കിം ജോങ് നാമിന്റെ കൊലപാതകം; പിടിയിലായ പെണ്‍കുട്ടിയെക്കുറിച്ച് അയല്‍ക്കാര്‍ പറയുന്നത്
ക്വാലാലംപൂര്‍: ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിന്റെ കൊലപാതകത്തില്‍ തങ്ങള്‍ക്കറിയാവുന്ന പെണ്‍കുട്ടി പിടിയിലായതിന്റെ ഞെട്ടലിലാണ് ഇന്തോനേഷ്യയില്‍ ജക്കാര്‍ത്തയിലെ അയല്‍ക്കാരും ബന്ധുക്കളും. പെണ്‍കുട്ടി ഒരിക്കലും അത്തരമൊരു സ്വഭാവക്കാരിയല്ലെന്ന് ഇവര്‍ പറയുന്നു.
ഇരുപത്തിയഞ്ചുകാരിയായ സിതി അയിഷ ആണ് പിടിയിലായ മൂന്നുപേരില്‍ ഒരാള്‍. ജക്കാര്‍ത്തിയിലെ മധ്യവര്‍ഗം താമസിക്കുന്നയിടത്ത് സാധാരണ ജീവിതം നയിച്ചുവരികയായിരുന്നു പെണ്‍കുട്ടിയും ഭര്‍ത്താവുമെന്ന് അയല്‍ക്കാര്‍ പറഞ്ഞു. പെണ്‍കുട്ടി ദയയുള്ളവളും നല്ല സ്വഭാവക്കാരിയും മറ്റുളളവരെ ബഹുമാനിക്കാന്‍ അറിയുന്നവളുമാണെന്നാണ് ഭര്‍തൃപിതാവിന്റെ പ്രതികരണം.

ഒരു കൊലപാതകക്കേസില്‍ സിതിയെ സങ്കല്‍പ്പിക്കാന്‍ പോലുമാകില്ലെന്നും പോലീസിന് തെറ്റുപറ്റിയതാകാമെന്നും ഇവര്‍ ഉറപ്പിക്കുന്നു. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ഇന്റലിജന്‍സ് ഏജന്റുമാരില്‍ ഒരാളാണ് പെണ്‍കുട്ടിയെന്നാണ് മലേഷ്യന്‍ പോലീസ് നിഗമനം. അയിഷയെ കൂടാതെ വിയറ്റ്‌നാം പാസ്പാര്‍ട്ടുള്ള മറ്റൊരു പെണ്‍കുട്ടി ഒരു പുരുഷന്‍ എന്നിവരാണ് അറസ്റ്റിയാവര്‍.
ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ കിം ജോങ് നാമിനെ വിഷം കുടഞ്ഞ് കൊലപ്പെടുത്തിയശേഷം ഇവര്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് സിസിടിവി ദൃശ്യത്തിലെ സൂചന പ്രകാരമാണ് ഇവരെ പിടികൂടുന്നത്. പിടിയിലായവരെ മലേഷ്യന്‍ പോലീസിന്റെ ചോദ്യം ചെയ്തുവരികയാണ്. ഇവര്‍ തന്നെയാണോ കൊലപാതകം നടത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.












Click it and Unblock the Notifications