കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിമ്മിന് നഷ്ടപ്പെട്ടത് കോടികളുടെ ആഭരണങ്ങൾ, താരം പോലീസിന് നൽകിയ മൊഴി പുറത്ത്

  • By അനാമിക
Google Oneindia Malayalam News

പ്രശസ്ത മോഡലും ടിവി-റിയാലിറ്റി ഷോ അവതാരികയുമായ കിം കര്‍ദാഷിയാന്‍ പാരീസിലെ ഹോട്ടലില്‍ വെച്ച് വന്‍കവര്‍ച്ചയ്ക്ക് ഇരയായത് ഏറെനാള്‍ വാര്‍ത്തകളില്‍ നിറഞ്ഞതാണ്. നൂറ് കോടിക്ക് മുകളില്‍ വരുന്ന ആഭരണങ്ങളാണ് കവര്‍ച്ചയില്‍ കിമ്മിന് നഷ്ടമായത്.

കവര്‍ച്ച സംബന്ധിച്ച് കിം കര്‍ദാഷിയാന്‍ പൊലീസിന് നല്‍കിയ മൊഴിയാണ് പുതുതായി വാര്‍ത്തകളില്‍ ചൂട് നിറയ്ക്കുന്നത്. നേരത്തെ തന്നെ ചൂടന്‍ വേഷങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും ശ്രദ്ധേയയാണ് കിം. മോഷണം സംബന്ധിച്ച് കി കര്‍ദിഷിയാന്‍ പൊലീസിന് നല്‍കിയ മൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്. മോഷണം നടന്ന രാത്രി അതിഭീകരമായ അനുഭവമാണ് കിമ്മിന് നേരിടേണ്ടി വന്നത്. കിം പോലീസിന് നല്‍കിയ മൊഴി ഇങ്ങനെയാണ്. കിം കുളിമുറിയില്‍ കുളിക്കുമ്പോഴാണ് വാതിലില്‍ തട്ടുന്ന ശബ്ദം കേട്ടത്. കിം ഉറക്കെ വിളിച്ചു നോക്കിയെങ്കിലും ആരും പ്രതികരിച്ചില്ല.

Kim Kardashian

Image: PTI

വാതില്‍ തുറന്ന് അകത്ത് കടന്ന കള്ളന്മാര്‍ മാസ്‌ക് ധരിച്ചിട്ടുണ്ടായിരുന്നു. കുളിമുറിയില്‍ നഗ്നയായി കുളിച്ചുകൊണ്ടിരുന്ന കിമ്മിനെ അവര്‍ വലിച്ചിഴച്ച് ബെഡ്‌റൂമിലേക്ക് കൊണ്ടുപോയി. കിമ്മിനെ കള്ളന്മാരുടെ സംഘം കിടക്കയിലേക്ക് തള്ളിയിട്ടെന്നും മൊഴിയില്‍ പറയുന്നു. കിമ്മിന്റെ ഡ്രൈവര്‍ അടക്കമുള്ള 17 പേരുടെ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് പിന്നീട് പൊലീസ് കണ്ടെത്തി.

കിടക്കയില്‍ വെച്ച് തന്നെ ഇവര്‍ കെട്ടിയിട്ടതായും പുറത്തു വന്ന കിമ്മിന്റെ മൊഴിയില്‍ പറയുന്നു. പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കയ്യും കാലും കെട്ടി. വായയില്‍ ടേപ്പ് ഒട്ടിച്ചു. ശേഷം തിരിച്ച് കുളിമുറിയിലെ ബാത്ത്ടബില്‍ കിടത്തി. പൊലീസ് വേഷത്തിലെത്തിയവരാണ് കിമ്മിന്റെ അപ്പാര്‍ട്ട്‌മെന്റ് കൊള്ളയടിച്ചത്. കിമ്മിന് സുരക്ഷയ്ക്കായി ബോഡി ഗാര്‍ഡ് ഉണ്ടെങ്കിലും ഇയാളെയും സംഘം ബന്ദിയാക്കിയിരുന്നു.

മോഷണസംഘത്തിലെ മുഴുവന്‍പേരുടെയും വിവരങ്ങളടങ്ങിയ പത്രക്കുറിപ്പ് പൊലീസ് പുറത്ത് വിട്ടു. ഏകദേശം ഒരു മണിക്കൂറോളം നീണ്ട മൊഴിയെടുപ്പിലാണ് കിം മോഷണം സംബന്ധിച്ച വിവരങ്ങള്‍ പൊലീസുമായി പങ്കുവെച്ചത്. പാരീസിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് കഴിഞ്ഞ വര്‍ഷം പുലര്‍ച്ചെയാണ് കിം കൊള്ളയടിക്കപ്പെട്ടത്. ഫാഷന്‍ വീക്കില്‍ പങ്കെടുക്കാനായി പാരീസിലെത്തിയ കിം അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.

പ്രതികളുടെ വീടുകളില്‍ പൊലീസ് തെരച്ചില്‍ നടത്തി. കവര്‍ച്ചയുമായി ബന്ധപ്പെട്ട തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ശേഷമാണ് പ്രതികള്‍ വലയിലായത്. അന്‍പത് വയസ്സിന് മേലെ പ്രായമുള്ള രണ്ട് പേരടക്കം 17 പേരെയാണ് കവര്‍ച്ചയുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഫ്രാന്‍സില്‍ ഇതുവരെ നടന്ന ഏറ്റവും വലിയ ആഭരണക്കൊള്ളയാണിത്.

English summary
Kim Kardashian's Police interview related to Paris Robbery is leaked. Police arrested 17 men over the robbery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X