കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിം ജോങ് ഉന്‍ 20 ദിവസം താമസിച്ചത് 17 ഇടങ്ങളില്‍.... കൊട്ടാരം, ദ്വീപുകള്‍, വോന്‍സാനില്‍ സംഭവിച്ചത്!!

Google Oneindia Malayalam News

പ്യോങ് യാങ്: കിം ജോങ് ഉന്‍ മരിച്ചെന്ന വാര്‍ത്തകള്‍ എല്ലാം തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അദ്ദേഹം പ്യോങ് യാങിലെ സുന്‍ചോനില്‍ വളം പ്ലാന്‍ ഉദ്ഘാടനം ചെയ്യുന്ന അദ്ദേഹത്തിന്റെ ചിത്രം ഉത്തര കൊറിയ പുറത്തുവിട്ടിരിക്കുകയാണ്. അതേസമയം ഈ 20 ദിവസം അദ്ദേഹം എവിടെയാണെന്നാണ് ഇനി അറിയാനുള്ളത്. അദ്ദേഹത്തിന് സ്വന്തമായുള്ള അത്യാഡംബര കേന്ദ്രങ്ങള്‍ നിരവധിയാണ്. ഇവയിലാണ് കിം ഇത്രയും ദിവസം താമസിച്ചതെന്ന വിവരങ്ങളാണ് ലഭിക്കുന്നത്. ഈ കേന്ദ്രങ്ങളെ കുറിച്ച് വലിയ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. എന്നാല്‍ അറിഞ്ഞിടത്തോളം ഡൊണാള്‍ഡ് ട്രംപിന്റെ ആഢംബര റിസോര്‍ട്ടുകളെ വെല്ലുന്ന തരത്തിലാണ് ഇവ ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

കിം രക്ഷപ്പെട്ടത് ഇങ്ങനെ

കിം രക്ഷപ്പെട്ടത് ഇങ്ങനെ

ശസ്ത്രക്രിയ കഴിഞ്ഞതോടെ ആര്‍ഭാടത്തിലേക്ക് പോകാനാണ് കിം ശ്രമിച്ചത്. തന്റെ ആഢംബര ട്രെയിന്‍ മാര്‍ഗം വോന്‍സാനിലെ റിസോര്‍ട്ടില്‍ അദ്ദേഹമെത്തുകയായിരുന്നു. ഇക്കാര്യം അമേരിക്കയും ഉറപ്പിച്ച് പറയുന്നു. അഞ്ച് ബില്യണിന്റെ സ്വത്തുക്കളാണ് കിമ്മിനുള്ളത്. നിരവധി ആഢംബരങ്ങള്‍ക്കാണ് ഈ പണം ഉപയോഗിക്കുന്നത്. ആഢംബര വാഹനങ്ങള്‍, വലിയ ബംഗ്ലാവുകള്‍, മികച്ച ഭക്ഷണം എന്നിവ അദ്ദേഹത്തിനായും അതിഥികള്‍ക്കായും ഇവിടെ ഒരുക്കാറുണ്ട്.

തീരുന്നില്ല കഥകള്‍

തീരുന്നില്ല കഥകള്‍

കിമ്മിന് അത്യാഢംബര വാച്ചുകളുടെ വന്‍ ശേഖരം തന്നെയുണ്ട്. പിന്നെയുള്ളത് പ്യോങ് യാങിലെ കൊട്ടാരമാണ്. ഇതില്‍ കിം താമസിച്ചെന്നാണ് വിവരം. ആണവായുധ പ്രതിരോധ ശേഷിയുള്ള കൊട്ടാരമാണിത്. മനോഹരമായ പൂന്തോട്ടങ്ങളും ഫൗണ്ടനുകളും അടങ്ങിയ കൊട്ടാരമാണിത്. ഇതില്‍ നിന്ന് മറ്റ് കൊട്ടാരങ്ങളിലേക്ക് എത്താന്‍ രഹസ്യ മാര്‍ഗവുമുണ്ട്. തുരങ്കമാണ് നിര്‍മിച്ചിരിക്കുന്നത്. ഇതേ പോലെ 17 കൊട്ടാരങ്ങളാണ് കിമ്മിന് ഉള്ളത്. വോന്‍സാനിലുള്ളത് വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാന്‍ സൗകര്യം അടക്കമുള്ള രാജകീയമായ കൊട്ടാരമാണ്.

പ്യോങ് യാങില്‍ ഉള്ളത്

പ്യോങ് യാങില്‍ ഉള്ളത്

കിം സ്ഥിരമായി താമസിക്കുന്ന കൊട്ടാരം പ്യോങ് യാങിലാണ് ഉള്ളത്. സെന്‍ട്രല്‍ ലക്ഷ്വറി മാന്‍ഷ്യന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇവിടെ സൈനിക സന്നാഹം തന്നെയുണ്ട്. വൈദ്യുതി പ്രവഹിക്കുന്ന കമ്പികളും മൈനുകളും കൊണ്ട് സുരക്ഷാ വലയം തീര്‍ത്തിട്ടുണ്ട്. ഇതിനടുത്ത് തന്നെയാണ് കിമ്മിന് സ്വന്തമായി ട്രെയിന്‍ സ്റ്റേഷനുള്ളത്. ഇവിടെ വലിയ തുരങ്കപ്പാതയുമുണ്ട്. ഇതിലൂടെയാണ് കിം മറ്റ് താമസ കേന്ദ്രങ്ങളിലേക്ക് പെട്ടെന്ന് എത്തിച്ചേരാറുള്ളത്. ഇവിടെ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയം വരെ കിമ്മിന് സ്വന്തമായുണ്ട്.

സ്വകാര്യ ആഢംബര ദ്വീപ്

സ്വകാര്യ ആഢംബര ദ്വീപ്

കിമ്മിന് സ്വന്തമായി ലോകനേതാക്കള്‍ക്ക് പോലുമില്ലാത്ത ആഢംബര കേന്ദ്രങ്ങളാണ് ഉള്ളത്. സ്വകാര്യ ദ്വീപും കിമ്മിന് സ്വന്തമായിട്ടുണ്ടായിരുന്നു. ഇത് പാര്‍ട്ടികള്‍ക്ക് വേണ്ടിയുള്ള ദ്വീപാണ്. എന്‍ബിഎ ബാസ്‌കറ്റ്‌ബോള്‍ താരം ഡെന്നീസ് റോഡ്മാന്‍ ഈ ദ്വീപ് സന്ദര്‍ശിച്ചിട്ടുണ്ട്. കിമ്മിന്റെ അടുത്ത സുഹൃത്താണ് റോഡ്മാന്‍. ഹവായ്, ഇബിത്ത എന്നീ ദ്വീപുകളെ പോലെയാണ് കിമ്മിന്റെ ദ്വീപെന്ന് റോഡ്മാന്‍ മുമ്പ് പറഞ്ഞിരുന്നു. ഇവിടെ ഏറ്റവും മികച്ച സേവനങ്ങളാണ് ലഭിക്കുകയെന്നും വെളിപ്പെടുത്തലുണ്ട്. നിങ്ങള്‍ക്ക് മദ്യം കഴിക്കണമെങ്കില്‍, ലോകത്തിലെ തന്നെ ഏറ്റവും മികച്ച മദ്യം ഇവിടെ ലഭിക്കുമെന്ന് റോഡ്മാന്‍ മുമ്പ് പറഞ്ഞിരുന്നു.

മാറ്റം ഇങ്ങനെ

മാറ്റം ഇങ്ങനെ

കിം 20 ദിവസം ജനമധ്യത്തില്‍ നിന്ന് മാറി നിന്നപ്പോള്‍ ഇവിടെയൊക്കെ സന്ദര്‍ശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അതാണ് വ്യത്യസ്ത ഇടങ്ങളില്‍ കിമ്മിന്റെ ട്രെയിനും കപ്പലുമൊക്കെ കണ്ടത്. വോന്‍സാനില്‍ നിന്ന് മറ്റിടങ്ങലിലേക്ക് എളുപ്പത്തില്‍ എത്താനും സൗകര്യമുണ്ട്. കിമ്മിനൊപ്പം സാധാരണ ഭാര്യ റി സോള്‍ ജുവാണ് എപ്പോഴും ഉണ്ടാവാറുള്ളത്. എന്നാല്‍ ഇത്തവണ സുന്ദരികളായ കന്യകമാരുടെ വലിയൊരു നിര തന്നെയുണ്ടായിരുന്നു. കോടികള്‍ നല്‍കി വാങ്ങിയ ആഢംബര കപ്പലിലും കിം ഇത്തവണ സമയം ചെലവിട്ടിരുന്നു.

ഏഴ് മില്യണിന്റെ കച്ചവടം

ഏഴ് മില്യണിന്റെ കച്ചവടം

7 മില്യണ്‍ നല്‍കിയാണ് ആഢംബര കപ്പല്‍ കിം വാങ്ങിയത്. കപ്പല്‍ ഉപയോഗിക്കാത്തപ്പോല്‍ എയര്‍ ഫോഴ്‌സ് ഉന്‍ എന്ന വിമാനത്തിലായിരിക്കും കിം സഞ്ചരിക്കുക. ഇത് റഷ്യന്‍ ഐഎല്‍ 62 ജെറ്റ് വിമാനമാണ്. കോടികളുടെ വില ഇതിനുണ്ട്. കിമ്മിന്റെ ട്രെയിനില്‍ എപ്പോഴും വലിയൊരു ആവശ്യ സാധനങ്ങളുടെ നിര തന്നെയുണ്ടാവും. ആഢംബര വാഹനമാണ് ലിമൂസിന്‍ ഈ ട്രെയിനില്‍ കൊണ്ടുപോകാറുണ്ട്. നൂറിലധികം യൂറോപ്പ്യന്‍ ആഢംബര കാറുകളും കിമ്മിനുണ്ട്. ട്രെയിനില്‍ ഭൂരിഭാഗവും വനിതാ കണ്ടക്ടര്‍മാരാണ് ഉണ്ടാവുക. ഇവര്‍ കിമ്മിനെയും സംഘത്തെയും സന്തോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എത്തുന്നത്.

കോടികളുടെ ചെലവഴിക്കല്‍

കോടികളുടെ ചെലവഴിക്കല്‍

പണം ചെലവഴിക്കുന്നതില്‍ കിമ്മിന് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടോ താല്‍പര്യക്കുറവോ ഉണ്ടായിരുന്നില്ല. 2016ല്‍ വസ്ത്രങ്ങളും മറ്റ് വലിയ വിലയ്ക്ക് കിം വിദേശത്ത് നിന്ന് വാങ്ങിയിരുന്നു. 2017ല്‍ 493 മില്യണാണ് ആഢംബര ഉല്‍പ്പന്നങ്ങള്‍ക്കായി കിം ചെലവിട്ടത്. സംഗീത ഉപകരണങ്ങള്‍ മദ്യം, കടലിലൂടെ സഞ്ചരിക്കുന്ന വിമാനം എന്നിവയാണ് പ്രധാനമായും വാങ്ങിയത്. സ്വന്തമായുള്ള ആഢംബര വാച്ചുകള്‍ക്ക് തന്നെ എട്ട് മില്യണോളം ഡോളര്‍ വില വരും. സ്വന്തമായി വെണ്ണയുടെ വലിയൊരു ഫാക്ടറിയും, ഇതില്‍ വലിയ തോതില്‍ ഉല്‍പ്പാദനവും നടക്കുന്നുണ്ട്.

Recommended Video

cmsvideo
ലോകത്തിന് മുന്നിൽ നെഞ്ചും വിരിച്ചു നടക്കുന്ന കിം ജോംഗ് ഉൻ
മദ്യത്തിലും മുന്‍പന്തിയില്‍

മദ്യത്തിലും മുന്‍പന്തിയില്‍

മദ്യം വാങ്ങാനും ഭക്ഷണമൊരുക്കാന്‍ പ്രത്യേകം കുശിനിക്കാരും കിമ്മിനൊപ്പം എപ്പോഴുമുണ്ടാവും. ആയിരക്കണക്കിന് കുപ്പി വിസ്‌കിയാണ് ഒരു വര്‍ഷം വിവിധ രാജ്യങ്ങളില്‍ നിന്ന് കിം വാങ്ങുന്നത്. ഹെന്നസി പോലുള്ള ആഢംബര മദ്യവും ഇക്കൂട്ടത്തിലുണ്ട്. 1500 ഡോളറാണ് ഹെന്നസിയുടെ ഒരു കുപ്പിയുടെ വില. ഫ്രഞ്ച് ഡിസൈനിലുള്ള സിഗരറ്റുകളാണ് കിം വലിക്കുക. ഇതിന് ഒരു പാക്കിന് 31 ഡോളര്‍ വരും. ഇതിന് പുറമേ നിരവധി ആഢംബര സ്‌കീ റിസോര്‍ട്ടുകളും കിമ്മിനുണ്ട്. നിരവധി കുതിരകളും, ഇവയുടെ പന്തയവും കിം നടത്താറുണ്ട്. 584302 ഡോളറാണ് ഒമ്പത് വര്‍ഷത്തിനിടെ കുതിരകളെ വാങ്ങാനായി കിം ചെലവിട്ടത്. നേരത്തെ മാസിക്‌റയോംഗ് എന്ന വമ്പന്‍ റിസോര്‍ട്ടും കിം നിര്‍മിച്ചിരുന്നു. ഒരു വര്‍ഷം കൊണ്ടായിരുന്നു നിര്‍മാണം. ഇതിനായി 21 മില്യണാണ് ചെലവിട്ടത്. 20 ദിവസത്തോളം ഈ ആഢംബരങ്ങളാണ് കിം അനുഭവിച്ചത്.

English summary
kim jong un have luxurious life in 20 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X