ഉന്നിന്റെ സഹോദരനെ കൊന്ന കേസിൽ വിചാരണ തുടങ്ങി; പങ്കില്ലെന്ന് യുവതികൾ; പിന്നിൽ ഉത്തരകൊറിയ തന്നെ
ഫെബ്രുവരി ആദ്യമാസത്തിൽ മലേഷ്യയിലെ ക്വാലലംപൂർ വിമാനത്താവളത്തിൽ വിഷ സൂചി ഉപയോഗിച്ചാണ് നാമിനെ കൊലപ്പെടുത്തിയത്.
ക്വാലാലംപൂർ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ അർധ സഹോദരൻ നാമിന്റെ കൊലപാതകിയെന്ന് സംശയിക്കുന്ന രണ്ട് വനിതകളുടെ വിചാരണ മലേഷ്യൻ കോടതിയിൽ ആരംഭിച്ചു. വിചാരണക്കിടയിൽ കൊലപാതകത്തിന് പങ്കുണ്ടൊയെന്ന ചോദ്യത്തിന് നിഷേധാർഥത്തിൽ തലകുലക്കുക മാത്രമാണ് യുവതികൾ ചെയ്തത്. എട്ടു മാസം മുൻപാണ് മലേഷ്യൻ വിമാനത്താവളത്തിൽ നാം കൊല്ലപ്പെട്ടത്.
ഫെബ്രുവരി ആദ്യ വാരത്തിലാണ് മലേഷ്യയിലെ ക്വാലലംപൂർ വിമാനത്താവളത്തിൽ വിഷ സൂചി ഉപയോഗിച്ചാണ് നാമിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇന്തോനേഷ്യ സ്വദേശിയായ സിതി ആയിഷ, വിയ്റ്റാനാം സ്വദേശി ഡോൺ തൈ ഹുവോങ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവർ കുറ്റക്കാരല്ലെന്നാണ് കോടതിയിൽ വാദിച്ചത്. എന്നാൽ ഇവർ ഉത്തരകൊറിയയുടെ ചാരസംഘടനയിൽ പ്രവർത്തിക്കുന്നവരാണെന്നും ഇവർക്ക് സർക്കാരിൽ നിന്ന് പ്രത്യേകം പരിശീലനം ലഭിച്ചിട്ടുണ്ടെന്നും മലേഷ്യൻ സർക്കാർ ആവർത്തിക്കുന്നുണ്ട്.

കോടതിയിൽ അതീവ സുരക്ഷിയോടെയാണ് യുവതികളെ ഹാജരാക്കിയത്. ബുള്ളറ്റ് പ്രൂഫ് ധരിപ്പിച്ചാണ് ഇവരെ വിചാരണക്കായി കൊണ്ടുവന്നത്. യുവതികളാണ് നാമിന്റെ കൊലപാതകത്തിന് പിന്നിലെന്ന് തെളിഞ്ഞാൽ മലേഷ്യൻ നിയമപ്രകാരം വധശിഷ വരെ ലഭിക്കും. നിരപരാധിത്വം തെളിയിക്കാനാകുമെന്ന് ഹുവോങ്ങിന്റെ അഭിഭാഷകൻ ഹിസ്‌യാം തേ പൊ തെയ്ക് പറഞ്ഞു. അതിനിടെ, കൊലപാതകത്തിനു പിന്നിൽ ഉത്തരകൊറിയൻ ഭരണകൂടമാണെന്നു മലേഷ്യ കണ്ടെത്തിയതായി ദക്ഷിണ കൊറിയ അവകാശപ്പെടുന്നുണ്ട്.












Click it and Unblock the Notifications