കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിഗൂഢരാജ്യത്തെ ഈ 31 കാരി നയിക്കുമോ? ലോകം ഭയന്ന സ്വേച്ഛാധിപതിയേക്കാൾ ശക്ത? കിം ജോങ് ഉന്നിന്റെ സഹോദരി

Google Oneindia Malayalam News

പ്യോങ്യാങ്: ഈ ലോകത്ത് അമേരിക്കയേയും ഡൊണാള്‍ഡ് ട്രംപിനേയും ചെറുതായെങ്കിലും ഇടയ്ക്കിടെ ഞെട്ടിച്ചുകൊണ്ടിരുന്ന ഒരു കൊച്ചു രാജ്യമുണ്ട്. ഉത്തര കൊറിയ എന്നും വടക്കന്‍ കൊറിയ എന്നും ഒക്കെ വിളിക്കുന്ന ഒരു കൊച്ചു രാജ്യം. കമ്യൂണിസ്റ്റ് ഭരണം എന്നൊക്കെയാണ് അവകാശപ്പെടുന്നത് എങ്കിലും കടുത്ത കുടുംബാധിപത്യമാണ് അവിടെ എന്നാണ് പറയപ്പെടുന്നത്.

അച്ഛന്‍ കിം ജോങ് ഇല്‍ മരിച്ചപ്പോള്‍ അധികാരത്തിലേറിയ കിം ജോങ് ഉന്‍ ലോകത്തെ ഏറ്റവും ക്രൂരനായ ഭരണാധികാരിയെന്ന വിശേഷണവും പേറുന്നുണ്ട്. അത്രയേറെ മനുഷ്യാവകാശ ലംഘനങ്ങളാണ് ആ ചെറുരാജ്യത്ത് ഭരണകൂടം നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വെറും 37 വയസ്സുള്ള കിം ജോങ് ഉന്‍ ഇപ്പോള്‍ കടുത്ത രോഗബാധിതനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കിമ്മിന്റെ സഹോദരി കിം യോ ജോങ് ആണത്രെ ഇനി അധികാരക്കസേരയിലേക്ക് വരാന്‍ പോകുന്നത്. എന്താണ് ആ നിഗൂഢരാജ്യത്ത് സംഭവിക്കാന്‍ പോകുന്നത്?

കിം യോ ജോങ്

കിം യോ ജോങ്

കിം ജോങ് ഉന്നിന്റെ ഇളയ സഹോദരിയാണ് കിം യോ ജോങ്. അതായത് ഉത്തരകൊറിയന്‍ ഭരണാധികാരിയായിരുന്നു കിം ജോങ് ഇല്ലിന്റെ മൂന്നാമത്തെ കുട്ടി. കിം ജോങ് ഉന്നിനെ കൂടാതെ മറ്റൊരു മുതിര്‍ന്ന സഹോദരന്‍ കൂടി കിം യോ ജോങിനുണ്ട്. കിം ജോങ് ചുല്‍ എന്നാണ് മൂത്ത സഹോദരന്റെ പേര്.

ചേട്ടന്റെ അതേ സ്വഭാവം

ചേട്ടന്റെ അതേ സ്വഭാവം

ലോകം കണ്ട ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതി എന്നൊക്കെയാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ കിം ദങ് ഉന്നിനെ വിശേഷിപ്പിക്കാറുള്ളത്. അമേരിക്കയ്‌ക്കെതിരെ കിം എടുത്ത നിലപാടുകളും ഉയര്‍ത്തിയ വെല്ലുവിളികളും ഒക്കെ ഇതിനൊരു കാരണമാണ്. എന്നാല്‍ ചേട്ടന്‍ കിമ്മിനെ വെല്ലുന്ന സ്വേച്ഛാധിപത്യ സ്വഭാവം ആണ് അനുജത്തിയായ കിം യോ ജോങിന് ഉള്ളത് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

കിം ജോങ് ഉന്‍ മരണക്കിടക്കിയില്‍

കിം ജോങ് ഉന്‍ മരണക്കിടക്കിയില്‍

ഇതിനിടയിലാണ് കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയില്‍ ആണെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചുകഴിഞ്ഞു എന്ന രീതിയില്‍ ആണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തര കൊറിയ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പരമ്പരാഗത വൈരികളും അയല്‍രാജ്യക്കാരും ആയ ദക്ഷിണ കൊറിയ പോലും പറയുന്നത് കിമ്മിന്റെ സ്ഥിതി അത്ര ഗുരുതരമല്ല എന്നാണ്.

കിം എവിടെ പോയി?

കിം എവിടെ പോയി?

എന്നാല്‍ കിം ജോങ് ഉന്നിന്റെ കാര്യത്തില്‍ സംശയങ്ങള്‍ തോന്നാനുള്ള സാഹചര്യങ്ങള്‍ തന്നെയാണ് മുന്നിലുള്ളത്. ഏപ്രില്‍ 15 ന് നടന്ന ഉത്തര കൊറിയ വാര്‍ഷികാഘോഷങ്ങളില്‍ നിന്ന് കിം ജോങ് ഉന്‍ വിട്ടുനിന്നു. ഇത് ഒരുപക്ഷേ, ചരിത്രത്തില്‍ തന്നെ ആദ്യമായാണ് സംഭവിക്കുന്നത്.

ഉത്തര കൊറിയയുടെ സ്ഥാപകനും കിം ജോങ് ഉന്നിന്റെ മുത്തച്ഛനും ആയ കിം ഇല്‍ സങ്ങിന്റെ ജന്മദിനം ആണ് ഉത്തരകൊറിയയുടെ വാര്‍ഷിക ദിനമായി ആചരിക്കുന്നത്.

അനിയത്തിയെ ഭാരമേല്‍പിക്കാന്‍

അനിയത്തിയെ ഭാരമേല്‍പിക്കാന്‍

തന്റെ പിന്‍ഗാമിയായി അനിയത്തിയെ അവരോധിക്കാന്‍ കിം ജോങ് ഉന്‍ തയ്യാറായിരു്ന്നു എന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. ദക്ഷിണ കൊറിയയ്‌ക്കെതിരെ അതി രൂക്ഷമായ ഒരു പ്രസ്താവന പുറത്തിറക്കാന്‍ കിം യോ ജോങിന് അനുമതി നല്‍കി എന്നത് തന്നെയാണ് ഇതിനെ സാധൂകരിക്കാന്‍ മുന്നോട്ട് വയ്ക്കുന്ന തെളിവ്. കിമ്മുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന വ്യക്തിയാണ് ജോങ്. കിമ്മിനെ ഏറ്റവും അധികം സ്വാധീനിച്ചിരുന്നതും ഇവര്‍ തന്നെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒന്നിലും നേരിട്ട് ഇടപെട്ടില്ല, പക്ഷേ...

ഒന്നിലും നേരിട്ട് ഇടപെട്ടില്ല, പക്ഷേ...

കിമ്മിന്റെ കടുത്ത നിലപാടുകളെ കുറിച്ചും സൈനിക ശാക്തീകരണത്തെ കുറിച്ചും എല്ലാം നന്നായി അറിയുന്ന ആളാണ് സഹോദരി കിം യോ ദോങ് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അവര്‍ ഒരിക്കലും ഇത്തരം കാര്യങ്ങളില്‍ നേരിട്ട് ഇടപെടാറുണ്ടായിരുന്നില്ലത്രെ.

അതുപോലെ തന്നെ വിദേശ പ്രതിനിധികള്‍ക്ക് മുന്നിലും ദക്ഷിണ കൊറിയയ്ക്ക് മുന്നിലും കിം ജോങ് ഉന്നിന് ഒരു നല്ല പ്രതിച്ഛായ ഉണ്ടാക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ എപ്പോഴും യോ ജോങ് ഉണ്ടായിരുന്നു.

പത്ത് വര്‍ഷത്തിന് മുമ്പ്

പത്ത് വര്‍ഷത്തിന് മുമ്പ്

ഉത്തരകൊറിയന്‍ ഭരണാധികാരികളുടെ കുടുംബം എന്നും മാധ്യമങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. 2010 ല്‍ ആണ് കിം യോ ജോങ്ങ് ആദ്യമായി ഒരു ഫോട്ടോയില്‍ പരസ്യമായി പ്രത്യക്ഷപ്പെടുന്നത്. സ്വന്തം പിതാവിനൊപ്പം, പാര്‍ട്ടി കോണ്‍ഫറന്‍സില്‍ ആയിരുന്നു അത്. കിം ജോങ് ഇല്ലിന്റെ രഹസ്യ ഭാര്യ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സെക്രട്ടറി കിം ഓക്കിനോട് ചേര്‍ന്നാണ് അണ് യോ ജോങ് നിന്നിരുന്നത്.

കിമ്മിനൊപ്പം അധികാരത്തിലേക്ക്

കിമ്മിനൊപ്പം അധികാരത്തിലേക്ക്

2012 ല്‍ കിം ജോങ് ഉന്നിന്റെ ടൂര്‍ മാനേജര്‍ ആയി യോ ജോങ് നിയമിതയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 2014 ല്‍ കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ സീനിയര്‍ ഒഫീഷ്യലും ആയി. തുടര്‍ന്നാണ് കിം ജോങ് ഉന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം മാറി നില്‍ക്കുമ്പോഴെല്ലാം യോ ജോങ് ഭരണാധികാരത്തില്‍ ഇടപെടാന്‍ തുടങ്ങിയത്. പിന്നീട് കിമ്മിന്റെ ഏറ്റവും വിശ്വസ്തയും ഇവര്‍ തന്നെ ആയി.

പ്രതിച്ഛായാനിര്‍മാണം

പ്രതിച്ഛായാനിര്‍മാണം

രാജ്യത്തിനുള്ളിലും രാജ്യത്തിന് പുറത്തും കിം ജോങ് ഉന്നിന്റെ പ്രതിച്ഛായനിര്‍മാണത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് കിം യോ ജോങ് ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വീരപുരുഷനായി കിമ്മിനെ അവരോധിക്കുന്നതില്‍ ഒരുപരിധിവരെ അവര്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്.

അമേരിക്കയെ നേര്‍ക്കുനേര്‍ മുട്ടാന്‍ ഈ ലോകത്ത് ഒരേയൊരു കിം ജോങ് ഉന്‍ മാത്രമേ ഉള്ളു എന്നൊരു പ്രതീതി പോലും സൃഷ്ടിക്കാന്‍ സഹോദരിയായ കിം യോ ജോങിന് സാധിച്ചു എന്ന് വേണമെങ്കില്‍ വിലയിരുത്താം.

Recommended Video

cmsvideo
Kim Jong Un Was in Critical Condition After Surgery | Oneindia Malayalam
നിഗൂഢരാജ്യം

നിഗൂഢരാജ്യം

പുറം ലോകത്തിന് കാര്യമായി ഒന്നും അറിയാത്ത ഒരു രാജ്യമാണ് ഉത്തര കൊറിയ. അവിടത്തെ യാഥാര്‍ത്ഥ്യങ്ങള്‍ എന്തെന്ന് കണ്ടെത്തുക അത്ര എളുപ്പമല്ല. കിം ജോങ് ഉന്‍ രോഗഗ്രസ്തനാണോ എന്ന് പോലും പുറത്ത് നിന്ന് ഒരാള്‍ക്ക് സ്ഥിരീകരിക്കാന്‍ എളുപ്പമല്ല. ഒരു ഭരണാധികാരിയ്ക്ക് ശേഷം അടുത്തതാര് എന്നത് പോലും അവര്‍ തന്നെ വ്യക്തമാക്കേണ്ട സാഹചര്യങ്ങളാണ് അവിടെ നിലനില്‍ക്കുന്നത്. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകളെല്ലാം ഒരുപക്ഷേ ഊഹാപോഹങ്ങളും ആയിരിക്കാം.

English summary
Kim Yo Jong, the sister of North Korea Supreme Leader Kim Jong Un, may become his successor- Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X