കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപുമായുള്ള കൂടിക്കാഴ്ച്ച പരാജയപ്പെട്ടത്തില്‍ കലിപൂണ്ടു; 5 ഉദ്യോഗസ്ഥരെ കിം ജോങ് വെടിവെച്ചു കൊന്നു

Google Oneindia Malayalam News

സോള്‍: ഫെബ്രുവരിയില്‍ ഹനോയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപുമായി നടന്ന നയതന്ത്ര കൂടക്കാഴ്ച്ച പരാജയപ്പെട്ടിതിനെ തുടര്‍ന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ ഉത്തര കൊറിയ വധിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തെ അമേരിക്കയുടെ പ്രത്യേക പ്രതിനിധി അടക്കമുള്ള അഞ്ച് പേരെയാണ് ഉത്തരകൊറിയ കൊലപ്പെടുത്തിയതെന്ന് ദക്ഷണികൊറിയന്‍ മാധ്യമമായ ചോസുന്‍ ഇല്‍ബോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡൊണാള്‍ഡ് ട്രപും കി ജോങ് ഉന്നും തമ്മിലുള്ള രണ്ടാം വട്ടചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്ത ഉത്തരകൊറിയയുടെ പ്രതിനിധി കിം ഹ്യോക് ചോള്‍ എന്ന നയതന്ത്ര ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടവരില്‍ പ്രധാനിയെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്‍റെ പരമോന്നത തലവനോട് വിശ്വാസ വഞ്ചന കാട്ടിയെന്ന കുറ്റമാണ് കിം ഹ്യോക ചോളിനെതിരെ ആരോപിക്കപ്പെട്ടത്.

kimjongun

ട്രംപുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം അധികം വൈകുന്നതിന് മുമ്പ് തന്നെ കി ജോങ് ഉന്‍ ശിക്ഷ നടപ്പാക്കി. കിം ഹ്യോക് ചോളിനെ ഉത്തര കൊറിയന്‍ സൈന്യം വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ മിറിം വിമാനത്താവളത്തില്‍ വെച്ചാണ് ശിക്ഷ നടപ്പാക്കിയത്. കൊലപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല.

<strong> വഴിമുടക്കി പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ കാറില്‍ നിന്നിറങ്ങി നേരിട്ട് മമത; വൈറലായി വീഡിയോ</strong> വഴിമുടക്കി പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ കാറില്‍ നിന്നിറങ്ങി നേരിട്ട് മമത; വൈറലായി വീഡിയോ

ട്രംപുമായുള്ള ചര്‍ച്ചയില്‍ കിം ജോങ് ഉന്നിനുവേണ്ടി പരിഭാഷ നടത്തിയ ഷിന്‍ ങെ യോങ് എന്ന ഉദ്യോഗസ്ഥനെ ഉത്തരകൊറിയ ജയിലില്‍ അടച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ആണവ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഇടപാടുകള്‍ സാധ്യമല്ലെന്ന് പ്രഖ്യാപിച്ച് ട്രംപ് മടങ്ങുന്നതിനിടയില്‍ കിം നിര്‍ദ്ദേശിച്ച പുതിയൊരു ആശയം കൃത്യസമയത്ത് പരിഭാഷപ്പെടുത്തുന്നതില്‍ വീഴ്ച്ച വരുത്തിയെന്ന കുറ്റമാണ് ഷിന്‍ ങെ യോങിനെതിരെ ആരോപിക്കപ്പെട്ടത്.

English summary
Kim jong un Executed Envoy and 4 Others After Failed Trump Summit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X