തി രാജ്യംവിട്ടു

ഈ വ്യക്തിയാണ് ചൈനയ്ക്ക് എല്ലാം ചോര്‍ത്തി നല്‍കിയതെന്ന് സിഐഎ സംശയിക്കുന്നു. എന്നാല്‍ വ്യക്തമായ തെളിവുണ്ടായിരുന്നില്ല. ഇയാള്‍ ഇപ്പോള്‍ ഒരു ഏഷ്യന്‍ രാജ്യത്താണ് താമസിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റിപ്പോര്‍ട്ടിനോട് സിഐഎയോ എഫ്ബിഐയോ പ്രതികരിച്ചിട്ടില്ല.

ചാരന്‍മാരെ പിന്‍വലിച്ചു, പുതിയ സംഘം

2013ന് ശേഷം അതുവരെയുണ്ടായിരുന്നു ചാരസംഘത്തെ അമേരിക്ക പിന്‍വലിച്ചുവെന്നാണ് കരുതുന്നത്. പിന്നീട് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചൈനയില്‍ പിടിയിലായിട്ടില്ല. എന്നാല്‍ പുതിയ സംഘം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ചാര യുദ്ധം നിലനില്‍ക്കുന്നു

2015ല്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ണായക വിവരങ്ങള്‍ ചൈന ഹാക്ക് ചെയ്ത് പരസ്യപ്പെടുത്തിയിരുന്നു. അതിന് ശേഷം ചൈനയിലെ അമേരിക്കന്‍ എംബസിയിലെ ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു. ഇരുരാജ്യങ്ങളും വര്‍ഷങ്ങളായി ചാര യുദ്ധം നിലനില്‍ക്കുന്നുണ്ട്.

English summary
The Chinese government systematically dismantled CIA spying operations in the country starting in 2010, killing or imprisoning more than a dozen sources over two years and crippling intelligence gathering there for years afterward.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X