കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിം ജോങ് ഉന്‍ സര്‍ജറി നടത്തിയിട്ടില്ല.... എല്ലാം പുകമറ, ദക്ഷിണ കൊറിയ പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

പ്യോങ് യാങ്: കിം ജോങ് ഉന്നിന്റെ ശസ്ത്രക്രിയ സംബന്ധിച്ച വാദങ്ങളെ തള്ളി ദക്ഷിണ കൊറിയ. കിം കഴിഞ്ഞ ദിവസം പൊതുവേദിയില്‍ വന്നതിന്റെ ചിത്രം പുറത്തുവിട്ടതിന് പിന്നാലെയാണ് ദക്ഷിണ കൊറിയയുടെ പ്രതികരണം. നേരത്തെ ഇരുരാജ്യങ്ങളും തമ്മില്‍ പരസ്പരം വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് കിം ശസ്ത്രക്രിയക്ക് വിധേയനായിട്ടില്ലെന്ന പ്രതികരണം പുറത്തുവരുന്നത്. വെറും പുകമറയാണ് കിമ്മിന്റെ ശസ്ത്രക്രിയ നടന്നെന്ന രീതിയില്‍ പുറത്തുവന്നത്. അതേസമയം കിമ്മിന്റെ ശരീരത്തില്‍ പുതിയതായി ഒരു മുറിപ്പാട് കണ്ടെത്തിയിട്ടുണ്ട്. ഇത് സര്‍ജറി ചെയ്തതിന്റെ ലക്ഷണമാണ്. ഇതിനെ കുറിച്ച് ദക്ഷിണ കൊറിയ പ്രതികരിച്ചിട്ടില്ല.

1

കിം ജോങ് ഉന്‍ മരിച്ചെന്നും, പകരം അദ്ദേഹത്തിന്റെ സഹോദരി ഉത്തര കൊറിയയുടെ ഭരണം ഏറ്റെടുക്കും എന്നൊക്കെയുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസങ്ങളിലായി വന്നിരുന്നു. കിം മരിച്ചെന്ന രീതിയില്‍ ചൈനയില്‍ നിന്നുള്ള ക്ലിപ്പ് ഉത്തരകൊറിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാ അഭ്യൂഹങ്ങളെയും പൊളിച്ചാണ് കിമ്മിന്റെ ചിത്രം ഉത്തര കൊറിയ തന്നെ പുറത്തുവിട്ടത്. കിമ്മിന് നടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും ദക്ഷിണ കൊറിയ തള്ളി. സര്‍ജറി നടന്നെന്ന കാര്യം ഒരു വിശ്വസാക്കാനാവില്ലെന്ന് ദക്ഷിണ കൊറിയന്‍ നയതന്ത്രജ്ഞന്‍ പറഞ്ഞു. ഇക്കാര്യം ദക്ഷിണകൊറിയക്കറിയാമെന്നും, എന്നാല്‍ പുറത്തുവിടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഡൊണാള്‍ഡ് കിമ്മുമായി കൂടിക്കാഴ്ച്ച നടത്താനിരിക്കുകയാണ്. അദ്ദേഹത്തിന് സുഖമാണ് എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ട്രംപ് പറഞ്ഞു. ഉടന്‍ തന്നെ ഫോണില്‍ ബന്ധപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കിം കൊറോണവൈറസ് തന്റെ സര്‍ക്കാരിന്റെ ഭാഗമായവര്‍ക്ക് തന്നെ വന്നത് കൊണ്ടാണ് 20 ദിവസത്തോളം വിട്ടുനിന്നതെന്നാണ് സൂചന. വോന്‍സാനിലെ റിസോര്‍ട്ടിലായിരുന്നു താമസമെന്നാണ് സൂചന. ഇവിടെ കിമ്മിന്റെ സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കുന്ന ട്രെയിനും ആഢംബരക്കപ്പലും ചാരക്കണ്ണുകള്‍ ചോര്‍ത്തി പുറത്തുവിട്ടിരുന്നു. കിമ്മിന് വോന്‍സാനുമായി വൈകാരിക ബന്ധമുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

കിം ഇത്രയും ദിവസം എവിടെയായിരുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. കിമ്മിന് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഭാരക്കൂടുതലായിരുന്നു കിമ്മിന്റെ പ്രധാന പ്രശ്‌നം. ഈ ശസ്ത്രക്രിയക്കിടയില്‍ അദ്ദേഹം മരിച്ചെന്നായിരുന്നു നേരത്തെ അഭ്യൂഹങ്ങള്‍. എന്നാല്‍ കിം 17 കൊട്ടാരങ്ങളിലായിട്ടാണ് 20 ദിവസത്തോളം നിന്നതെന്നാണ് സൂചന. ഓരോ കൊട്ടാരവുമായി ബന്ധിപ്പിക്കാന്‍ തുരങ്കപ്പാതകളും ഇവിടെയുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും ഉത്തര കൊറിയ സ്ഥിരീകരിച്ചിട്ടില്ല. വോന്‍സാനില്‍ വലിയ റിസോര്‍ട്ടാണ് പണിയുന്നത്. ഇവിടെ സൈനിക കേന്ദ്രവും ഒരുക്കുന്നുണ്ട്. കിമ്മിന്റെ ടൗണ്‍ഷിപ്പിന്റെ ഭാഗമായിട്ടാണ് ഇത് ഒരുങ്ങുന്നത്. എന്നാല്‍ മിസൈല്‍ പരീക്ഷണം കിം ലക്ഷ്യമിടുന്നുണ്ടോ എന്ന സംശയം ലോകരാജ്യങ്ങള്‍ക്കിടയിലുണ്ട്.

English summary
kim jong un did not have a surgery says south korea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X