രണ്ടുവയസുകാരിക്ക് സെല്‍ഫിപ്രേമം
ലോസ് ആഞ്ചല്‍സ് : പ്രായഭേതം മില്ലാതെ ഇപ്പോള്‍ എല്ലാവരും സെല്‍ഫിയുടെ പിടിയിലാണ്. അതിനുത്തമോദാഹരണമാണ് ലോസ് ആഞ്ചല്‍സിലെ നോര്‍ത്ത് എന്ന രണ്ടുവയസുകാരിയുടെ സെല്‍ഫി പ്രിയം.
ടിവി റിയാലിറ്റി ഷോകളുടെ ചക്രവര്‍ത്തിനിയായ ഗ്ലാമര്‍താരം കിം കര്‍ദാഷിയാന്റെ മകള്‍ നോര്‍ത്ത് എന്ന കൊച്ചുമിടുക്കിക്കാണ് സെല്‍ഫിപ്രേമം തലയ്ക്കു പിടിച്ചിരിക്കുന്നത്.

നോര്‍ത്തിന്റെ ഇഷ്ട വിനോദം സെല്‍ഫി എടുക്കുന്നതിലവണത്രെ. അതും കിടന്നും, ചിരിച്ചും, തലകുത്തി മറിഞ്ഞുമൊക്കെയുള്ള നിരവധി സെല്‍ഫികള്‍.അമ്മയുടെ കമ്പ്യൂട്ടറിലെ ഫോട്ടോ ഗ്യാലറിയില്‍ നിന്നാണ് നോര്‍ത്ത് ക്ലിക്കിയ സെല്‍ഫികള്‍ വെളിച്ചം കണ്ടത്.
മകള്‍ അറിയാതെ ക്ലിക്ക് ചെയ്തുപോകുന്ന സെല്‍ഫികളായിരിക്കാം ഇവ എന്നാണ് കര്‍ദാഷിയാന്‍ പറയുന്നത്. കമ്പ്യൂട്ടറില്‍ ഏറെ നേരം കളിക്കുന്ന കുട്ടി ഏതെങ്കിലുമൊക്കെ ബട്ടണില്‍ അറിയാതെ ഞെക്കിയപ്പോള്‍ സെല്‍ഫി ആയതാവാമെന്ന് കിം കര്‍ദാഷിയാന്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications