ചാൾസ് മൂന്നാമന്റെ കിരീടധാരണത്തിനൊരുങ്ങി ബ്രിട്ടൻ; സ്ഥാനാരോഹണച്ചടങ്ങിന് തുടക്കം, ചരിത്ര നിമിഷം
ലണ്ടന്‍: ബ്രിട്ടൻ ഇന്ന് ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കുകയാണ്..ബ്രിട്ടന്റെ രാജാവായി ചാൾസ് മൂന്നാമൻ ഇന്ന് അധികാരമേൽക്കും. ചടങ്ങുകൾ ആരംഭിച്ചു. ചാൾസ് മൂന്നാമനെ രാജാവായി വാഴിക്കാനുള്ള കിരീടധാരണ ചടങ്ങ് ലണ്ടനിൽ ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്നുള്ള ആചാരപരമായ ഘോഷയാത്രയോടെയാണ് ആരംഭിക്കുന്നത്. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍. കാമില രാജ്ഞിയുടെ സ്ഥാനാരോഹണവും ഒപ്പമുണ്ടാകും.
എലിസബത്ത് രാജ്ഞി കഴിഞ്ഞ സെപ്തംബറിലാണ് മരണപ്പെട്ടത് ഇതിന് പിന്നാലെയാണ് 74-ആം വയസ്സിൽ ചാൾസ് പിൻഗാമിയാകുന്നത്,, ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ 14-ാം നൂറ്റാണ്ടിലെ സിംഹാസനത്തിലേക്ക് ചാൾസ് എത്തുമ്പോൾ 360 വർഷം പഴക്കമുള്ള സെന്റ് എഡ്വേർഡ്സ് കിരീടം തലയിൽ വയ്ക്കുന്ന ഏറ്റവും പ്രായം കൂടിയ ബ്രിട്ടീഷ് രാജാവായി ചാൾസ് മാറും. നീണ്ട 70 വർഷത്തിന് ശേഷമാണ് ബ്രിട്ടീഷ് രാജകുടുംബത്തിൽ കിരീടധാരണ ചടങ്ങ് നടക്കുന്നത്. 25ാം വയസ്സിലാണ് എലിസബത്ത് രാജ്ഞി ബ്രിട്ടന്റെ കിരീടണം അണിഞ്ഞത്.













Click it and Unblock the Notifications