കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലു വയസ്സുകാരന്‍ ഗൊറില്ലയുടെ കൂട്ടില്‍ വീണു ;കുട്ടിയെ രക്ഷിക്കാന്‍ ഗൊറില്ലയെ വെടിവെച്ചു കൊന്നു.

  • By Pratheeksha
Google Oneindia Malayalam News

ഓഹിയോ: അമേരിക്കിയലെ ഓഹിയോയില്‍ സിന്‍സിനാത്തി മൃഗശാലയിലെത്തിയ നാലു വയസ്സുകാരന്‍ അബദ്ധത്തില്‍ ഗൊറില്ലയുടെ കൂട്ടില്‍ വീണു. ഒടുവില്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ഗൊറില്ലയെ വെടിവെച്ചുകൊല്ലേണ്ടി വന്നു. കുട്ടിയുടെ ജീവനു ഭീഷണി നേരിട്ട സാഹചര്യത്തിലാണ് ഗൊറില്ലയെ വെടിവെക്കേണ്ടി വന്നതെന്നാണ് മൃഗശാല അധികൃതര്‍ പറയുന്നത്. കുട്ടി കൂട്ടില്‍ വീണ ഉടനെ ഗൊറില്ല കുഞ്ഞിനെയുമെടുത്ത് കൂടിന്റെ ഒരു ഭാഗത്ത് ഇരിപ്പുറപ്പിക്കുകയായിരുന്നു.

17 വയസ്സും 180 കിലോ ഭാരവുമുളള ഹറാംബേ എന്നു പേരുളള ഗൊറില്ലയെയാണ് വെടിവെച്ചുകൊന്നത്. ഹറാംബെയെ വെടിവെച്ചുകൊന്നതിനെതിരായി സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. 'ഹറാംബേയ്ക്ക് നീതി' എന്ന ഫേസ്ബുക്ക് പേജിന് ഞായറാഴ്ച്ച വൈകുന്നേരത്തോടെ 3000 ലൈക്കുകളാണ് ലഭിച്ചത്. ഞായറാഴ്ച്ച രാവിലെയാണ് സംഭവം. മൃഗശാല അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 2000 ത്തോളം ഒപ്പിട്ട നിവേദനവും ഇതിനകം നല്‍കിക്കഴിഞ്ഞു.

gorila-30-

കുട്ടി എങ്ങനെ കൂട്ടില്‍ വീണുവെന്നകാര്യം വ്യക്തമല്ല . രക്ഷിതാക്കളുടെ അശ്രദ്ധമൂലമാണ് കുട്ടി ഗൊറില്ലയുടെ കൂട്ടില്‍ വീണതെന്ന ആരോപണമുണ്ടെങ്കിലും കുട്ടി രക്ഷിതാക്കള്‍ക്കൊപ്പമല്ല മൃഗശാലയിലെത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്. കുട്ടിയെ ചെറിയ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

English summary
The killing of a gorilla at the Cincinnati Zoo after a 4-year-old boy tumbled into the ape's enclosure triggered outrage and questions about safety, but zoo officials called the decision to use lethal force a tough but necessary choice.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X