Get Updates
Get notified of breaking news, exclusive insights, and must-see stories!

കിം ജോ നാമിന്റെ കൊലപാതകം:തമാശയ്ക്ക് ചെയ്തത്, കുറച്ച് പണവും തന്നു !! യുവതിയുടെ വെളിപ്പെടുത്തൽ

ഞാഡികളെ തളര്‍ത്തുന്ന അത്യുഗ്ര ശേഷിയുള്ള രാസായുധത്താലാണ് കിം മരിച്ചത് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

മലേഷ്യ: ഉത്തര കൊറിയന്‍ ഏകാധിപതി കിങ് ജോ ഉന്നിന്റെ അര്‍ദ്ധ സഹോദര കൊന്നകേസില്‍ അറസ്റ്റിലായ യുവതിയുടെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്. ചിലര്‍ പറഞ്ഞത് അനുസരിച്ച് തമാശയ്ക്ക് കിം ജോ നാമിന്റെ മുഖത്ത് ഒരു ക്രീം തേക്കുകയായിരുന്നെന്ന് ഇത് എന്താണെന്ന് അറിയില്ലെന്നുമാണ് പെണ്‍കുട്ടി പറഞ്ഞത്.

യുവതി അറസ്റ്റില്‍

കിമ്മിനെ കൊന്നെന്ന് സംശയിക്കുന്ന സിതി അസിയാഹ് എന്ന യുവതി ഇന്തോനേഷ്യന്‍ പോലീസിന്റെ കസ്റ്റഡിയില്‍ ആണ്. ഇവരില്‍ നിന്ന് പോലീസ് വിശദമായി മൊഴി എടുത്ത് വരികയാണ്.

പണത്തിനായി

ഇന്ത്യനോഷ്യൻ എംബസി നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 400 മലേഷ്യന്‍ റിങ്കിസ്റ്റിന് വേണ്ടിയാണ് യുവതി കിമ്മിനെ ആക്രമിച്ചത്.

ഷൂട്ടിംഗ് എന്ന് പറഞ്ഞു

ഒരു റിയാലിറ്റി ഷോയുടെ ഷൂട്ടിംഗിനായി നടന്നുവരുന്ന ആളുടെ മുഖത്ത് ബേബി ക്രീം തേയ്ക്കണം എന്നായിരുന്നേ്രത യുവതിയോട് പറഞ്ഞിരുന്നത്. ഇത് അനുസരിച്ചാണ് കിമ്മിന്റെ മുഖത്ത് ക്രീം തേച്ചത്. ഇത് എന്താണെന്ന് അറിയില്ല, ആരുടെ മുഖത്താണ് തേച്ചത് എന്ന് അറിയില്ലെന്നും യുവതി മൊഴി നല്‍കി.

കടുത്ത രാസായുധം

ഞാഡികളെ തളര്‍ത്തുന്ന അത്യുഗ്ര ശേഷിയുള്ള രാസായുധത്താലാണ് കിം മരിച്ചത് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നിരവധി ജീവനുകള്‍ എടുക്കാന്‍ ശേഷിയുള്ള മാരക നശീകരണ ആയുധമായാണ് അമേരിക്ക ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഉത്തരകൊറിയ

ഉത്തര കൊറിയയാണ് മരണത്തിന് പിന്നിലെന്ന അഭ്യൂഹങ്ങളുണ്ട്. നാല് ഉത്തരകൊറിയക്കാരും കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+