കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കിലൂടെ മരുന്നുകള്‍ക്ക് പ്രമോഷന്‍; കിം കര്‍ദാഷ്യാനെതിരെ എഫ്ഡിഎ

  • By Anwar Sadath
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: റിയാലിറ്റി ടിവി താരവും ലോകപ്രശസ്ത മോഡലുമായ കിം കര്‍ദാഷ്യാന്‍ തന്റെ ഫേസ്്ബുക്കിലൂടെയും മറ്റും മരുന്നുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ അമേരിക്കയില്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ രംഗത്തെത്തി. കര്‍ദാഷ്യാന്റെ ഇത്തരത്തിലുള്ള പ്രചരണം രാജ്യത്ത് നിലനില്‍ക്കുന്ന നിയമത്തിന്റെ ലംഘനമാണെന്ന് എഫ്ഡിഎ വ്യക്തമാക്കി.

തന്റെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു കര്‍ദാഷ്യാന്‍ മരുന്നുകള്‍ക്ക് പ്രചാരണം നല്‍കിയത്. ഗര്‍ഭിണിയായ തനിക്ക് രാവിലെ ഉണ്ടാകുന്ന ഓക്കാനം മാറ്റാനായി പലവിധത്തില്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും പിന്നീട് ഡോക്ടര്‍ കുറിച്ചുതന്ന പ്രത്യേക ഗുളികയാണ് തന്റെ ഓക്കാനം അവസാനിപ്പിച്ചതെന്നും അവര്‍ പറയുന്നു. ഗര്‍ഭിണികള്‍ക്ക് ഇത് കഴിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പമില്ലെന്നും അവര്‍ കുറിച്ചിരുന്നു.

kim-kardashian

പോസ്റ്റില്‍ ഒരു കമ്പനിയുടെ ലിങ്കും കര്‍ദാഷ്യാന്‍ ചേര്‍ത്തു. ഇപ്പോള്‍ അഞ്ചുമാസം ഗര്‍ഭിണിയാണ് കര്‍ദാഷ്യാന്‍. ഇത്തരം മരുന്നകള്‍ക്ക് പ്രചാരണം നല്‍കുന്നത് തെറ്റാണെന്ന് എഫ്ഡിഎ വ്യക്തമാക്കി. കാരണം ഓരോരുത്തര്‍ക്കും അവരവരുടെ ആരോഗ്യസ്ഥിതി പരിശോധിച്ചശേഷമാണ് ഡോക്ടര്‍മാര്‍ മരുന്നുകള്‍ കുറിക്കുന്നത്. ഇത്തരം മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ഇവര്‍ക്കറിയില്ലെന്നും എഫ്ഡിഎ പറഞ്ഞു.

ഭാവിയില്‍ ഇത്തരം മരുന്നകള്‍ക്ക് അനാവശ്യ പ്രചാരണം നടത്തരുതെന്ന് എഫിഡിഎ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മരുന്ന് പലവിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുന്നതാണ്. അപകടകരമായ മരുന്നകള്‍ പ്രോത്സാഹിപ്പിക്കുന്നത് നോക്കി നില്‍ക്കില്ലെന്നും എഫ്ഡിഎ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

English summary
Model Kim Kardashian warned by FDA after Instagram endorsement of morning sickness drug
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X