കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിം ജോങിന് മുന്നില്‍ ഐസിസും തോല്‍ക്കും, ഉത്തരകൊറിയന്‍ സൈനിക മേധാവിയെ തൂക്കിക്കൊന്നു

  • By Sruthi K M
Google Oneindia Malayalam News

സോള്‍: ഐസിസ് തീവ്രവാദികള്‍ കാണിക്കുന്ന തരത്തിലുള്ള ക്രൂരതയാണ് ഉത്തരകൊറിയയില്‍ നടന്നുക്കൊണ്ടിരിക്കുന്നത്. കിം ജോങ് യുന്‍ അധികാരത്തിലേറിയത് മുതല്‍ ഒട്ടേറെ പ്രമുഖര്‍ വധശിക്ഷയ്ക്ക് വിധേയമായിട്ടുണ്ട്. വീണ്ടും സമാനമായ സംഭവം ഉത്തരകൊറിയയില്‍ ഉണ്ടായിരിക്കുകയണ്. അഴിമതി കുറ്റം ആരോപിച്ച് സൈനിക മേധാവിയെ തൂക്കിക്കൊന്നതായിട്ടാണ് റിപ്പോര്‍ട്ട്.

ഉത്തരകൊറിയന്‍ സൈനിക മേധാവി യുങ് ജില്ലിനെ തൂക്കിലേറ്റിയതായാണ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി പദവി ദുരുപയോഗം ചെയ്‌തെന്നാണ് ആരോപണം.2013 ഓഗസ്റ്റിലാണ് സൈനിക മേധാവിയായി യുങ് ജില്‍ ചുമതലയേല്‍ക്കുന്നത്. കിം ജോങ് യുന്നും യുങ് ജില്ലും തമ്മില്‍ പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.

kim-jong

വ്യക്തിപരമായ വിദ്വേഷം തീര്‍ത്തതാണെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. മുന്‍ പ്രതിരോധമന്ത്രിയെയും സ്വന്തം അമ്മാവനെയും കിം ജോങ് യുന്‍ വധശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു. കിം ജോങ് യുന്നിനോട് അനാദരവ് കാണിച്ചതിനായിരുന്നു പ്രതിരോധമന്ത്രിയെ തൂക്കിലേറ്റിയത്. വഞ്ചനാ കുറ്റം ചുമത്തിയാണ് സ്വന്തം അമ്മാവനായ ചാങ്ങ് സോങ്ങിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്.

സമാനമായ ക്രൂര കൃത്യമാണ് ഉത്തരകൊറിയന്‍ സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. ഇതുകൂടാതെ ഒട്ടേറെ പേരെ പല കാരണങ്ങളുടെയും പേരില്‍ കിം ജോങ് തൂക്കിലേറ്റിയതായും പറയപ്പെടുന്നു.

English summary
North Korea leader Kim Jong-un 'executes military chief over corruption charges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X