മിറാന്‍ഡ,പ്രായം 19,ഇതുവരെ 22 കൊലപാതകങ്ങള്‍
ഹാരിസ് ബര്‍ഗര്‍: "പേര് മിറാന്‍ഡ ബാര്‍ബര്‍. വയസ് 19. ഇത് വരെ 22 കൊലപാതകങ്ങള്‍. ഇത്ര കൊലപാതകങ്ങള്‍ മാത്രമേ ഞാന്‍ എണ്ണിയിട്ടുള്ളൂ..ബാക്കി എണ്ണാന്‍ വയ്യ . കൊലപാതകം എന്‍റെ ശീലമാണ്." ലോകത്തെ ഏറ്റവും ക്രൂരയായ കൗമാരക്കാരിയുടെ വാക്കുകളാണിവ. പെന്‍സില്‍വാനിയക്കാരിയാ ഒരു കൗമാരക്കാരിയാണ് താന്‍ നടത്തിയ കൊലപാതകങ്ങളുടെ കണക്ക് പറഞ്ഞ് ഞെട്ടിച്ചിരിയ്ക്കുന്നത്.
ക്ളാസിഫൈഡ് പരസ്യത്തിലൂടെ പരിചയപ്പെട്ട ട്രോയ് ലാഫെരാര എന്നയാളുടെ കൊലപാതകവുമാി ബന്ധപ്പെട്ടാണ് മിറാന്‍ഡ അറസ്റ്റിലാകുന്നത്. ചോദ്യം ചെയ്യലിനിടയിലാണ് താന്‍ ഇത് വരെ നടത്തിയ കൊലപാതകങ്ങളെപ്പറ്റി പെണ്‍കുട്ടി പറഞ്ഞത്. മിറാന്‍ഡയ്‌ക്കൊപ്പം ഭര്‍ത്താവായ ഏലിയറ്റും അറസ്റ്റിലായിട്ടുണ്ട്.

13 വയസ്സുമുതലാണ് മിറാന്‍ഡ കൊലപാതകങ്ങള്‍ ചെയ്യാനാരംഭിച്ചത്. കൊലപാതകഹം ഹരമാക്കിയ ഒരു സംഘത്തില്‍ അഗംമായതോടെയാണ് മിറാന്‍ഡയുടെ ജിവിതം മാറിയത്. അലാസ്‌കയില്‍ പ്രവര്‍ത്തിയ്ക്കുന്ന ഈ സംഘടനയ്ക്ക് വേണ്ടിയാണ് മിറാന്‍ഡയുടെ കൊലപതാകങ്ങള്‍ ആരംഭിച്ചത്.

തനിയ്ക്ക് പണം തരാനുണ്ടായിരുന്ന ഒരാളെ വധിയ്ക്കാന്‍ സംഘതലവന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് മിറാന്‍ഡ ആദ്യ കൊലപാതകത്തിനിറങ്ങുന്നത്. തോക്ക് ഉപയോഗിയ്ക്കാന്‍ താത്പര്യം ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് തോക്ക് ഉപയോഗിയ്ക്കാന് പരിശീലിച്ചെന്ന് മിറാന്‍ഡ. ഇതുവരെ 22 പെരെയങ്കിലും കൊന്നു കാണുമെന്നും കൊല്ലുന്നവരുടെ കണക്കെടുക്കല്‍ നിര്‍ത്തിയെന്നും പെണ്‍കുട്ടി പറയുന്നു.
ലൈംഗിക പങ്കാളിയെ തിരഞ്ഞുള്ള ട്രോയുടെ പരസ്യത്തിലൂടെയാണ് മിറാന്‍ഡ അയാളെ പരിചയപ്പെടുന്നത്. ട്രോയിയുമായി ലൈംഗിക ബന്ധത്തി്‌ന് താല്‍പ്പര്യമുണ്ടെന്ന് മിറാന്‍ഡ അയാളെ അറിയിച്ചു. ഒരു മാളില്‍ നിന്ന് അയാളെ തനിയ്‌ക്കൊപ്പം കൂട്ടി. ഇവരുടെ കാറിന് പിന്നില്‍ മിറാന്‍ഡയുടെ ഭര്‍ത്താവ് ഏലിയറ്റ് ഒളിച്ചിരുന്നു. ശേഷം ട്രോയുടെ കഴുത്തില്‍ ഇയാള്‍ ചരട് മുറുക്കി.
മിറാന്‍ഡ അയാളെ പലതവണ കുത്തുകയും കൊല്ലുകയുമായിരുന്നു. കൊലപാതകം തനിയ്‌ക്കൊരു ശീലമാണെന്നാണ് മിറാന്‍ഡ പറയുന്നത്.മിറാന്‍ഡയ്ക്കും ഭര്‍ത്താവ് ഏലിയറ്റിനും വധശിക്ഷ ലഭിയ്ക്കാനാണ് സാധ്യത.












Click it and Unblock the Notifications