കിം ജോങ് ഉന്നിനെ അമേരിക്കന്‍ ചാരന്മാര്‍ കൊലപ്പെടുത്തി?; കാണാതായതിന് പിന്നില്‍

  • Posted By:
Subscribe to Oneindia Malayalam

സോള്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ അമേരിക്ക കൊലപ്പെടുത്തിയതായി അഭ്യൂഹം. ചില അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടുമാസത്തോളമായി ഉന്നിനെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും പുറത്തുവരാത്തതാണ് കൊലപ്പെടുത്തിയെന്ന അഭ്യൂഹം ശക്തമാക്കിയിരിക്കുന്നത്.

ബിജെപി നേതാക്കൾ ബെഹ്റയെ കണ്ടു! അറസ്റ്റ് തടയുമെന്ന് പ്രഖ്യാപനം; കരുതലോടെ പോലീസ്, തലസ്ഥാനം ഭീതിയിൽ...

അമേരിക്കയുമായി യുദ്ധത്തിന്റെ വക്കിലായിരുന്ന ഉന്നിന് നേരത്തെ തന്നെ വധഭീഷണിയുണ്ടായിരുന്നു. അമേരിക്കന്‍ ചാരന്മാര്‍ ഇതിനായി കൊറിയയില്‍ കഴിയുന്നുണ്ടെന്നും റിപ്പോര്‍ട്ട് പുറത്തുവന്നു. ഉന്നിനെ അമേരിക്ക കൊലപ്പെടുത്തുകയോ മാരകമായ രോഗത്തിന് അടിമയാക്കുകയോ ചെയ്തതായാണ് സൂചന.

jong_un

തങ്ങള്‍ക്കെതിരെ തിരിയുന്ന രാഷ്ട്രത്തലവന്മാരെ കൊലപ്പെടുത്തുന്നതിന് പകരം അമേരിക്ക മാരക രോഗത്തിന് ഇരയാക്കുന്നതായി നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു. ഈ രീതിയില്‍ വെനസ്വലന്‍ പ്രസിഡന്റായിരുന്ന ഹ്യൂഗോ ഷാവേസിന്റെ മരണത്തിന് പിന്നില്‍ അമേരിക്കയായിരുന്നു എന്നും ആരോപണങ്ങളുണ്ടായിരുന്നു. എന്നാല്‍, അതിന് സ്ഥരീകരണമുണ്ടായിരുന്നില്ല.

അമേരിക്കന്‍ ഇസ്രായേല്‍ ചാരന്മാര്‍ ഉന്നിനെ ലക്ഷ്യം വെക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. നേരിട്ടൊരു യുദ്ധമുണ്ടായാല്‍ ഇരുഭാഗത്തും കനത്ത ആള്‍നാശമുണ്ടാകുമെന്നതിനാല്‍ ഉന്നിനെ ഇല്ലാതാക്കുകയായിരുന്നു ഉദ്ദേശം. തനിക്കെതിരെ വധഭീഷണിയുള്ളതിനാല്‍ ഉന്‍ ഭയത്തിലായിരുന്നു കഴിഞ്ഞിരുന്നത്. കഴിഞ്ഞ രണ്ടുമാസത്തോളമായി ഉന്നിനെ കാണാതായതോടെ അമേരിക്കന്‍ നീക്കം ഫലം കണ്ടതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഉന്നിനെക്കുറിച്ചുള്ള അഭ്യൂഹങ്ങല്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ ഉത്തര കൊറിയ ഇതുസംബന്ധിച്ച വിശദീകരണം ഉടന്‍ നല്‍കിയേക്കും.

English summary
North Korea: Is Kim Jong-un suffering bad health
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്