നാലു വയസ്സുകാരന് ഗൊറില്ലയുടെ കൂട്ടില്‍ വീണു ;കുട്ടിയെ രക്ഷിക്കാന്‍ ഗൊറില്ലയെ വെടിവെച്ചു കൊന്നു.
ഓഹിയോ: അമേരിക്കിയലെ ഓഹിയോയില്‍ സിന്‍സിനാത്തി മൃഗശാലയിലെത്തിയ നാലു വയസ്സുകാരന് അബദ്ധത്തില്‍ ഗൊറില്ലയുടെ കൂട്ടില്‍ വീണു. ഒടുവില്‍ കുട്ടിയുടെ ജീവന് രക്ഷിക്കാന്‍ ഗൊറില്ലയെ വെടിവെച്ചുകൊല്ലേണ്ടി വന്നു. കുട്ടിയുടെ ജീവനു ഭീഷണി നേരിട്ട സാഹചര്യത്തിലാണ് ഗൊറില്ലയെ വെടിവെക്കേണ്ടി വന്നതെന്നാണ് മൃഗശാല അധികൃതര്‍ പറയുന്നത്. കുട്ടി കൂട്ടില്‍ വീണ ഉടനെ ഗൊറില്ല കുഞ്ഞിനെയുമെടുത്ത് കൂടിന്റെ ഒരു ഭാഗത്ത് ഇരിപ്പുറപ്പിക്കുകയായിരുന്നു.
17 വയസ്സും 180 കിലോ ഭാരവുമുളള ഹറാംബേ എന്നു പേരുളള ഗൊറില്ലയെയാണ് വെടിവെച്ചുകൊന്നത്. ഹറാംബെയെ വെടിവെച്ചുകൊന്നതിനെതിരായി സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. 'ഹറാംബേയ്ക്ക് നീതി' എന്ന ഫേസ്ബുക്ക് പേജിന് ഞായറാഴ്ച്ച വൈകുന്നേരത്തോടെ 3000 ലൈക്കുകളാണ് ലഭിച്ചത്. ഞായറാഴ്ച്ച രാവിലെയാണ് സംഭവം. മൃഗശാല അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 2000 ത്തോളം ഒപ്പിട്ട നിവേദനവും ഇതിനകം നല്‍കിക്കഴിഞ്ഞു.

കുട്ടി എങ്ങനെ കൂട്ടില്‍ വീണുവെന്നകാര്യം വ്യക്തമല്ല . രക്ഷിതാക്കളുടെ അശ്രദ്ധമൂലമാണ് കുട്ടി ഗൊറില്ലയുടെ കൂട്ടില്‍ വീണതെന്ന ആരോപണമുണ്ടെങ്കിലും കുട്ടി രക്ഷിതാക്കള്‍ക്കൊപ്പമല്ല മൃഗശാലയിലെത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്. കുട്ടിയെ ചെറിയ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications