കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിം ജോങ് ഉന്‍ ചൈനയിലെത്തി: രഹസ്യ സന്ദര്‍ശനംസ്ഥിരീകരിച്ച് ചൈന, ട്രംപ് കുടിക്കാഴ്ചയ്ക്ക് ഒരുക്കങ്ങള്‍!

Google Oneindia Malayalam News

ബെയ്ജിംഗ്: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ചൈനീസ് സന്ദര്‍ശനം സ്ഥിരീകരിച്ച് ചൈന. അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിയ്ക്ക് മുമ്പായാണ് കിമ്മിന്റെ അപ്രതീക്ഷിത ചൈനീസ് സന്ദര്‍ശനം. കിമ്മിനെ വന്‍ വരവേല്‍പ്പ് നല്‍കിയ ചൈന പ്രസിഡന്റ് ഷീ ജിന്‍ പിങ്ങുമായി കൂടിക്കാഴ്ച നടത്തിയതായും ചൈനീസ് അധികൃതര്‍‌ വ്യക്തമാക്കിയിരുന്നു. കിം ജോങ് ഉന്നും ഭാര്യ ഖി സോള്‍ജുവും ചേര്‍ന്നാണ് രഹസ്യമായി ചൈന സന്ദര്‍ശിച്ചത്. ചൈനയിലെത്തിയ ഇരുവരെയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും ഭാര്യ പെഹ് ലിയുവാനും ചേര്‍ന്നാണ് സ്വീകരിച്ചത്. അതേസമയം ഉന്നും ഷി ജിന്‍ പിങ്ങും നടത്തിയ ചര്‍ച്ച വിജയകരമായിരുന്നുവെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ചൈന സന്ദര്‍ശിച്ചെന്ന് രാജ്യാന്തര മാധ്യമങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. അ‍ജ്ഞാത വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ്ഗാണ് കിമ്മിന്റെ അപ്രതീക്ഷിത ചൈനീസ് സന്ദര്‍ശനത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. 2011ല്‍ ഉത്തരകൊറിയന്‍ ഏകാധിപതിയായി അധികാരത്തിലെത്തിയ കിം ആദ്യമായാണ് വിദേശരാജ്യം സന്ദര്‍ശിക്കുന്നത്. കിമ്മിന്റെ രഹസ്യസന്ദര്‍ശനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം ചൈനീസ് വിദേശകാര്യമന്ത്രാലയം തള്ളിക്കളഞ്ഞിരുന്നു. 2011ല്‍ മരണമടഞ്ഞ കിം ജോങ് രണ്ടാമന്റെ ചൈനീസ് സന്ദര്‍ശനവും ഇരു രാജ്യങ്ങളും രഹസ്യമായി സൂക്ഷിച്ചിരുന്നു. കിം ജോങ് ഉന്നിന്റെ പിതാവായ ഇദ്ദേഹത്തിന്റെ മരണശേഷമാണ് ഇദ്ദേഹം ചൈന സന്ദര്‍ശിച്ചെന്ന വിവരം പുറത്തുവിടുന്നത്. ഇതേ രീതിയിലാണ് ചൈന കിമ്മിന്റെ ചൈനീസ് സന്ദര്‍ശനത്തിനെയും കൈകാര്യം ചെയ്തത്.

 ആണവമുക്തമാക്കാന്‍ നീക്കം

ആണവമുക്തമാക്കാന്‍ നീക്കം

കൊറിയന്‍ ഉപഭൂഖണ്ഡത്തെ ആണവമുക്തനാക്കാനുള്ള പ്രതിജ്ഞയെടുക്കാനാണ് കിമ്മിന്റെ നീക്കമെന്ന് ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹ്വാ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയിലെ ഗ്രേറ്റ് ഹാളില്‍ വച്ചായിരുന്നു കിം- ഷി ജിന്‍ പിങ് കൂടിക്കാഴ്ച നടന്നത്. ഇവിടെ ചോദ്യങ്ങളില്ലെന്നും തന്റെ ആദ്യ സന്ദര്‍ശനം ചൈനീസ് തലസ്ഥാനക്കേയിരിക്കുമെന്ന് കിം ജോങ് ഉന്‍ പ്രതികരിച്ചതായി കൊറിയന്‍ വാര്‍ത്താ ഏജന്‍സി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. 2011 കിമ്മിന്റെ പിതാവ് കിം ജോങ് രണ്ടാമന്റെ മരണത്തിന് ശേഷം ആദ്യമായാണ് കിം- ഷി ജിന്‍ പിങ് കൂടിക്കാഴ്ച നടക്കുന്നത്. ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രഹസ്യ സന്ദര്‍ശനമെന്നാണ് സൂചനകള്‍. പുതിയ സാഹചര്യത്തില്‍ കിമ്മുമായി നിരന്തരം ബന്ധം പുലര്‍ത്താന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും തയ്യാറായിരുന്നു.

 നീക്കം നിര്‍ണായകം!

നീക്കം നിര്‍ണായകം!

മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൗണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി കിമ്മുമായി നേരിട്ട് കൂടിക്കാഴ്ച നടത്താന്‍ ചൈനീസ് പ്രസിഡന്റ് ആഗ്രഹിച്ചിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രംപ്- കിം കൂടിക്കാഴ്ച ചൈനീസ് താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാകരുതെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഷി ജിന്‍ പിങ്ങിന്റെ നീക്കമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ചൈന പയറ്റുന്ന നയതന്ത്ര നീക്കങ്ങളുടെ ഭാഗമാണോ ഇതെന്നും സംശയിക്കപ്പെടുന്നുണ്ട്. കിമ്മുമായുള്ള ചര്‍ച്ചയ്ക്ക് പുറമേ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേയുമായി കൂടിക്കാഴ്ച നടത്താനും ട്രംപ് സന്നദ്ധത അറിയിച്ചിട്ടുണ്ട്.

 പ്രതീക്ഷ നല്‍കി കിം

പ്രതീക്ഷ നല്‍കി കിം

അമേരിക്കയും ദക്ഷിണകൊറിയയും ശരിയായ രീതിയില്‍ പ്രതികരിച്ചാല്‍ കൊറിയന്‍ ഉപഭൂഖണ്ഡത്തെ ആണവവിമുക്തമാക്കുന്നതിന് തയ്യാറാണെന്ന് കിം വ്യക്തമാക്കിയിട്ടുണ്ട്. കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ സമാധാനം പുലരുന്നതിന് ഇത്തരം നീക്കങ്ങള്‍ നടത്തേണ്ടതുണ്ടെന്നും സമാധാന ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കേണ്ടതുണ്ടെന്നും കിമ്മിനെ ഉദ്ധരിച്ച് സിന്‍ഹ്വാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപ് നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറായാല്‍ ആണവായുധങ്ങള്‍ ഉപേക്ഷിക്കുമെന്ന് കിം ജോങ് ഉന്‍ വ്യക്തമാക്കിയിരുന്നു.

ട്രെയിനിലെത്തിയത് സുരക്ഷ ഭയന്ന്!!

ട്രെയിനിലെത്തിയത് സുരക്ഷ ഭയന്ന്!!

ചൈനയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തിയിലെ ഡാങ്ഡോങ്ങിലൂടെ കിം ജോങ് ഉന്നോ മുതിര്‍ന്ന ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥനോ ചൈന സന്ദര്‍ശിക്കാനെത്തുമെന്ന വാര്‍ത്ത ജപ്പാനിലെ ക്യോഡോ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. ട്രെയിന്‍ ചൈനയിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍‌‌ ചൈനീസ് ന്യൂസ് ചാനലായ നിപ്പോണ്‍ ടിവി തത്സമയം പുറത്തുവിടുകയും ചെയ്തിരുന്നു. തിങ്കളാഴ്ച പകര്‍ത്തിയ ദൃശ്യങ്ങളാണ് ടിവി ചാനല്‍ പുറത്തുവിട്ടത്. 2011ല്‍ മരിക്കുന്നതിന് മുമ്പായി കിമ്മിന്റെ പിതാവ് കിം ജോങ് രണ്ടാമന്‍ ചൈന സന്ദര്‍ശിച്ചതിന് സമാനമായ ദൃശ്യങ്ങളാണ് നിപ്പോണ്‍ ന്യൂസ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്. മ‍ഞ്ഞ വരകളുള്ള പച്ചനിറത്തിലുള്ള പ്രത്യേക ട്രെയിനിലാണ് കിം എത്തിയതെന്നും നിപ്പോണ്‍ ടിവി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഉത്തരകൊറിയയുടെ ആയുധ പരീക്ഷണങ്ങള്‍ അമേരിക്കയ്ക്കും മറ്റുള്ള രാജ്യങ്ങള്‍ക്കും ഭീഷണിയുയര്‍ത്തിയ സാഹചര്യത്തില്‍ ചൈനയാണ് ഉത്തരകൊറിയയെ പിന്തുണച്ചിരുന്നത്. യുഎസ് പ്രസിഡന്റുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങിയ സാഹചര്യത്തിലാണ് കിം രഹസ്യമായി ചൈന സന്ദര്‍ശിച്ചത്.

ചൈന കള്ളം പറഞ്ഞത് ആര്‍ക്ക് വേണ്ടി

ചൈന കള്ളം പറഞ്ഞത് ആര്‍ക്ക് വേണ്ടി

ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥന്‍ ചൈന സന്ദര്‍ശിക്കുന്നതിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് വ്യക്തമാക്കിയ ചൈനീസ് വിദേശകാര്യമന്ത്രാലയം പിന്നീട് നിലപാട് തിരുത്തുകയായിരുന്നു. നിന്നുള്ള പ്രതികരണം. വാര്‍ത്താ സമ്മേളനത്തിലാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ചൈനയിലെ റെയില്‍വേ സ്റ്റേഷന് സമീപത്തും ഡാങ്‍ഡ‍ോങ്ങിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നതെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ടിയാന്‍മെന്‍ സ്ക്വയറിലെ വിനോദ സഞ്ചാരികളെ ഒഴിപ്പിച്ചതായും ചൈനയിലെ ചന്‍ഗാന്‍ അവന്യൂവിലേയ്ക്കുള്ള ഗേറ്റുകള്‍ അടച്ചിട്ടതായും പ്രദേശവാസികള്‍ ചൂണ്ടിക്കാണിക്കുന്നു. ഗ്രേറ്റ് ഹാള്‍ ഓഫ് ദി പീപ്പിളില്‍ സുപ്രധാന കൂടിക്കാഴ്ചകള്‍ക്ക് മുന്നോടിയായാണ് ഇത്തരം സുരക്ഷാ നീക്കങ്ങള്‍ നടത്താറുള്ളതെന്നാണ് മാധ്യമങ്ങളും സാക്ഷ്യപ്പെടുത്തിയത്. ഇത് ചൈനയില്‍ കിമ്മിന്റെ സാന്നിധ്യമുണ്ടെന്ന സൂചനകളാണ് നല്‍കുന്നത്. നോര്‍ത്ത് ഈസ്റ്റേണ്‍ ചൈനയിലെ രണ്ട് വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.
ചൈനയിലെ വിവിധ ട്രെയിനുകള്‍ സമയം വൈകിയായിരിക്കും സര്‍വീസ് നടത്തുകയെന്ന് തിങ്കളാഴ്ച ബെയ്ജിംഗ് റെയില്‍വേ ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബെയ്ജിംഗ് പ്രദേശത്ത് ഇത് രണ്ട് മണിക്കൂര്‍ വരെ ആയേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

<strong><br>അ‍ഞ്ച് വയസുകാരിയെ കാണാതായി: മുംബൈയില്‍ നിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം ഗുജറാത്തില്‍!! </strong>
അ‍ഞ്ച് വയസുകാരിയെ കാണാതായി: മുംബൈയില്‍ നിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം ഗുജറാത്തില്‍!!

<strong>ജന്മനാ മുഖത്ത് പാടുള്ളവര്‍ ബുദ്ധിമാന്മാരായിരിക്കും: ശരീരത്തിലെ പാടുകള്‍ വെളിപ്പെടുത്തുന്ന നാല് കാര്യങ്ങള്‍!</strong>ജന്മനാ മുഖത്ത് പാടുള്ളവര്‍ ബുദ്ധിമാന്മാരായിരിക്കും: ശരീരത്തിലെ പാടുകള്‍ വെളിപ്പെടുത്തുന്ന നാല് കാര്യങ്ങള്‍!

English summary
North Korean leader Kim Jong Un was treated to a lavish welcome by Chinese President Xi Jinping during a secretive trip to Beijing as both sides seek to repair frayed ties ahead of landmark summits with Seoul and Washington.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X