കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈന്യത്തിന്റെ വാർഷികാഘോഷത്തിലും കിമ്മില്ല: പുതിയ 'കഥ'യുമായി കൊറിയൻ വാർത്താ ഏജൻസി

  • By Desk
Google Oneindia Malayalam News

പ്യോംഗ്യാങ്ങ്: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന റിപ്പോർട്ടുകളാണ് അടുത്തിടെ പുറത്തുവന്നത്. ഉത്തരകൊറിയൻ സായുധ സേനയുടെ സ്ഥാപകദിനം കൊറിയൻ മാധ്യമങ്ങൾ വിപുലമായി ആഘോഷിച്ചെങ്കിലും കിം ജോങ് ഉന്നിന്റെ അസാന്നിധ്യമാണ് മറ്റ് മാധ്യമങ്ങളിൽ ചർച്ചയായത്. കിമ്മിന്റെ ആരോഗ്യനില പരിശോധിക്കുന്നതിനായി ചൈനീസ് മെഡിക്കൽ സംഘം ഉത്തരകൊറിയയിലെത്തി എന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു.

 ഇറ്റലിയ്ക്ക് സംഭവിച്ചത് വീഴ്ചയോ? വൈറസ് സാന്നിധ്യം തിരിച്ചറിയാൻ വൈകി, പഠനം പറയുന്നത് ഇങ്ങനെ.. ഇറ്റലിയ്ക്ക് സംഭവിച്ചത് വീഴ്ചയോ? വൈറസ് സാന്നിധ്യം തിരിച്ചറിയാൻ വൈകി, പഠനം പറയുന്നത് ഇങ്ങനെ..

 കിമ്മിന്റെ സാന്നിധ്യമില്ല

കിമ്മിന്റെ സാന്നിധ്യമില്ല


ഉത്തരകൊറിയൻ സൈന്യമായ കൊറിയൻ പീപ്പിൾസ് റെവല്യൂഷണറി ആർമിയുടെ 88ാം വാർഷിക ആഘോഷമാണ് ഏപ്രിൽ 25ന് പ്യോംഗ്യാങ്ങിൽ നടന്നത്. എന്നാൽ വിപുലമായി സംഘടിപ്പിച്ച ഈ പരിപാടിയിൽ ഉത്തരകൊറിയൻ ഏകാധിപതിയുടെ സാന്നിധ്യമുണ്ടായിരുന്നില്ലെന്ന് ദക്ഷിണ കൊറിയൻ വാർത്താ ഏജൻസി യോൺഹാപ്പാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ റിപ്പോർട്ടുകൾ നിഷേധിക്കാൻ ഉത്തരകൊറിയൻ മാധ്യമങ്ങളും ഇതുവരെയും തയ്യാറായിട്ടില്ല.

കിമ്മിന് എന്ത് സംഭവിച്ചു

കിമ്മിന് എന്ത് സംഭവിച്ചു

ഹോങ്കോങ് സാറ്റലൈറ്റ് ചാനൽ റിപ്പോർട്ട് ചെയ്യുന്നത് ഉത്തരകൊറിയൻ ഏകാധിപതി കൊല്ലപ്പെട്ടു എന്നാണ്. എന്നാൽ ഈ വാർത്ത അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പെന്റഗൺ അധികൃതരിൽ നിന്നുള്ള സ്ഥിരീകരണവും ലഭ്യമല്ലെന്നാണ് ന്യൂസ് വീക്ക് എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഉത്തരകൊറിയയുടെ സൈനിക സംവിധാനത്തിലോ നേതൃതലത്തിലോ ഇതുവരെയും ഭരണമാറ്റങ്ങളൊന്നും തന്നെ സംഭവിച്ചിട്ടില്ല. ആരോഗ്യ പ്രശ്നങ്ങൾ കിമ്മിനെ അലട്ടിയിരുന്നു എന്നുള്ളതൊഴികെ അടുത്ത കാലത്ത് പ്രചരിച്ചതെല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്നാണ് ദക്ഷിണ കൊറിയ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. അല്ലെന്ന് തെളിയിക്കാനുള്ള തെളിവുകളൊന്നും ഇപ്പോൾ ലഭ്യവുമല്ല. കൊറിയൻ തലസ്ഥാനമായ പ്യോഗ്യാങ്ങിന് വടക്കുള്ള മൌണ്ട് മ്യോഹ്യാങ്ങ് റിസോർട്ടിൽ ഉൻ ചികിത്സയിൽ കഴിഞ്ഞ് വരികയാണെന്നും പേര് വെളിപ്പെടുത്താത്ത ഉത്തരകൊറിയൻ വൃത്തം പറയുന്നു.

 ചൈനീസ് സംഘം കൊറിയയിൽ

ചൈനീസ് സംഘം കൊറിയയിൽ


മെഡിക്കൽ രംഗത്തെ വിദഗ്ധർ ഉൾപ്പെടുന്ന ചൈനയിൽ നിന്നുള്ള ഒരു പ്രതിനിധി സംഘത്തെ ഉത്തരകൊറിയയിലേക്ക് അയച്ചുവെന്നാണ് ഒടുവിൽ പുറത്തുവന്ന റിപ്പോർട്ട്. ഡോക്ടർമാരും ആരോഗ്യ രംഗത്തെ വിദഗ്ധരുമാണ് സംഘത്തിലുള്ളതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചൈനീസ് സർക്കാരുമായി അടുപ്പമുള്ള ചില വൃത്തങ്ങളെ ഉദ്ധരിച്ചാണ് റോയിറ്റേഴ്സ് വാർത്ത റിപ്പോർട്ട് ചെയ്തത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദേശകാര്യ സമതിയിലെ ഒരു അംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചൈനയിൽ പുറപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച് ചൈനയിൽ നിന്ന് പ്രതികരണങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല.

അഭ്യൂഹം തള്ളി ട്രംപ്

അഭ്യൂഹം തള്ളി ട്രംപ്


ഏപ്രിൽ 11ന് ശേഷം പൊതു പരിപാടികളിൽ പങ്കെടുക്കുകയോ പരസ്യമായി പ്രത്യക്ഷപ്പെടുകയോ ചെയ്യാത്ത കിമ്മിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സ്ഥിരീകരണം ലഭിക്കുന്നതിന് വേണ്ടിയാണ് സംഘം കൊറിയയിലെത്തിയതെന്നാണ് റോയിറ്റേഴ്സ് റിപ്പോർട്ട്. എന്നാൽ കിം ഗുരുതരാവസ്ഥയിലാണെന്ന റിപ്പോർട്ടുകൾ അമേരിക്കയിൽ നിന്നും റഷ്യയിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞിരുന്നു. പരക്കുന്നത് അഭ്യൂഹങ്ങളാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രതികരിത്തിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചോ എന്ന ചോദ്യത്തോട് ട്രംപ് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. സിഎൻഎന്നിനെ വിമർശിച്ച് രംഗത്തെത്തിയ ട്രംപ് പ്രചരിച്ച റിപ്പോർട്ട് വ്യാജമാണെന്ന് കരുതുന്നുവെന്നാണ് പ്രതികരിച്ചത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് നടത്തുന്ന വാർത്താ സമ്മേളനത്തിനിടെ ഇതെക്കുറിച്ച് സംസാരിച്ച ട്രംപ് ഔദ്യോഗിക വിവരം ലഭിച്ചോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരുന്നില്ല.ഏപ്രിൽ 12 ന് നടന്ന ഹൃദയ ശസ്ത്രക്രിയയെത്തുടർന്ന് കിമ്മിന്റെ ആരോഗ്യനില മോശമായെന്നാണ് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നത്.

 കെസിഎൻഎ റിപ്പോർട്ട് വിശ്വസനീയമോ?

കെസിഎൻഎ റിപ്പോർട്ട് വിശ്വസനീയമോ?

കിമ്മിന്റെ ചരിത്രപരമായ റഷ്യൻ സന്ദർനത്തിന്റെ ഒന്നാം വാർഷികത്തെ സ്മരിച്ചുകൊണ്ട് റഷ്യൻ എംബസിയിൽ നിന്ന് ഒരു പുഷ്പക്കൊട്ട ലഭിച്ചുവെന്നാണ് ഉത്തരകൊറിയൻ വാർത്താ ഏജൻസി കെസിഎൻഎ റിപ്പോർട്ട് ചെയ്യുന്നത്. ഉത്തരകൊറിയൻ സ്ഥാപകനും കിമ്മിന്റെ മുത്തച്ഛനുമായ കിം സുങ്ങിന്റെ ജന്മവാർഷികത്തിൽ നിന്ന് കിമ്മിനെക്കുറിച്ച് ആദ്യമായി ആഴ്ചകൾക്ക് ശേഷമാണ് കെസിഎൻഎ പരാമർശം നടത്തുന്നത്. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന കിമ്മിന്റെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് പൊതുപരിപാടികളിൽ നിന്ന് വിട്ടുനിന്നതെന്നാണ് ഉത്തരകൊറിയൻ മാധ്യമം ഡെയ് ലി എൻകെ റിപ്പോർട്ട് ചെയ്തതത്. കിമ്മിന് ഹൃദയ ശസ്ത്രക്രിയയെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ചെന്നുള്ള വാർത്ത നൽകിയതും ഇതേ മാധ്യമം തന്നെയാണ്.

കൊറോണയെ ഭയന്നോ?

കൊറോണയെ ഭയന്നോ?


കിം ജോങ് ഉൻ ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോഗ്യാങ്ങിൽ പേര് വെളിപ്പെടുത്താത്ത സ്ഥലത്ത് ചില വിശ്വസ്ഥർക്കൊപ്പം കഴിഞ്ഞ് വരികയാണെന്നാണ് ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ബ്ലൂ ഹൌസ് നൽകുന്ന വിവരം. കിം ജോങ് ഉൻ സാധാരണ രീതിയിൽ ഭരണകാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. രാജ്യം ഭരിക്കുന്ന പാർട്ടിയോ, സൈന്യമോ ക്യാബിനറ്റോ കിമ്മുമായി ബന്ധപ്പെട്ട് യാതൊരു അടിയന്തര പ്രതിരണവും നടത്തിയിട്ടില്ലെന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു. ആദ്യം മുതൽ തന്നെ കിം ജോങ് ഉന്നിനെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ കൊറോണ വൈറസ് ഭീതി മൂലമാണ് കിം അപ്രത്യക്ഷനായതെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. യുഎസ് മാധ്യമങ്ങളാണ് ഇത്തരത്തിൽ വാർത്ത നൽകിയിട്ടുള്ളത്. രാജ്യത്ത് ഒറ്റ കൊറോണ വൈറസ് ബാധ പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ഉന്നിന്റെ അവകാശവാദം. ഇതിന്റെ സത്യാവസ്ഥയെക്കുറിച്ചും ലോകരാജ്യങ്ങൾക്കും ബോധ്യമില്ല.

 ഉൻ വോൻസാനിലോ

ഉൻ വോൻസാനിലോ


കിം ജോങ് ഉൻ വോൻസാൻ എന്ന തീര ദേശ നഗരത്തിലുണ്ടെന്ന് വ്യാഴാഴ്ച ദക്ഷിണ കൊറിയൻ ചാനലാണ് റിപ്പോർട്ട് ചെയ്തത്. അദ്ദേഹത്തിനോട് അടുപ്പമുള്ള നിരവധി പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെയാണ് അദ്ദേഹം കഴിഞ്ഞ ആഴ്ച തീരദേശ നഗരത്തിലെത്തിയതെന്നാണ് യുഎസ് ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ചാനൽ റിപ്പോർട്ട് ചെയ്യുന്നത്. ലോകത്ത് ഔദ്യോഗികമായി കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത രാജ്യങ്ങളിലൊന്നാണ് ഉത്തരകൊറിയ. ഈ നീക്കം ആദ്യമേ തന്നെ സംശയത്തിന് വഴിവെച്ചിരുന്നു. എന്നാൽ ഇപ്പോൾ പ്രചരിക്കുന്നത് അഭ്യൂഹങ്ങളാണോ എന്നത് സംബന്ധിച്ച സ്ഥിരീകരണങ്ങളൊന്നും തന്നെ ലഭ്യമല്ല.

English summary
Kim Jong Un remains missing from Korean armed force's annual day celebration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X