കിം കര്‍ദാഷ്യാന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാര്യയാകുമോ?
ന്യൂയോര്‍ക്ക്: ശരീരം തുറന്നുകാണിക്കാന്‍ മടിയില്ലാത്ത ടിവി താരവും മോഡലുമായ കിം കര്‍ദാഷ്യാന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാര്യയാകുമോ? ഒരുപക്ഷേ ആയേക്കുമെന്നാണ് കര്‍ദാഷ്യാന്റെ പങ്കാളി കെയ്ന്‍ വെസ്റ്റ് പറയുന്നത്. എംടിവിയുടെ വീഡിയോ മ്യൂസിക് അവാര്‍ഡ് വാങ്ങാനെത്തിയപ്പോഴാണ് വെസ്റ്റ് താന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന സൂചന നല്‍കിയത്.
2020ലെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാന്‍ താന്‍ ഇപ്പോള്‍ തന്നെ ശ്രമങ്ങള്‍ ആരംഭിച്ചതായി വെസ്റ്റ് പറഞ്ഞു. മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെ വിമര്‍ശിക്കാനും കെയ്ന്‍ മടിച്ചില്ല. ജോര്‍ജ് ബുഷ് അമേരിക്കയിലെ കറുത്തവര്‍ഗക്കാരെ അവഗണിക്കുകയാണ് ചെയ്തതെന്ന് വെസ്റ്റ് ആരോപിച്ചു.

2005ലെ ഒരു ടിവി പരിപാടിക്കിടയിലും ജോര്‍ജ് ബുഷിനെ കെയ്ന്‍ വിമര്‍ശിച്ചിരുന്നു. കറുത്തവര്‍ഗക്കാരാണെങ്കില്‍ അവര്‍ പണം തട്ടിയെടുക്കാന്‍ വേണ്ടിയാണ് ഫണ്ട് പിരിവ് നടത്തുന്നതെന്ന് പറയും. അതേസമയം, വെളുത്ത വര്‍ഗക്കാരാണെങ്കില്‍ അവര്‍ ഭക്ഷണത്തിനുവേണ്ടി ബുദ്ധിമുട്ടുന്നവരാണെന്നാണ് ചില മീഡിയകളുടെ റിപ്പോര്‍ട്ടിങ് രീതിയെന്ന് കെയ്ന്‍ പറഞ്ഞു.
ഇതിനുശേഷവും പലവട്ടം അമേരിക്കന്‍ ഭരണാധികാരികള്‍ക്കെതിരെ കെയ്ന്‍ പരസ്യമായി തുറന്നടിച്ചിരുന്നു. ജനങ്ങള്‍ക്കുവേണ്ടി പ്രത്യേകിച്ച് കറുത്തവര്‍ഗക്കാര്‍ക്കുവേണ്ടി കെയ്ന്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ക്കും ഫണ്ട് പിരിവിനും മികച്ച പ്രതികരണമാണ് ജനങ്ങള്‍ക്കിടയില്‍ നിന്നും ലഭിച്ചിരുന്നത്.












Click it and Unblock the Notifications