കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിം ജോങ് ഉന്‍ ജീവിച്ചിരിപ്പില്ല? വോന്‍സാനില്‍ കുതിച്ചെത്തി ആഢംബരക്കപ്പല്‍, യുഎസ് പറയുന്നത്!!

Google Oneindia Malayalam News

പ്യോങ് യാങ്: കിം ജോങ് ഉന്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഫാക്ടറി ഉദ്ഘാടനത്തിനായി എത്തിയെന്ന് ചിത്ര സഹിതം ഉത്തര കൊറിയ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ ചിത്രങ്ങളുടെ ആധികാരികത ആരും അന്വേഷിച്ചിരുന്നില്ല. എന്നാല്‍ അമേരിക്കയുടെ ചാരക്കണ്ണുകള്‍ ഇതും കണ്ടെത്തിയെന്നാണ് അവകാശപ്പെടുന്നത്. ഈ ചിത്രങ്ങളൊന്നും ഒറിജിനല്‍ അല്ലെന്നാണ് സൂചന. അദ്ദേഹം മരിച്ചെന്ന സൂചനകളാണ് വിവിധ ഇടങ്ങളില്‍ നിന്ന് ലഭിക്കുന്നത്. യഥാര്‍ത്ഥത്തില്‍ കിം ബോഡി ഡബിളിനെ ഉപയോഗിച്ചെന്ന വാദത്തെ ബലപ്പെടുത്തുന്നതാണ് യുഎസ്സിന്റെ കണ്ടെത്തല്‍. ഇതിനിടെ വോന്‍സാനില്‍ നിര്‍ണായകമായ ഒരു വഴിത്തിരിവ് കൂടി ഉണ്ടായിരിക്കുകയാണ്.

Recommended Video

cmsvideo
കിം ജീവിച്ചിരിപ്പില്ല? യുഎസ് പറയുന്നത് ഇങ്ങനെ | Oneindia Malayalam
കിം ഒറിജിനലല്ല

കിം ഒറിജിനലല്ല

യുഎസ് പറയുന്നത് ഈ ചിത്രങ്ങള്‍ ഒറിജിനലാണെന്ന് തെളിയിക്കാന്‍ പറ്റില്ലെന്നാണ്. ഒരുപക്ഷേ അദ്ദേഹം ആരോഗ്യവാനായി ഇരിക്കുന്നുണ്ടാവും. പക്ഷേ ഈ ചിത്രങ്ങള്‍ ഒറിജിനല്‍ ആണെന്ന് തെളിയിക്കുക അസാധ്യമാണ്. അതുകൊണ്ട് തല്‍ക്കാലം അദ്ദേഹത്തിന് സുഖമാണെന്ന് കരുതാമെന്നും വൈറ്റ്ഹൗസ് സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രയന്‍ പറഞ്ഞു.

കിമ്മിനെ കാണാനില്ല

കിമ്മിനെ കാണാനില്ല

യുഎസ് ഇക്കാര്യം പറഞ്ഞതിന് പിന്നാലെ കിമ്മിനെ വീണ്ടും കാണാതായിരിക്കുകയാണ്. അദ്ദേഹം മരിച്ചെന്ന വാദങ്ങളെ ശക്തിപ്പെടുത്തുന്നതാണിത്. അതേസമയം കിം ഉദ്ഘാടനം ചെയ്യുന്ന സുന്‍ജിയോണ്‍ ഫാക്ടറിയില്‍ ഉല്‍പ്പാദനമൊന്നും നടക്കുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അതുകൊണ്ട് കടുത്ത സംശയങ്ങളാണ് ഇക്കാര്യം ഉടലെടുത്തിരിക്കുന്നത്. യുഎസ് ഉന്നയിച്ചത് ഈ ചിത്രത്തിന്റെ ആധികാരികതയെ കുറിച്ചുള്ള സംശയമാണ്. എപ്പോള്‍ എടുത്തതാണെന്ന കാര്യത്തിലും വ്യക്തതയില്ല.

വോന്‍സാനില്‍ വീണ്ടും...

വോന്‍സാനില്‍ വീണ്ടും...

കിമ്മിന്റെ മരണവാര്‍ത്ത വീണ്ടും ചര്‍ച്ചയായതോടെ വോന്‍സാനിലെ റിസോര്‍ട്ടിന്റെ തീരത്ത് വീണ്ടും ആഢംബര കപ്പല്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. നേരത്തെ എട്ട് മീറ്റര്‍ മാത്രം വ്യത്യാസത്തിലായി നാല് ആഢംബര ബോട്ടുകളും വോന്‍സാന്‍ തീരത്ത് തന്നെയുണ്ടായിരുന്നു. എന്താണ് നടക്കുന്നതെന്ന് ഇപ്പോഴും അജ്ഞാതമാണ്. കിമ്മിന്റെ മൃതദേഹം കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് ചില കോണ്‍സ്പിറസി തിയറികളില്‍ പറയുന്നുണ്ട്.

ഇതാണോ കാര്യം?

ഇതാണോ കാര്യം?

കിം അവധിക്കാലം ആഘോഷിക്കാനായി വോന്‍സാനില്‍ തിരിച്ചെത്തിയെന്നാണ് കരുതുന്നത്. മെയ് ഒന്നിന് ഫാക്ടറി ഉദ്ഘാടനത്തിന് ശേഷം സുന്‍ചനില്‍ നിന്ന് കിം ഇവിടേക്ക് വരികയായിരുന്നു എന്നും പറയപ്പെടുന്നത്. വോന്‍സാനില്‍ ബോട്ടുകളും കപ്പലും എത്തിയതിന്റെ ഉപഗ്രഹ ചിത്രങ്ങളും ഇക്കാര്യം സ്ഥിരീകരിക്കുന്നു. കിമ്മിന്റെ വില്ലയുടെ അടുത്തായുള്ള ബീച്ചില്‍ രണ്ട് ബോട്ടുകള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. സെന്‍ട്രല്‍ വോന്‍സാനിലെ കേന്ദ്രങ്ങളിലും മാറ്റങ്ങളുണ്ട്.

പുതുക്കിപണിത ബോട്ടുകള്‍

പുതുക്കിപണിത ബോട്ടുകള്‍

ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന ബോട്ടുകള്‍ക്ക് നേരത്തെ കേടുപാടുണ്ടായിരുന്നു. ഇത് മാര്‍ച്ചില്‍ പുതുക്കി പണിതിരുന്നു. ഇതാണ് ഇപ്പോള്‍ കിമ്മിന്റെ വില്ലയുടെ അടുത്തുള്ളത്. ഇതിനര്‍ത്ഥം കിം തിരിച്ചുവന്നെന്നാണെന്ന് വാദിക്കുന്നവരുണ്ട്. ഒളിമ്പിക്‌സില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള നീന്തല്‍ കുളങ്ങളിലാണ് ബാക്കിയുള്ള ബോട്ടുകളുള്ളത്. ഇവിടെ അമ്യൂസ്‌മെന്റ് പാര്‍ക്ക് മോഡലില്‍ വാട്ടര്‍ സ്ലൈഡുകളുമുണ്ട്. അതിന്റെ പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

സംഭവിച്ചത് ഇങ്ങനെ

സംഭവിച്ചത് ഇങ്ങനെ

മെയ് നാലിന് ആറിനും വോന്‍സാനില്‍ കാര്യമായി മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. നേരത്തെയുള്ള ചില ബോട്ടുകള്‍ റിപ്പയറിംഗിനായി മാറ്റിയിട്ടുമുണ്ട്. മെയ് 13ന് വോന്‍സാനിലെ വില്ലയ്ക്ക് സമീപം 60 മീറ്റര്‍ നീളമുള്ള കിമ്മിന്റെ പ്രിയ ബോട്ട് പാര്‍ക്ക് ചെയ്തിട്ടുണ്ട്. കിം ആഘോഷത്തിലാണെന്ന സൂചനകളാണ് ഇത് നല്‍കുന്നത്. കിമ്മിന്റെ പ്രിയ സുഹൃത്തായിരുന്ന ഡെന്നീസ് റോഡ്മാനും അദ്ദേഹം ആഢംബര ജീവിതത്തെ ഇഷ്ടപ്പെടുന്നുവെന്ന് നേരത്തെ പറഞ്ഞിരുന്നു.

റോഡ്മാന്‍ പറയുന്നത്

റോഡ്മാന്‍ പറയുന്നത്

കിം ആദ്യം തന്റെ സുഹൃത്തായിരുന്നില്ലെന്ന് റോഡ്മാന്‍ പറയുന്നു. ബുള്‍സിലെ തന്റെ ടീമംഗം മൈക്കിള്‍ ജോര്‍ദാന്‍ ഉത്തരകൊറിയ സന്ദര്‍ശിക്കണമെന്നായിരുന്നു കിമ്മിന്റെ ആഗ്രഹം. എന്നാല്‍ ജോര്‍ദാന്‍ ഇതിനെ പ്രോത്സാഹിപ്പിച്ചില്ല. ഇതോടെയാണ് തന്നോട് സന്ദര്‍ശനത്തിനായി വരാന്‍ ആവശ്യപ്പെട്ടത്. ഇതോടെയാണ് താനും കിം അടുത്തതെന്ന് റോഡ്മാന്‍ വെളിപ്പെടുത്തി.

മുന്‍ ബിജെപി മന്ത്രിയും 6 മുന്‍ എംഎല്‍എമാരും കോണ്‍ഗ്രസിലേക്ക്? ചര്‍ച്ചകള്‍ സജീവമെന്ന് കമല്‍നാഥ്മുന്‍ ബിജെപി മന്ത്രിയും 6 മുന്‍ എംഎല്‍എമാരും കോണ്‍ഗ്രസിലേക്ക്? ചര്‍ച്ചകള്‍ സജീവമെന്ന് കമല്‍നാഥ്

യുഎസ്സില്‍ ഒന്നും അവസാനിച്ചിട്ടില്ല... വരാനിരിക്കുന്നത് ഇരുണ്ട ശൈത്യകാലം, ട്രംപിന് മുന്നറിയിപ്പ്!!യുഎസ്സില്‍ ഒന്നും അവസാനിച്ചിട്ടില്ല... വരാനിരിക്കുന്നത് ഇരുണ്ട ശൈത്യകാലം, ട്രംപിന് മുന്നറിയിപ്പ്!!

English summary
kim jong un missing again after america says alive picture can't prove are real
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X