കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണ കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ഹാനോയിലെത്തി: എത്തിയത് ട്രംപ് - കിം കൂടിക്കാഴ്ചയ്ക്കായി

  • By Desk
Google Oneindia Malayalam News

ഹാനോയ്: ദക്ഷിണ കൊറിയന്‍ നേതാവ് കിം ജോങ് ഉനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള സമ്മിറ്റിനായ് കിം ജോങ് ഉന്‍ വിയറ്റ്‌നാമിലെ ഹനോയിലെത്തി. ദ്വിദിന കൂടിക്കാഴ്ച ബുധനാഴ്ച്ച രാത്രിയിലെ അത്താഴ വിരുന്നോടു കൂടി ആരംഭിക്കും. മീറ്റിങിനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎസില്‍ നിന്നും പുറപ്പെട്ടതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് അറിയിച്ചു. ഹാനോയില്‍ ട്രംപ് എത്തിച്ചേരുന്നതേ ഉള്ളു. എന്നാല്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നേരത്തെ തന്നെ വിയറ്റ്‌നാമിലെത്തി.

നിരവധി വാഹനവ്യൂഹങ്ങളുടെ അകമ്പടിയോടെ കിം ഹാനോയിലെ മെലിയ ഹോട്ടലിലെത്തി. ദക്ഷിണ കൊറിയയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് കിം വിയറ്റ്‌നാമിലെത്തിയത്. കനത്ത സുരക്ഷയില്‍ 65 മണിക്കൂര്‍ യാത്ര ചെയ്താണ് കിം എത്തിയത്. 4500 കിലോമീറ്റര്‍ യാത്രയായിരുന്നു അത്. മെയിന്‍ലാന്‍ഡ് ചൈന വഴി പ്യൊങ്യാങില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. വിയറ്റ്‌നാമില്‍ അതിഗംഭീരമായ സ്വീകരണമാണ് കിമിന് ലഭിച്ചത്.

kimjongun1-15

1950 ല്‍ നടന്ന കൊറിയന്‍ യുദ്ധത്തിനു ശേഷം 2018ലാണ് സിംഗപൂര്‍ സമ്മിറ്റില്‍ അമേരിക്കയും ദക്ഷിണ കൊറിയയും തമ്മില്‍ ആദ്യമായി കൂടികാഴ്ച്ചയ്ക്ക് തയ്യാറായത്. അണുവായുധ കരാറില്‍ നിന്ന് ദക്ഷിണ കൊറിയ പിന്മാറുകയും ബാലിസ്റ്റിക് മിസൈലുകള്‍ അടക്കമുള്ള ആയുധ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തത് അമേരിക്കയ്ക്ക് കിം ഭരണകൂടത്തോട് കനത്ത എതിര്‍പ്പിനിടയാക്കിയിരുന്നു. തുടര്‍ന്ന് കിം ആയുധ പരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.

സ്വതവേ കിം ജോങ് ഉന്നും കുടുംബവും യാത്രകളുടെ വിശദാംശങ്ങള്‍ യാത്ര പൂര്‍ത്തിയാക്കിയാണ് പുറത്തു വിടുക, എന്നാല്‍ ഇത്തവണ വിവരങ്ങള്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. ചൈനവഴിയുള്ള ട്രെയിന്‍ യാത്ര തിരഞ്ഞെടുക്കാന്‍ കാരണം ചൈനയോടും സി ജിന്‍പിങിനോടുമുള്ള പ്രത്യേക ബന്ധത്തിന്റെ പേരിലാണെന്നും ചൈനയുമായി ഉള്ള ബന്ധം യുഎസിനെ പ്രതിരോധത്തിലാക്കാന്‍ കഴിയുമെന്ന്തിനാലുമാണ് എന്ന് പറയുന്നു.

English summary
Kim reached n Hanoi, Kim Trump summit will begins on Wednesday night, after Singapore summit Hanoi may lead to iconic meet by the two leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X