കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിം ജോങ് ഉന്‍ ജീവിച്ചിരിപ്പുണ്ട്, ആത്മാര്‍ത്ഥ സുഹൃത്ത് പറയുന്നു, ചെയ്യുന്നത് ഇക്കാര്യം, രഹസ്യം!!

Google Oneindia Malayalam News

ദില്ലി: കിം ജോങ് ഉന്നിന്റെ മരണം സംഭവിച്ചെന്നും, അദ്ദേഹത്തിന്റെ അപരന്‍മാരെയുമാണ് ഉപയോഗിക്കുന്നതെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. അദ്ദേഹം അപരനുമായി അടുത്തിടപഴകുന്ന ചിത്രങ്ങള്‍ ഇതിന് തെളിവായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥ സുഹൃത്ത് പറയുന്നത് കിമ്മിന് യാതൊന്നും സംഭവിച്ചിട്ടില്ലെന്നാണ്. അദ്ദേഹം ജീവനോടെയുണ്ടെന്നും, ആഘോഷ വേളയിലാണെന്നും പ്രമുഖ ബാസ്‌കറ്റ് ബോള്‍ താരം ഡെന്നീസ് റോഡ്മാന്‍ പറയുന്നു. കിം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് വ്യക്തിപരമായി സന്ദേശം അയക്കുകയും ചെയ്തതോടെ അദ്ദേഹത്തിന്റെ ജീവന് യാതൊന്നും സംഭവിച്ചിട്ടില്ലെന്ന് തന്നെയാണ് വ്യക്തമാകുന്നത്.

കിം ജീവനോടെയുണ്ട്

കിം ജീവനോടെയുണ്ട്

കിമ്മിന് വളരെ അടുത്ത സുഹൃത്തുക്കള്‍ തീരെയില്ല. എന്നാല്‍ ബാസ്‌കറ്റ് ബോളിനോട് വല്ലാത്ത ഇഷ്ടമുണ്ട്. അങ്ങനെയാണ് ഡെന്നീസ് റോഡ്മാനുമായി അടുക്കുന്നത്. ഇപ്പോള്‍ കിമ്മിന്റെ ആത്മാര്‍ത്ഥ സുഹൃത്താണ് റോഡ്മാന്‍. കിം ജീവനോടെയുണ്ടെന്ന് റോഡ്മാന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. എല്ലാ അമേരിക്കക്കാരെയും പോലെ മൈക്കിള്‍ ജോര്‍ദാന്റെ ഡോക്യുമെന്ററി ദ ലാസ്റ്റ് ഡാന്‍സ് അദ്ദേഹം ആസ്വദിക്കുന്നുണ്ടാവുമെന്നും റോഡ്മാന്‍ പറഞ്ഞു.

കടുത്ത ആരാധകന്‍

കടുത്ത ആരാധകന്‍

അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ക്ലബായ ചിക്കാഗോ ബുള്‍സിന്റെ കടുത്ത ആരാധകനാണ് കിം. മൈക്കിള്‍ ജോര്‍ദാന്റെ ആരാധകനുമാണ് അദ്ദേഹം. നേരത്തെ 2013ല്‍ ഉത്തര കൊറിയ സന്ദര്‍ശിച്ചിരുന്നു റോഡ്മാന്‍. അന്ന് മുതല്‍ കിമ്മിന്റെ രഹസ്യ കേന്ദ്രങ്ങളിലെല്ലാം പ്രവേശിക്കാനുള്ള അനുവാദം റോഡ്മാനുണ്ട്. ഡൊണാള്‍ഡ് ട്രംപുമായി കിമ്മിന് സൗഹൃദമുണ്ടാക്കി നല്‍കിയതും റോഡ്മാനാണ്. കിമ്മിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ അതൊന്നും കാര്യമായിട്ടുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതൊന്നും വിശ്വസിക്കേണ്ട

അതൊന്നും വിശ്വസിക്കേണ്ട

ഞാന്‍ മുമ്പ് ഒരുമിച്ച് ഭക്ഷണം കഴിച്ചയാളാണ് ഇപ്പോള്‍ മരിച്ചെന്ന് പറയുന്നത്. ആ വാര്‍ത്തകളൊന്നും വിശ്വസിക്കുന്നില്ല. അക്കാര്യം ഉത്തര കൊറിയ തന്നെ പറയട്ടെ. പലതും അവിടെ രഹസ്യമാണ്. അതുകൊണ്ടാണ് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതെന്നും റോഡ്മാന്‍ പറഞ്ഞു. റോഡ്മാന്‍ നിരവധി തവണ ഉത്തര കൊറിയ സന്ദര്‍ശിച്ചിട്ടുണ്ട്. നേരത്തെ കിമ്മുമായുള്ള സൗഹൃദത്തിനായി ഡൊണാള്‍ഡ് ട്രംപിനെ റോഡ്മാന്‍ നേരിട്ട് കണ്ടിരുന്നു. കിമ്മിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും റോഡ്മാന്‍ നേരത്തെ പറഞ്ഞിരുന്നു.

ഇതുവരെ സംസാരിച്ചിട്ടില്ല

ഇതുവരെ സംസാരിച്ചിട്ടില്ല

കിമ്മിന് യാതൊരു ആരോഗ്യ പ്രശ്‌നവുമില്ല. അദ്ദേഹവുമായി അടുത്തൊന്നും സംസാരിച്ചിട്ടില്ല. പക്ഷേ കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ ഉടനെ പറയാം. അദ്ദേഹത്തിന്റെ ബോഡി ഡബിള്‍ വെറും തമാശയാണെന്നും റോഡ്മാന്‍ പറഞ്ഞു. അതേസമയം കിമ്മിന്റെ സഹോദരിയെ കുറിച്ചുള്ള ഊഹാപോഹങ്ങളില്‍ വാസ്തവമില്ലെന്ന് റോഡ്മാന്‍ വ്യക്തമാക്കി. അവര്‍ വളരെ നല്ല വ്യക്തിത്വമുള്ള സ്ത്രീയാണ്. താന്‍ അവിടെ അതിഥിയായെത്തിയപ്പോള്‍ അവരുടെ പെരുമാറ്റം അമ്പരിപ്പിച്ചെന്നും റോഡ്മാന്‍ പറഞ്ഞു.

പുടിന് കത്തയച്ചു

പുടിന് കത്തയച്ചു

കിം ജോങ് പുടിന്‍ കത്തയച്ചതായി ഉത്തര കൊറിയ സ്ഥിരീകരിച്ചു. രണ്ടാം ലോക മഹായുദ്ധത്തിലെ വിജയം സംബന്ധിച്ചാണ് പുടിന് കത്തയച്ചത്. കൊറോണവൈറസിനെതിരെയുള്ള പോരാട്ടത്തില്‍ റഷ്യ വിജയം നേടട്ടെയെന്നും കിം കത്തില്‍ അറിയിച്ചു. നേരത്തെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിനും കിം കത്തയച്ചിരുന്നു. കോവിഡില്‍ ചൈനയുടെ പ്രതിരോധ പ്രവര്‍ത്തനം ശക്തമായിരുന്നുവെന്നും, ലോകത്തിന് മാതൃകയായിരുന്നുവെന്നും കിം ഷി ജിന്‍ പിംഗിനെ വ്യക്തിപരമായി അറിയിച്ചിരുന്നു.

സാമ്പത്തിക ലക്ഷ്യം

സാമ്പത്തിക ലക്ഷ്യം

ഉത്തര കൊറിയ ഏകദേശം ലോക്ഡൗണിന് സമാനമായ സാഹചര്യത്തിലായിരുന്നു. സമ്പദ് ഘടന ശക്തിപ്പെടുത്തുകയാണ് കിമ്മിന് മുന്നിലുള്ള ലക്ഷ്യം. ഇതിനായി അയല്‍ രാജ്യങ്ങളെ കിം ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്. ചൈനയെയും റഷ്യയെയും ഇതിനായി കിം ആശ്രയിക്കുന്നുണ്ട്. നിലവില്‍ പോഷകാഹാര കുറവ് അടക്കം ഉത്തര കൊറിയയെ അലട്ടുന്നുണ്ട്. നിരവധി പ്രതിരോധ പദ്ധതികളും മുടങ്ങി കിടക്കുകയാണ്. വലിയൊരു വിനോദ സഞ്ചാര കേന്ദ്രവും കിം പണിയുന്നുണ്ട്. ഇതെല്ലാം മുന്നോട്ട് പോകണമെങ്കില്‍ വിദേശ നിക്ഷേപം ആവശ്യമാണ്.

മിസൈല്‍ മാന്‍

മിസൈല്‍ മാന്‍

കിം മിസൈല്‍ മാന്‍ എന്ന വിശേഷണം വീണ്ടും എടുത്തണിയാന്‍ പോവുകയാണ്. രഹസ്യമായി ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങളാണ് സജ്ജമാകുന്നത്. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്യോങ് യാങില്‍ നിന്ന് 17 മൈല്‍ അകലെയാണ് ഈ ആണവ മിസൈല്‍ പരീക്ഷണ കേന്ദ്രം. വമ്പന്‍ മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള കേന്ദ്രങ്ങളാണ് ഇത്. സമീപം തുരങ്കങ്ങള്‍ വരെ നിര്‍മിച്ചിട്ടുണ്ട്. രഹസ്യമായി പല കാര്യങ്ങളും കിമ്മിന്റെ തിരിച്ചുവരവോടെ സജീവമായിട്ടുണ്ട്.

അപരന്‍മാര്‍ നിരവധി

അപരന്‍മാര്‍ നിരവധി

കിമ്മിന് അപരന്‍മാര്‍ ഉണ്ടെന്ന് കഴിഞ്ഞ വിവിധ റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നു. ഇതിനുള്ള തെളിവുകളാണ് പുറത്തുവരുന്നത്. കിം തന്റെ അപരനുമായി സംസാരിക്കുന്നതാണ് ഉള്ളത്. രണ്ട് പേര്‍ക്കും ഒരേ ഹെയര്‍ സ്റ്റൈലും ഏകദേശം ഒരേ ഉയരവുമാണ് ഉള്ളത്. ഇരുവരും കറുത്ത സ്യൂട്ടും ക്യൂബന്‍ ഹീല്‍സുമാണ് ധരിച്ചിരിക്കുന്നത്. കിമ്മിന് പ്ലാസ്റ്റിക് സര്‍ജറി നടന്നെന്നും സൂചനയുണ്ട്. അപരന്‍മാര്‍ ഒന്നിലധികമുണ്ടെന്നാണ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. 2017 മുതല്‍ കിമ്മല്ല പകരം അദ്ദേഹത്തിന്റെ ബോഡി ഡബിളുകളാണ് വിവിധ വേദികളില്‍ പ്രത്യക്ഷപ്പെട്ടത്.

English summary
kim jong un is alive says his close freind dennis rodman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X