കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് കൈവിട്ടാല്‍ ചൈന മാത്രം!! കിമ്മിന്റെ ചൈനീസ് സന്ദര്‍ശനത്തിന് പിന്നില്‍ നിര്‍ണായക നീക്കം!

Google Oneindia Malayalam News

സിയോള്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ചൈനീസ് സന്ദര്‍ശനത്തിന് പുതിയ വ്യാഖാനങ്ങള്‍. ആണവായുധങ്ങള്‍ കൊണ്ട് അമേരിക്കയ്ക്കും അതേ സമയം മറ്റ് ലോകരാജ്യങ്ങള്‍ക്കും ഭീഷണിയുയര്‍ത്തിയിരുന്ന ഉത്തരകൊറിയയുടെ ആയുധ പരീക്ഷണങ്ങളില്‍ വലിയ പങ്കുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് കിം ജോങ് ഉന്‍ രഹസ്യമായി ചൈന സന്ദര്‍ശിച്ചതാണ് ഇത്തരം സംശയങ്ങള്‍ക്ക് വകനല്‍കുന്നത്. ഭാര്യ റി സോള്‍ ജുവിനൊപ്പമായിരുന്നു കിമ്മിന്റെ ചൈനാ സന്ദര്‍ശനം. ഇതിന് പുറമേ ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹോയും ഭരണകക്ഷി നേതാവ് ചോ റിയോങ് ഹേയും റി സു യോങ്, കിംഗ് യോങ് ചോല്‍ എന്നിവരാണ് ചൈന സന്ദര്‍ശിച്ച സംഘത്തിലുള്ളത്.

ആദ്യം കിം ജോങ് ഉന്നിന്റെ ചൈനീസ് സന്ദര്‍ശനം തള്ളിക്കളഞ്ഞ് രംഗത്തെത്തിയ ചൈന പിന്നീട് ഇത് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. കിം ജോങ് ഉന്‍ ചൈന സന്ദര്‍ശിച്ചുവെന്നും ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ചൈനീസ് സന്ദര്‍ശനത്തെക്കുറിച്ച് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കെസിഎന്‍എ നിര്‍ണായക വിവരങ്ങളും പുറത്തുവിട്ടിരുന്നു. കൊറിയന്‍ ഉപഭൂഖണ്ഡത്തെ ആണവവിമുക്തമാക്കാനുള്ള നീക്കങ്ങളാണ് കിം നടത്തിവരുന്നതെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

 താങ്ങായത് ചൈന മാത്രം

താങ്ങായത് ചൈന മാത്രം

ആയുധ പരീക്ഷണങ്ങളെ തുടര്‍ന്ന് ഉത്തരകൊറിയയ്ക്ക് ഐക്യരാഷ്ട്രസഭ ഉപരോധം ഏര്‍പ്പെടുത്തിയപ്പോഴും കൈത്താങ്ങും തണലുമായി നിലകൊണ്ടത് ചൈനയാണ്. വ്യാപാര രംഗത്തെന്ന പോലെ നയതന്ത്ര രംഗത്തും ചൈനയാണ് ഉത്തരകൊറിയയ്ക്ക് നിര്‍ണായക പിന്തുണ നല്‍കിയത്. അതിനാല്‍ സഖ്യരാഷ്ട്രമായുള്ള ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കങ്ങളാണ് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ നടത്തിവരുന്നത്. പാശ്ചാത്യരാജ്യവുമായി ഏത് നീക്കങ്ങള്‍ നടത്തുന്നതിന് മുമ്പായും ഉത്തരകൊറിയ ഇക്കാര്യങ്ങള്‍ ചൈനയുമായി ചര്‍ച്ച ചെയ്ത് ധാരണയിലെത്തുമെന്നുള്ള സൂചനകളും കിമ്മിന്റെ രഹസ്യ ചൈനാ സന്ദര്‍ശനവും ഷി ജിന്‍ പിങ്ങുമായുള്ള കൂടിക്കാഴ്ചയും നല്‍കുന്നു.

 ഉത്തരകൊറിയന്‍ നീക്കങ്ങള്‍ മുന്നറിയിപ്പ് !!

ഉത്തരകൊറിയന്‍ നീക്കങ്ങള്‍ മുന്നറിയിപ്പ് !!

2011ല്‍ ഉത്തരകൊറിയന്‍ ഏകാധിപതിയായി അധികാരത്തിലെത്തിയ കിം ജോങ് ഉന്നിന്റെ പെട്ടെന്നുള്ള ചൈനീസ് സന്ദര്‍ശനം താക്കീതായാണ് വിശകലന വിദഗ്ദര്‍ കണക്കാക്കുന്നത്. അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകള്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ മറ്റ് മാര്‍ഗ്ഗങ്ങളുണ്ടെന്ന് അമേരിക്കെയും ദക്ഷിണ കൊറിയയേയും ബോധ്യപ്പെടുത്താനുള്ള നീക്കമാണ് ഉത്തരകൊറിയ നടത്തുന്നതെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. ഇരു രാജ്യങ്ങള്‍ക്കും ഉത്തരകൊറിയ നല്‍കുന്ന ശക്തമായ സന്ദേശമാണ് ഇതെന്നും വിലയിരുത്തപ്പെടുന്നു. ചൈനയുമായി പെട്ടെന്ന് ഉത്തരകൊറിയ ബന്ധം പുതുക്കുകയും അധികാരത്തിലെത്തിയ ശേഷം ഒരു വിദേശരാജ്യം സന്ദര്‍ശിക്കുക പോലും ചെയ്തിട്ടില്ലാത്ത കിമ്മിന്റെ ചൈനീസ് സന്ദര്‍ശിച്ചതും ഈ ആശങ്കകള്‍ ശരിവെക്കുന്നതാണ്.

നടന്നത് നിര്‍ണായക ചര്‍ച്ച

നടന്നത് നിര്‍ണായക ചര്‍ച്ച

ചൈനയില്‍ വച്ച് നടന്ന കൂടിക്കാഴ്ചയില്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും തമ്മില്‍ നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി കൊറിയന്‍ വാര്‍ത്താ ഏജന്‍സി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ സുരക്ഷത്വമുള്ള അന്തരീക്ഷം പുനഃസ്ഥാപിക്കുന്നതും ഉഭയകക്ഷി ബന്ധം സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ച ചെയ്തതായും കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയവും സഹകരണവും ഉറപ്പാക്കണമെന്നും അടുത്ത പടിയായി സഖ്യരാജ്യങ്ങള്‍ക്കിടയില്‍ ഇത്തരം കാര്യങ്ങളാണ് പ്രാബല്യത്തില്‍ വരുത്തേണ്ടതെന്നും ധാരണയിലെത്തിയതായി കിമ്മിന്റെ പേരെടുത്ത് പരാമര്‍ശിക്കാതെ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.

 ചൈനയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കും!!

ചൈനയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കും!!

സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ചൈനയുമായുള്ള പരാമ്പരാഗത ബന്ധം ശക്തിപ്പെടുത്തുന്നത് അമേരിക്കയുമായുള്ള കുടിക്കാഴ്ചയെ സ്വാധീനിക്കുമെന്നാണ് കിമ്മിന്റെ കണക്കുകൂട്ടല്‍. കോ യുഹ് വാനാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകള്‍ ഫലപ്രദമായി അവസാനിച്ചില്ലെങ്കില്‍ ഉത്തരകൊറിയയ്ക്ക് ചൈനയുടെ പിന്തുണ അത്യാവശ്യമായി വരികയും ചെയ്യും. ആയുധപരീക്ഷണം കൊണ്ട് ഉത്തരകൊറിയ ഭീഷണിയുയര്‍ത്തിയതിന് പിന്നാലെ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ദക്ഷിണകൊറിയയും അമേരിക്കയുമായി ഇടഞ്ഞ നിലയിലാണ് ഉത്തരകൊറിയയുള്ളത്. അമേരിക്കയുടെ സമ്മര്‍ദ്ധത്തോടെ ഉത്തരകൊറിയയ്ക്ക് മേല്‍ ഐക്യരാഷ്ട്രസഭ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. സാമ്പത്തികമായി ഞെരുക്കത്തിലായെങ്കിലും സഖ്യരാജ്യമായ ചൈനയുമായുള്ള ബന്ധം ഉത്തരകൊറിയന്‍ പ്രകോപനങ്ങള്‍ കൊണ്ട് പ്രതിസന്ധിയിലായിരുന്നു.

 കൊറിയന്‍ ഉപഭൂഖണ്ഡത്തെ ആണവമുക്തമാക്കും

കൊറിയന്‍ ഉപഭൂഖണ്ഡത്തെ ആണവമുക്തമാക്കും

കൊറിയന്‍ ഉപഭൂഖണ്ഡത്തെ ആണവമുക്തനാക്കാനുള്ള പ്രതിജ്ഞയെടുക്കാനാണ് കിമ്മിന്റെ നീക്കമെന്ന് ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹ്വാ റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലെ ഗ്രേറ്റ് ഹാളില്‍ വച്ചായിരുന്നു കിം- ഷി ജിന്‍ പിങ് കൂടിക്കാഴ്ച നടന്നത്. ഇവിടെ ചോദ്യങ്ങളില്ലെന്നും തന്റെ ആദ്യ സന്ദര്‍ശനം ചൈനീസ് തലസ്ഥാനക്കേയിരിക്കുമെന്ന് കിം ജോങ് ഉന്‍ പ്രതികരിച്ചതായി കൊറിയന്‍ വാര്‍ത്താ ഏജന്‍സി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. 2011 കിമ്മിന്റെ പിതാവ് കിം ജോങ് രണ്ടാമന്റെ മരണത്തിന് ശേഷം ആദ്യമായാണ് കിം- ഷി ജിന്‍ പിങ് കൂടിക്കാഴ്ച നടക്കുന്നത്. ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രഹസ്യ സന്ദര്‍ശനമെന്നാണ് സൂചനകള്‍. പുതിയ സാഹചര്യത്തില്‍ കിമ്മുമായി നിരന്തരം ബന്ധം പുലര്‍ത്താന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും തയ്യാറായിരുന്നു.

 ട്രെയിനിലെത്തിയതിന് പിന്നില്‍

ട്രെയിനിലെത്തിയതിന് പിന്നില്‍

വിദേശത്ത് പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ കിം വിമാനത്തെ ആശ്രയിക്കാതെ ട്രെയിന്‍ മാര്‍ഗ്ഗം ചൈനയിലെത്തിയത് സുരക്ഷ ഭയന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തിയിലെ ഡാങ്ഡോങ്ങിലൂടെ കിം ജോങ് ഉന്നോ മുതിര്‍ന്ന ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥനോ ചൈന സന്ദര്‍ശിക്കാനെത്തുമെന്ന വാര്‍ത്ത ജപ്പാനിലെ ക്യോഡോ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. ട്രെയിന്‍ ചൈനയിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍‌‌ ചൈനീസ് ന്യൂസ് ചാനലായ നിപ്പോണ്‍ ടിവി തത്സമയം പുറത്തുവിടുകയും ചെയ്തിരുന്നു. തിങ്കളാഴ്ച പകര്‍ത്തിയ ദൃശ്യങ്ങളാണ് ടിവി ചാനല്‍ പുറത്തുവിട്ടത്. 2011ല്‍ മരിക്കുന്നതിന് മുമ്പായി കിമ്മിന്റെ പിതാവ് കിം ജോങ് രണ്ടാമന്‍ ചൈന സന്ദര്‍ശിച്ചതിന് സമാനമായ ദൃശ്യങ്ങളാണ് നിപ്പോണ്‍ ന്യൂസ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്. മ‍ഞ്ഞ വരകളുള്ള പച്ചനിറത്തിലുള്ള പ്രത്യേക ട്രെയിനിലാണ് കിം എത്തിയതെന്നും നിപ്പോണ്‍ ടിവി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഉത്തരകൊറിയയുടെ ആയുധ പരീക്ഷണങ്ങള്‍ അമേരിക്കയ്ക്കും മറ്റുള്ള രാജ്യങ്ങള്‍ക്കും ഭീഷണിയുയര്‍ത്തിയ സാഹചര്യത്തില്‍ ചൈനയാണ് ഉത്തരകൊറിയയെ പിന്തുണച്ചിരുന്നത്. യുഎസ് പ്രസിഡന്റുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങിയ സാഹചര്യത്തിലാണ് കിം രഹസ്യമായി ചൈന സന്ദര്‍ശിച്ചത്.

ചൈനയില്‍ കിം ജോങ് ഉന്നിന്റെ സന്ദര്‍ശനം! ട്രംപ്- ഉന്‍ കൂടിക്കാഴ്ചക്ക് ചൈനീസ് തന്ത്രങ്ങള്‍!

<strong>കിം ജോങ് ഉന്‍ ചൈനയിലെത്തി: രഹസ്യ സന്ദര്‍ശനംസ്ഥിരീകരിച്ച് ചൈന, ട്രംപ് കുടിക്കാഴ്ചയ്ക്ക് ഒരുക്കങ്ങള്‍!</strong>കിം ജോങ് ഉന്‍ ചൈനയിലെത്തി: രഹസ്യ സന്ദര്‍ശനംസ്ഥിരീകരിച്ച് ചൈന, ട്രംപ് കുടിക്കാഴ്ചയ്ക്ക് ഒരുക്കങ്ങള്‍!

English summary
North Korean leader Kim Jong Un's surprise visit to Beijing makes clear what has been easily forgotten amid the whirlwind of diplomatic developments in past months: China still plays a major role in efforts to end North Korea's nuclear program.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X