കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോര മണക്കുന്ന മോബിയസും ഹൃദ്യമായ ത്രീ അയേണും, കിം മലയാളിയുടെ മനസ്സറിഞ്ഞ ചലച്ചിത്രകാരന്‍!!

Google Oneindia Malayalam News

ലോക സിനിമയ്ക്ക് തന്നെ തീര നഷ്ടമാണ് ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിം ഡുക്കിന്റെ വിയോഗം. തന്റെ കരിയറില്‍ മൂന്ന് ചിത്രങ്ങളാണ് അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത്. ത്രി അയേണും സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്റര്‍, ആന്‍ഡ് സ്പ്രിംഗ് എന്നീ മാസ്റ്റര്‍ പീസുകളും വയലന്‍സ് കൊണ്ട് നിറഞ്ഞ മോബിയസുമാണ് കിം എന്ന ചലച്ചിത്രകാരനെ ലോകം അറിയുന്ന കലാകാരനായി മാറ്റിയത്. അതിലുപരി വ്യക്തിജീവിതത്തിലെ ആരോപണങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. ലോക ക്ലാസിക്കുകള്‍ എപ്പോഴും നെഞ്ചില്‍ കൊണ്ടു നടക്കാറുള്ള മലയാളിയുടെ പ്രിയ സംവിധായകന്‍ കൂടിയായിരുന്നു അദ്ദേഹം.

ഹാന്‍ നദിക്കരയിലെ ക്രോക്കോഡൈല്‍

ഹാന്‍ നദിക്കരയിലെ ക്രോക്കോഡൈല്‍

പാരീസില്‍ പഠിച്ച് വളര്‍ന്ന കിം 1996ലാണ് സ്വതന്ത്ര സംവിധായകനാവുന്നത്. ക്രോക്കോഡൈല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു കിം കി ഡുക്ക് ഞെട്ടിച്ചത്. ഹാന്‍ നദിക്കരയില്‍ താമസിക്കുന്ന ഒരു അനാഥന്റെ കഥയാണ് ചിത്രം പറയുന്നത്. ഈ നദിയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്ന യുവതി ഇയാള്‍ രക്ഷപ്പെടുത്തുന്നതും, പിന്നീട് ഈ പെണ്‍കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്യുന്നതുമാണ് ഇതിവൃത്തം. പിന്നീട് ഇരുവര്‍ക്കുമിടയില്‍ വളര്‍ന്നുവരുന്ന ബന്ധമാണ് ചിത്രത്തെ ശക്തമാക്കിയത്. ദക്ഷിണ കൊറിയയില്‍ അര്‍ധ രാത്രി കൊണ്ട് ക്രോക്കോഡൈലിലൂടെ താരമാകാന്‍ കിം കി ഡുക്കിന് സാധിച്ചു.

ത്രി അയേണിന്റെ ഹൃദ്യത

ത്രി അയേണിന്റെ ഹൃദ്യത

ദ ഐല്‍ ആണ് കിം കി ഡുക്കിനെ ലോകപ്രശസ്തനാക്കിയത്. ഇതിലെ വയലന്‍സ് രംഗങ്ങള്‍ കണ്ട് വെനീസ് ചലച്ചിത്ര മേളയിലെ കാണികള്‍ ഛര്‍ദിച്ചിരുന്നു. ത്രി അയേണില്‍ അദ്ദേഹം ആ പോരായ്മ പരിഹരിച്ചു. ഒരു അനാഥനും ഭവനരഹിതനുമായ യുവാവ് മറ്റാരുടെയോ വീട്ടില്‍ ഒളിച്ച് താമസിക്കുന്നതും ഒരു യുവതിയുമായി ബന്ധം സ്ഥാപിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം, ഈ യുവതി അവരുടെ ഭര്‍ത്താവിനെ വഞ്ചിക്കുന്നവളാണ്. ഈ അനാഥനുമായി അവര്‍ പ്രണയത്തിലാകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. വളരെ ഇന്റന്‍സായ പ്രണയരംഗങ്ങള്‍ ഉള്ള ചിത്രം കൂടിയാണ് ഇത്. താരമത്യേന വയലന്‍സ് കുറഞ്ഞ ഡുക്കിന്റെ ചിത്രമാണ് ഇത്.

മാസ്റ്റര്‍പീസ് ചിത്രം

മാസ്റ്റര്‍പീസ് ചിത്രം

കിം കി ഡുക്കിന്റെ ഏറ്റവും മികച്ച ചിത്രമായി കാണുന്നത് സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്റര്‍, ആന്‍ഡ് സ്പ്രിംഗാണ്. ഒരു ബുദ്ധിസ്റ്റ് സന്ന്യാസിയുടെ ജീവിതത്തിലെ പല ഘട്ടങ്ങളാണ് ഈ ചിത്രം പറയുന്നത്. കുട്ടിക്കാലം മുതല്‍ വാര്‍ധക്യം വരെയുള്ള കാലഘട്ടങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത്. അന്താരാഷ്ട്ര തലത്തില്‍ വരെ ഈ ചിത്രത്തിന്റെ പ്രമേയം ചര്‍ച്ചയായിരുന്നു. പ്രമുഖ ചലച്ചിത്ര നിരൂപകന്‍ റോജര്‍ എബര്‍ട്ട് വാനോളം ഈ ചിത്രത്തെ പ്രശംസിച്ചിരുന്നു. വളരെ ആഴത്തിലുള്ള അര്‍ത്ഥ തലങ്ങള്‍ ഈ ചിത്രത്തിനുണ്ടെന്ന് എബര്‍ട്ട് പറഞ്ഞു.

ചോര മണക്കുന്ന മോബിയസ്

ചോര മണക്കുന്ന മോബിയസ്

ചോരയുടെ മണമുള്ള ചിത്രമെന്ന് കിമ്മിന്റെ മോബിയസിനെ അന്താരാഷ്ട്ര നിരൂപകര്‍ വിളിച്ചിരുന്നു. എന്നാല്‍ ഇങ്ങ് കേരളത്തിലെ ചലച്ചിത്ര മേളയില്‍ ഈ ചിത്രം കാണാനായി വന്‍ തിരക്ക് തന്നെയുണ്ടായിരുന്നു. വളരെയേറെ വിവാദമുണ്ടാക്കിയ പ്ലോട്ടാണ് ഈ ചിത്രത്തിന്റേത്. തന്റെ ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് അറിഞ്ഞ യുവതി അദ്ദേഹം വന്ധീകരിക്കാന്‍ ശ്രമിക്കുന്നതും, അതിന് സാധിക്കാതെ വന്നതോടെ മകനെ വന്ധീകരിക്കുകയും ചെയ്യുന്നതാണ് ചിത്രം. ലിംഗത്തെ മുറിക്കുന്ന സീനുകള്‍ വളരെ വിവാദമായിരുന്നു. പലരും അറപ്പോടെയാണ് പ്രതികരിച്ചത്.

വിവാദങ്ങളും ധാരാളം

വിവാദങ്ങളും ധാരാളം

ധാരാളം വിവാദങ്ങളും കിം കി ഡുക്കിന്റെ കൂടെപ്പിറപ്പായിരുന്നു. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത കാരണം ദ ഐലിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബ്രിട്ടന്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍ ഇതിനെ ന്യായീകരിക്കുകയാണ് കിം ചെയ്തത്. നിങ്ങളുടെ രാജ്യത്ത് അനുവാദമില്ലാത്ത കാര്യങ്ങള്‍ ഈ രാജ്യത്ത് നടക്കുമെന്ന് കരുതിയാല്‍ മതിയെന്നായിരുന്നു കിമ്മിന്റെ മറുപടി. എന്നാല്‍ ദക്ഷിണ കൊറിയയില്‍ അത്ര പോപ്പുലര്‍ ആയിരുന്നില്ല കിം. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സ്ത്രീവിരുദ്ധത പ്രോത്സാഹിപ്പിക്കുന്നവയാണെന്നായിരുന്നു ആരോപണം. പെനിസ് ഫാഷിസം എന്നാണ് അദ്ദേഹത്തിനെതിരെയുള്ള വിശേഷണം. കിമ്മിനെതിരെ ലൈംഗിക ആരോപണങ്ങളും ഉയര്‍ന്നിരുന്നു. മോബിയസിന്റെ സമയത്ത് തന്നെ പീഡിപ്പിച്ചെന്ന് നടി ആരോപിച്ചിരുന്നു. പിന്നാലെ മറ്റ് മൂന്ന് സ്ത്രീകള്‍ കൂടി ഇതേ ആരോപണം ഉന്നയിച്ചു. എന്നാല്‍ ഒന്നിലും അദ്ദേഹത്തിനെതിരെ തെൡവില്ലായിരുന്നു.

Recommended Video

cmsvideo
Kimki Duk passed away | Oneindia Malayalam

English summary
kim ki duk a master piece director, these films will prove it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X