കിമ്മിന് എഴുന്നേല്‍ക്കാനാവില്ല, അധികാര കേന്ദ്രത്തില്‍ തലമുറ മാറ്റം, കിം യോ ജോങ് നിയന്ത്രിക്കും!!
പ്യോങ് യാങ്: കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പുതിയ വിവരങ്ങള്‍ വീണ്ടും പുറത്തേക്ക്. അദ്ദേഹം മരിച്ചെന്നാണ് ചൈനയും ജപ്പാനും അടക്കമുള്ളവര്‍ വിശ്വസിക്കുന്നത്. ഇവിടെ നിന്നുള്ള മാധ്യമങ്ങളും ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം മരിച്ചെന്ന രീതിയിലുള്ള ചില വ്യാജ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കിം തീര്‍ത്തും ദുര്‍ബലനാണെന്നും നടക്കാനാവാത്ത സാഹചര്യത്തിലാണെന്നും ഉത്തര കൊറിയന്‍ വിമതന്‍ പറയുന്നു. ഇതിന്റെ വിവരങ്ങള്‍ ഇയാള്‍ പങ്കുവെച്ചിട്ടുണ്ട്. അധികാര മാറ്റങ്ങള്‍ക്ക് ഉത്തര കൊറിയയില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കിമ്മിന്റെ സഹോദരി ഉന്നത ശ്രേണിയില്‍ എത്തിയതായിട്ടാണ് വിവരങ്ങള്‍.

വിമതന്‍ പറയുന്നു
ഉത്തര കൊറിയയുടെ മുന്‍ നയതന്ത്രജ്ഞനും ഇപ്പോള്‍ വിമതനുമായ യോങ് ഹോ പറയുന്നത് അദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ടെന്നാണ്. ഇയാള്‍ വിദേശ മാധ്യമങ്ങള്‍ക്ക് പങ്കുവെച്ച വിവരമാണിത്. യോങ് ഇപ്പോള്‍ ദക്ഷിണ കൊറിയയിലെ രാഷ്ട്രീയ നേതാവാണ്. കിമ്മിന് അസുഖമുണ്ടെന്ന് ഉറപ്പാണ്. പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ച് വരികയാണെന്നും യോങ് പറയുന്നു.

കിമ്മിന് നടക്കാനാവുന്നില്ല
കിം ജോങ് ഉന്നിന് നടക്കാനാവുന്നില്ലെന്നാണ് യോങ് പറയുന്നത്. സര്‍ജറി നടന്നോ എന്ന കാര്യം ഉറപ്പില്ല. പക്ഷേ അദ്ദേഹത്തിന് നടക്കാനാവാത്ത സ്ഥിതിയാണ് ഉള്ളത്. കിമ്മിന് ഭാരക്കൂടുതല്‍ അലട്ടിയിരുന്നതായും ഇയാള്‍ പറയുന്നു. കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഹോങ്കോങ് മാധ്യമങ്ങളും പറയുന്നു. ചൈനയില്‍ നിന്നാണ് ഈ വിവരങ്ങള്‍ ചോര്‍ന്ന് കിട്ടിയതെന്നും ഇവര്‍ പറയുന്നു. കിമ്മിന്റെ ഭാര്യക്കും സഹോദരിക്കും ഈ വിവരം കൃത്യമായി അറിയാമെന്ന് യോങ് വ്യക്തമാക്കി.

പിതാവിന്റെ അന്ത്യത്തിലും സസ്‌പെന്‍സ്
കിമ്മിന്റെ പിതാവ് കിം ജോങ് ഇല്ലിന്റെ മരണത്തിലും ഇതേ പോലെ സസ്‌പെന്‍സ് ഒളിപ്പിച്ചിരുന്നു. 2011 അദ്ദേഹം മരിച്ചിട്ട് 51 മണിക്കൂറുകള്‍ കഴിഞ്ഞിട്ടാണ് ഇക്കാര്യം ഉത്തര കൊറിയ സ്ഥിരീകരിച്ചത്. അതേസമയം കിമ്മിന്റെ അടുത്തയാളുകള്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഒരു സ്വകാര്യ വില്ലയില്‍ അദ്ദേഹം താമസിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. രോഗം കുട്ടികളിലേക്കും ഭാര്യയിലേക്കും പടരാതിരിക്കാനാണ് കിമ്മിന്റെ ശ്രമം.

പ്യോങ് യാങില്‍ പ്രമോഷന്‍
ഉത്തര കൊറിയന്‍ ഭരണ കേന്ദ്രത്തില്‍ മാറ്റങ്ങള്‍ നടക്കുകയാണെന്ന് വ്യക്തമായിട്ടുണ്ട്. കിമ്മിന് ഇനി ഭരണം നടത്താന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ വലിയ പ്രമോഷന്‍ സഹോദരി കിം യോ ജോങിന് ലഭിച്ചിരിക്കുകയാണ്. കിമ്മിന്റെ കാര്യപരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയിരുന്നതും, അതിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിരുന്നതും കിം യോ ആയിരുന്നു. ഇതാണ് പ്രമോഷന് കാരണം. കിം യോ ജോങ് ഇതോടെ കൊറിയയില്‍ ഏറ്റവും ശക്തരായ പത്ത് നേതാക്കളിലൊരാളായി ഉയര്‍ന്നിരിക്കുകയാണ്.

ഏറ്റവും ശക്തരിലൊരാള്‍
കിം യോയുടെ കൈയ്യിലേക്ക് ഉത്തര കൊറിയയുടെ അധികാരം എത്തിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കൊറിയയിലെ ഏറ്റവും ശക്തയായ ഒമ്പതാമത്തെ നേതാവാണ് അവര്‍. കിമ്മിന്റെ സീറ്റില്‍ നിന്ന് നാല് സീറ്റ് വിട്ട് ഇനി യോ ഇരിക്കും. ഒന്നാം നിരയില്‍ തന്നെ അവര്‍ക്ക് സ്ഥാനമുണ്ടാവും. നേരത്തെ മുത്തച്ഛന്റെ ഓര്‍മദിനത്തില്‍ നടന്ന ചടങ്ങില്‍ ഒന്നാം നിരയില്‍ തന്നെ കിം യോ ഇടംപിടിച്ചിരുന്നു. ഇത് അധികാര മാറ്റത്തിന്റെ സൂചനകളായിരുന്നു.
Recommended Video

ഇനി വരാനിരിക്കുന്നത്
പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോയിലെ ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ നിന്ന് യഥാര്‍ത്ഥ അംഗമായി ഇതോടെ ഉയരും. ഇതുവരെ അത്തരം നീക്കങ്ങളൊന്നും കാണാന്‍ സാധിച്ചിട്ടില്ലെന്ന് ഉത്തര കൊറിയ പറയുന്നു. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടിയും അധികാരവും കിം യോയുടെ കൈയ്യിലാവും. അതേസമയം നിലവില്‍ രാജ്യത്തുള്ള ഒരാളും കിമ്മിന്റെ മരണത്തെ കുറിച്ച് സംസാരിക്കാന്‍ തയ്യാറല്ല. എന്നെന്നേക്കുമായി അഴിക്കുള്ളിലാവാന്‍ ഇത് ധാരാളമാണ്. പക്ഷേ ഉത്തര കൊറിയയുടെ വീര്യം ഇനി കിം യോ ജോങ് വരുന്നതോടെ വര്‍ധിക്കുമെന്ന് ഉറപ്പാണ്. സൂപ്പര്‍ വില്ലന്‍ എന്നാണ് ഇവരുടെ വിളിപ്പേര്.












Click it and Unblock the Notifications