കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മാവനെ പട്ടികള്‍ക്കെറിഞ്ഞ് കൊടുത്ത ഭരണാധികാരി

  • By Soorya Chandran
Google Oneindia Malayalam News

പ്യോങ്യാങ്: വധ ശിക്ഷകള്‍ പല രീതിയില്‍ നടത്തുന്ന രാഷ്ട്രങ്ങളുണ്ട്. എന്നാല്‍ ഒരാളെ പട്ടിണിക്കിട്ട വേട്ടപ്പട്ടികള്‍ക്ക് മുന്നില്‍ എറിഞ്ഞ് കൊടുത്ത് കൊല്ലാന്‍ വിധിച്ചാലോ...

അതേ... ലോകത്തിന് മുന്നില്‍ അധികമൊന്നും തങ്ങളുടെ ജാലകങ്ങള്‍ തുറന്നിടാത്ത ഉത്തര കൊറിയയില്‍ ആണ് ഇത്തരമൊരു സംഭവം അരങ്ങേറിയത്. രാഷ്ട്രത്തലവനായ കിം ജോങ് ഉന്‍ തന്റെ സ്വന്തം അമ്മാവനെയാണ് ഇത്തരത്തില്‍ വധിച്ചത്.

Kim Jong Un

രാജ്യോ ദ്രോഹ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കിം ജോങ് ഉന്‍ അമ്മവന്‍ ജാങ് സോങ് തേക്കിനെ വധിച്ച വാര്‍ത്ത നേരത്തേ തന്നെ പുറത്ത് വന്നിരുന്നു. എന്നാല്‍ എങ്ങനെയാണ് ആ വധ ശിക്ഷ നടപ്പാക്കിയത് എന്നത് ചൈനയിലെ ഒരു പത്രമാണ് പുറത്ത് വിട്ടത്.

120 ഓളം വേട്ട നായ്ക്കള്‍. അവ ദിവസങ്ങളായി പട്ടിണിയിലാണ്. ഒരു കൂട്ടിലാണ് ഇവയെ പാര്‍പ്പിച്ചിരിരുന്നത്. വിശന്ന് വലഞ്ഞ് കിടന്നിരുന്ന ആ വേട്ടനായ്ക്കളുടെ കൂട്ടിലേക്ക് ജാങ് സോങ് തേക്കിനെ നന്ഗനായി ഓടിച്ചുവിടുകയായിരുന്നുവത്രെ. തേക്കിനെ കൂടാതെ അദ്ദേഹത്തിന്റെ വിശ്വസ്തരായ അഞ്ച് പേരെക്കൂടി ക്രൂരമായ വധശിക്ഷക്ക് വിധേയമാക്കി. ഒരു മണിക്കൂര്‍ തികച്ച് വേണ്ടിവന്നില്ല പോല്‍ വേട്ടനായക്കളിലൂടെ നടത്തിയ വധശിക്ഷ പൂര്‍ത്തിയാകാന്‍....

കിം ജോങ് ഉന്നിന്റെ അമ്മാവനായ തേക്ക് വെറുമൊരു ഉത്തരകൊറിയന്‍ പൗരന്‍ ആയിരുന്നില്ല. ഉന്നതനായ സൈനിക ഉദ്യോഗസ്ഥനായിരുന്നു. ഉന്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയിലെ രണ്ടാമനും തേക്ക് തന്നെയായിരുന്നു.

എന്നാല്‍ ഒരു ദയയും കിം ജോങ് ഉന്‍ തന്റെ അമ്മാവന് നല്‍കിയില്ല. അട്ടിമറി ശ്രമം, രാജ്യ ദ്രോഹം തുടങ്ങിയ കുറ്റങ്ങളാണ് തേക്കിന് മേല്‍ ആരോപിക്കപ്പെട്ടിരുന്നത്. മറ്റൊരാളും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ധൈര്യപ്പെടരുത് എന്ന ഒരു താക്കീത് കൂടിയാണ് ഈ വധശിക്ഷ.

English summary
Kim Jong Un's executed uncle was eaten alive by 120 hungry dog
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X