കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിം ജോങ് ഉൻ മരിച്ചോ? കിം ഇൽ സുങ് സ്ക്വയർ ഒരുങ്ങുന്നത് വലിയ പ്രഖ്യാപനത്തിന്!!

Google Oneindia Malayalam News

പ്യോംഗ്യാങ്: ഉത്തരകൊറിയിൽ നിന്ന് പലതരത്തിലുള്ള റിപ്പോർട്ടുകളാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി പുറത്തുവരുന്നത്. കിം ജോങ് ഉൻ മരിച്ചെന്നും ഹൃദയശസ്ത്രക്രിയയെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ചു എന്നെല്ലാമുള്ള റിപ്പോർട്ടുകളാണ് അടുത്ത കാലത്ത് പുറത്തുവന്നത്. ലോകരാജ്യങ്ങളും ഉറ്റുനോക്കിക്കൊണ്ടിരുന്നത് കിമ്മിന് എന്തുസംഭവിച്ചു എന്നതാണ്. സംശയങ്ങൾ തീർക്കുന്നതിനായി അയൽരാജ്യമായ ചൈന മെഡിക്കൽ സംഘത്തെപ്പോലും അയച്ചു. എന്നാൽ മൂന്നാളഴ്ചയ്ക്ക് ശേഷമാണ് കിം ആദ്യത്തെ പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെട്ടത്. എങ്കിൽപ്പോലും കിം എന്തുകൊണ്ട് അപ്രത്യക്ഷനായെന്നോ എവിടേക്ക് മാറി താമസിച്ചെന്നോ ഉള്ള ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരമില്ല.

 ഒരു നഗരത്തിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ: ട്രെയിനുകൾ അരിച്ചുപെറുക്കി പോലീസ്, റേസണിൽ നടക്കുന്നതെന്ത്? ഒരു നഗരത്തിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ: ട്രെയിനുകൾ അരിച്ചുപെറുക്കി പോലീസ്, റേസണിൽ നടക്കുന്നതെന്ത്?

മുൻ ഭരണാധികാരികളുടെ ചിത്രങ്ങൾ

മുൻ ഭരണാധികാരികളുടെ ചിത്രങ്ങൾ

മുൻ ഉത്തരകൊറിയൻ ഭരണാധികാരികളുടെ കൂറ്റൻ ഫോട്ടോകൾ പ്യോംഗ്യാങ്ങിലെ മെയിൻ സ്ക്വയറിൽ നിന്ന് അപ്രത്യക്ഷമാകുന്നത്. കിം ഇൽ സുങ്ങിന്റെയും, കിം ജോങ് ഇല്ലിന്റെയും ഫോട്ടോകളാണ് അപ്രത്യക്ഷമായിട്ടുള്ളത്. കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയതോടെയാണിത്. എന്നാൽ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ചിത്രങ്ങൾ നീക്കം ചെയ്തതെന്നാണ് ദക്ഷിണ കൊറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻകെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. മുൻ ഉത്തരകൊറിയൻ ഭരണാധികാരിയായിരുന്ന കിം ഇൽ സുങ്ങിന്റെ മരണ ശേഷം സ്ഥാപിച്ച ചിത്രം 2012ന് ശേഷം ഒരിക്കൽപ്പോലും ഇവിടെന്നിന്ന് നീക്കിയിട്ടില്ല. കിംഗ് ജോങ് ഉന്നിന് മുമ്പ് രാജ്യം ഭരിച്ചിരുന്ന കിം ഇൽ സുങ് കിമ്മിന്റെ പിതാവാണ്.

 എന്തുകൊണ്ട് ചിത്രങ്ങൾ അപ്രത്യക്ഷമായി

എന്തുകൊണ്ട് ചിത്രങ്ങൾ അപ്രത്യക്ഷമായി



മുതിർന്ന ഉദ്യോഗസ്ഥർ സൈനിക പരേഡ് വീക്ഷിക്കുന്ന ചിത്രമാണ് തിങ്കളാഴ്ച മുതലുള്ള ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് ലഭിക്കുന്നതെന്നാണ് എൻകെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. സ്ക്വയറിന്റെ പശ്ചിമഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കുന്നുമില്ലെന്നാണ് മാധ്യമം പറയുന്നത്. ഇതാണ് നിലവിലെ ഭരണാധികാരിയുടെ ചിത്രം സ്ഥാപിക്കാനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്ന അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കിയത്. 2018 നവംബറിൽ ക്യൂബൻ പ്രസിഡന്റ് ഡിയാസ് കാനലുമൊത്ത് ഉത്തരകൊറിയയിൽ നടന്ന ഉച്ചകോടിയിക്കിടെയാണ് കിമ്മിന്റെ കൂറ്റൻ ചിത്രം സ്ഥാപിച്ചത്. എന്നാൽ ഉത്തരകൊറിയയിൽ നടക്കുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉത്തരകൊറിയ ഭരിക്കുന്ന വർക്കേഴ്സ് പാർട്ടിയുടെ 75ാം വാർഷികത്തോട് അനുബന്ധിച്ചാണെന്നും റിപ്പോർട്ടുകളുണ്ട്. ഒക്ടോബർ പത്തിനാണ് വാർഷികദിനം.

 അഭ്യൂഹങ്ങൾ പലവിധം

അഭ്യൂഹങ്ങൾ പലവിധം

കിം ജോങ് ഉൻ അപ്രത്യക്ഷനായതിന് ശേഷമാണ് ഇക്കാര്യങ്ങളെല്ലാം നടക്കുന്നത്, എന്നും ശ്രദ്ധേയമാണ്. ഏപ്രിൽ 11ന് ശേഷം പൊതുപരിപാടികളിൽ നിന്ന് പാടേ വിട്ടുനിന്ന കിം മൂന്നാഴ്ചയ്ക്ക് ശേഷമാണ് മെയ് ഒന്നിന് ഒരു പൊതു പരിപാടിയിൽ പ്രത്യക്ഷപ്പെടുന്നത്. ഇതോടെ ഇദ്ദേഹം മരിച്ചിരിക്കാമെന്നും ശസ്ത്രക്രിയയ്ക്ക് ശേഷം മസ്തിഷ്ക മരണം സംഭവിച്ചെന്നുമുള്ള അഭ്യൂഹങ്ങൾക്കും ഇടയാക്കി. ഇതോടെ ഉത്തരകൊറിയയിൽ നിന്നുള്ള വാർത്തകൾക്കായി ലോകം തന്നെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു.

 ഉദ്യോഗസ്ഥരെ പുറത്താക്കി

ഉദ്യോഗസ്ഥരെ പുറത്താക്കി


ഉത്തരകൊറിയൻ ഏകാധിപതിയായ കിം കഴിഞ്ഞ ദിവസമാണ് സുരക്ഷാത്തലവനെയും ഉത്തരകൊറിയൻ മിലിട്ടറി ഇന്റലിജൻസ് തലവനെയും പുറത്തിറക്കിയിട്ടുള്ളത്. ഉത്തരകൊറിയ റെക്കഗ്സനൈസസ് ജനറൽ ബ്യൂറോയുടെ തലവനായ ജാങ് കിൽ സോങ്ങിനെയും പിരിച്ചുവിട്ടിട്ടുണ്ട്. സുപ്രീംഗാർഡ് കമാൻഡറായ യുൻ ജോങ് റിന്നിനെയും പിരിച്ചുവിട്ടിട്ടുണ്ട്. 2010 മുതൽ കിമ്മിന്റെ സുരക്ഷാച്ചുമതല വഹിച്ചിരുന്ന ആളാണ്. കിം അധികാരത്തിൽ പിടിമുറുക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നീക്കമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

 പോളിറ്റ് ബ്യൂറോയിൽ അഴിച്ച് പണി

പോളിറ്റ് ബ്യൂറോയിൽ അഴിച്ച് പണി

ഉത്തരകൊറിയയുടെ പോളിറ്റ് ബ്യൂറോയിലെ 80 ശതമാനം അംഗങ്ങളെയും മാറ്റി നിയമിച്ചിട്ടുണ്ട്. 11 അംഗങ്ങളെയാണ് മാറ്റിയിട്ടുള്ളത്. സംസ്ഥാന കാര്യ കമ്മീഷന്റെ അംഗങ്ങളിൽ 82 ശതമാനം പേരെയും മാറ്റിനിയമിച്ചിട്ടുണ്ട്. പ്രകടനം അനുസരിച്ച് ജീവനക്കാരെ മാറ്റുകയാണ് കിമ്മിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലഫ്. ജനറൽ റിം ക്വാങ് ഇലാണ് കിമ്മിന്റെ പുതിയ രഹസ്യാന്വേഷണ സംഘത്തിന്റെ തലവൻ. ക്വാക്ക് ചാങ് സിക് ആണ് പുതിയ സുപ്രീം ഗാർഡ് കമാൻഡറായി നിയമിക്കപ്പെട്ടിട്ടുള്ളത്.

English summary
Kim Il-sung square remves portraits of former Korean rulers, experts hints major announcement to happen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X