കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2016ല്‍ ഉത്തര കൊറിയ അമേരിയ്ക്കയെ ആക്രമിയ്ക്കുമോ? ഒബാമയെ ഞെട്ടിയ്ക്കുന്ന പ്രസംഗം

Google Oneindia Malayalam News

പ്യോംഗ്യാങ്: 2015 ഒട്ടേറെ ആഭ്യന്തര യുദ്ധങ്ങള്‍ക്കും ലോക ശക്തികളുടെ ഇടപെടലുകള്‍ക്കും സാക്ഷ്യം വഹിച്ച വര്‍ഷമായിരുന്നു. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പുതുവത്സര ദിന പ്രസംഗം കേട്ടാല്‍ 2016ഉം യുദ്ധങ്ങളുടെ തന്നെ വര്‍ഷമാകുമെന്ന് തോന്നുന്നു. പുറത്ത് നിന്നുള്ളവര്‍ പ്രകോപിപ്പിച്ചാല്‍ യുദ്ധത്തിന് മടിയില്ലെന്നാണ് പുതുവര്‍ഷത്തില്‍ കിം ജോങ് ഉന്‍ പ്രസംഗിച്ചത്.

രാജ്യത്തിന്റെ രാഷ്ട്രീയവും സൈനികവുമായ കരുത്ത് ഉയര്‍ത്താന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണ കൊറിയയ്ക്കും അവരെ പിന്തുണയ്ക്കുന്ന അമേരിക്കയ്ക്കുമുള്ള മുന്നറിയിപ്പായിട്ടാണ് കിം ജോങിന്റെ പ്രസംഗത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Kim Jong

അരമണിയ്ക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പ്രസംഗം വെള്ളിയാഴ്ച ദേശീയ ടിവി ചാനലാണ് സംപ്രേക്ഷണം ചെയ്തത്. രണ്ട് രാജ്യങ്ങള്‍ക്കും ഇടയിലുള്ള സംഘര്‍ഷങ്ങള്‍ക്കും കാരണം ദക്ഷിണ കൊറിയയാണെന്നും ജോങ് ആവര്‍ത്തിച്ചു. അങ്ങേയറ്റം പ്രകോപനപരമായ പ്രസ്താവനകളില്‍ നിന്നും കിം വിട്ടുനിന്നു എന്നതും ശ്രദ്ധേയം.

English summary
Kim Jong Un says he's ready for war in New Year speech.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X