കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിമ്മിന്റെ ജീവന്‍ അപകടത്തില്‍... തായ്‌വാന്റെ ചാരക്കണ്ണുകള്‍ കണ്ടെത്തി, എല്ലാ രഹസ്യവും അവിടെയുണ്ട്!!

Google Oneindia Malayalam News

പ്യോങ് യാങ്: കിം ജോങ് ഉന്നിന്റെ ആരോഗ്യ നില ആശങ്കപ്പെടുത്തുന്നതാണെന്ന് ഒടുവില്‍ ചാരക്കണ്ണുകള്‍ കണ്ടെത്തി. തായ്‌വാനാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. ചൈനയില്‍ നിന്ന് ഈ വിവരങ്ങള്‍ ഉത്തര കൊറിയയില്‍ പ്രചരിക്കാനും തുടങ്ങിയിട്ടുണ്ട്. അതേസമയം കിം രാജകുടുംബത്തെ കുറിച്ച ഒരക്ഷരം മിണ്ടാന്‍ പാടില്ലെന്നാണ് കൊറിയയിലെ നിയമം. ഇതിനെതിരെയുള്ള പ്രതികാര നടപടികളും പ്യോങ് യാങ് ആരംഭിച്ചിട്ടുണ്ട്. കിമ്മിന്റെ ആഢംബര റിസോര്‍ട്ടുകളിലും സ്വകാര്യ ദ്വീപിലുമെല്ലാം വലിയ തോതില്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ത്താനുള്ള ശ്രമത്തിലാണ്. കിമ്മിന്റെ സഹോദരിയാണ് കാര്യങ്ങള്‍ ഇപ്പോള്‍ നിയന്ത്രിക്കുന്നത്.

നിര്‍ണായക വിവരം

നിര്‍ണായക വിവരം

കിം ജോങ് ഉന്നിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും, അസുഖബാധിതനാണെന്നും തായ്‌വാന്‍ ഇന്റലിജന്‍സ് വെളിപ്പെടുത്തുന്നു. ഇക്കാര്യം അവരുടെ ഇന്റലിജന്‍സ് ചീഫ് തന്നെ വെളിപ്പെടുത്തി. അതേസമയം ഉത്തര കൊറിയയില്‍ അധികാര പോരാട്ടം നടക്കുന്നതായും ചിയു കുവോ ചെങ് പറഞ്ഞു. അദ്ദേഹം തായ്‌വാന്‍ ഇന്റലിജന്‍സ് ചീഫാണ്. കിമ്മിന്റെ സഹോദരി തന്നെ അധികാര കേന്ദ്രം നയിക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

പറയുന്നത് ഇങ്ങനെ

പറയുന്നത് ഇങ്ങനെ

കിം ജീവനോടെ തന്നെയാണ് ഉള്ളതെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇന്റലിജന്‍സ് ടീം തനിക്ക് നല്‍കിയ വിവരങ്ങള്‍ പങ്കുവെച്ചത്. ഇത് തന്റെ അഭിപ്രായമല്ലെന്നും ചിയു പറഞ്ഞു. ഉത്തര കൊറിയയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും, അക്കാര്യം വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കിം മരിച്ചാല്‍ പകരം ഭരണമാറ്റത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു. അതേസമയം കിം തന്നെയാണ് ഇപ്പോഴും സൈന്യത്തെയും സര്‍ക്കാരിനെയും നയിക്കുന്നത്. തല്‍ക്കാലം അദ്ദേഹം അസുഖബാധിതനാണെന്നും ചിയു വ്യക്തമാക്കി.

കിം രാജകീയ ജീവിതത്തില്‍

കിം രാജകീയ ജീവിതത്തില്‍

ചികിത്സയ്ക്ക് ശേഷം കിം രാജകീയ ജീവിതത്തിലാണ്. ഇതിന്റെ വിവരങ്ങളും പുറത്തുവരുന്നുണ്ട്. കിമ്മിന്റെ ജീവിതം വളരെ ആഢംബരത്തിലാണ്. അഞ്ച് ബില്യണ്‍ ഡോളറാണ് ഈ സൗകര്യങ്ങള്‍ ഒരുക്കാന്‍ കിം ചെലവിട്ടത്. വലിയ കൊട്ടാരങ്ങളും റിസോര്‍ട്ടുകളും കിമ്മിനുണ്ട്. ആഢംബര വാച്ചുകളുടെ വലിയൊരു കളക്ഷന്‍ തന്നെ അദ്ദേഹത്തിനുണ്ട്. ആണവായുധ പ്രതിരോധ ശേഷിയുള്ള ഒരു വീട് പ്യോങ് യാങില്‍ കിമ്മിനുണ്ട്. സ്‌പെയിനിലെ ഇബിത്തയ്ക്ക് തുല്യമായ ജീവിതമാണ് ഇവിടെ കിം നയിക്കുന്നത്.

ഒളിത്താവളങ്ങള്‍ നിരവധി

ഒളിത്താവളങ്ങള്‍ നിരവധി

കിമ്മിന് വിവിധയിടങ്ങളിലായി നിരവധി വീടുകളുണ്ട്. അതിലേറെ ഒളിത്താവളങ്ങും ഉണ്ട്. ശത്രുക്കളുടെ നിരയാണ് ഇതൊരുക്കാന്‍ കാരണം. കിമ്മിന്റെ കൊട്ടാരത്തിലേക്ക് എല്ലാ വീടുകളും തമ്മില്‍ തുരങ്കം വഴി ബന്ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് എവിടെയാണ് കിം ഉള്ളതെന്ന് ഇപ്പോഴും വ്യക്തമല്ല. 17 കൊട്ടാരങ്ങള്‍ കിമ്മിനുണ്ട്. വോന്‍സാനിലുള്ളത് അത്തരമൊരു കൊട്ടാരമാണ്. വലിയ ബീച്ച് റിസോര്‍ട്ടും ഇതിനൊപ്പമുണ്ട്. ഇവിടെയാണ് താമസിക്കുന്നതെന്നാണ് യുഎസ് ഇന്റലിജന്‍സ് കണ്ടെത്തിയിരിക്കുന്നത്.

പ്യോങ് യാങിലെ കേന്ദ്രം

പ്യോങ് യാങിലെ കേന്ദ്രം

പ്യോങ് യാങില്‍ അദ്ദേഹത്തിന്റെ വസതി വേറെയുണ്ട്. സെന്‍ട്രല്‍ ലക്ഷ്വറി മാന്‍ഷ്യന്‍ എന്നാണ് ഇതിന്റെ വിളിപ്പേര്. നിരവധി സൈനിക സന്നാഹങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇവിടെ ട്രെയിന്‍ സ്റ്റേഷന്‍ വരെയുണ്ട്. നേരത്തെ കിമ്മിന്റെ സ്വകാര്യ ദ്വീപ് ബാസ്‌കറ്റ്‌ബോള്‍ താരം ഡെന്നീസ് റോഡ്മാന്‍ കണ്ടിരുന്നു. എപ്പോഴും 60 ആളുകള്‍ കിമ്മിനൊപ്പം ഉണ്ടാവുമെന്നും റോഡ്മാന്‍ പറഞ്ഞിരുന്നു. സ്വന്തമായുള്ള ആഢംബര കപ്പല്‍ ഏഴ് മില്യണിനാണ് കിം വാങ്ങിയത്.

ചരിത്രം ഇങ്ങനെ

ചരിത്രം ഇങ്ങനെ

കിം ഇതിലൊരു സങ്കേതത്തിലുണ്ടെന്നാണ് തായ്‌വാന്‍ പറയുന്നത്. മുമ്പുള്ള നേതാക്കള്‍ ആയുധം നിറഞ്ഞ ട്രെയിനിലായിരുന്നു യാത്ര ചെയ്തിരുന്നത്. എന്നാല്‍ കിം ആഢംബര പ്രിയനാണെന്ന് ദക്ഷിണ കൊറിയ പറയുന്നു. സ്വന്തമായി പായ് കപ്പലും കിമ്മിനുണ്ട്. സ്വന്തമായി റഷ്യന്‍ വിമാനവും കിമ്മിനുണ്ട്. ഇതിന്റെ നിയന്ത്രണം പൂര്‍ണമായും കിമ്മിനാണ്. എന്നാല്‍ അദ്ദേഹത്തിന് വിമാനം പറപ്പിക്കാന്‍ അറിയില്ല. കിമ്മിന് ട്രംപിനെ പോലെ വലിയൊരു ആഢംബര കാറുണ്ട്. ലിമൂസിന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ട്രംപിന്റെ വാഹനത്തിന്റെ പേരും ഇത് തന്നെയാണ്. ഒരു മില്യണാണ് ഇതിന്റെ വില.

പ്രതികാര നടപടി

പ്രതികാര നടപടി

കിം മരിച്ചെന്ന വാര്‍ത്തയില്‍ ഉത്തര കൊറിയയില്‍ കാട്ടുതീ പോലെ പടരുന്നുണ്ട്. ഇത് ആരാണ് രാജ്യത്തെത്തിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്. പ്രതികാര നടപടിക്ക് കിമ്മിന്റെ സഹോദരി ഒരുങ്ങി കഴിഞ്ഞു. ചൈനയില്‍ നിന്നാണ് ഈ റിപ്പോര്‍ട്ട് എത്തിയതെന്നാണ് സൂചന. ഉത്തര കൊറിയയിലെ ജനങ്ങള്‍ പരസ്യമായി കിം മരിച്ചെന്ന് പറയാന്‍ പോലും ഭയപ്പെടുന്നുണ്ട്. കിം കുടുംബത്തെ കുറിച്ചുള്ള എന്ത് പ്രചാരണവും രാജ്യദ്രോഹക്കുറ്റമാണ് ഉത്തര കൊറിയയില്‍. ഇക്കാര്യം അറിഞ്ഞില്ലെന്ന രീതിയിലാണ് ജനങ്ങളുടെ പെരുമാറ്റം.

English summary
kim jong un in grave danger says taiwan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X