കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ തിരിച്ചെത്തി; ഭരണമാറ്റത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ വേറിട്ട ചില നീക്കങ്ങള്‍ നടക്കുന്നു. വര്‍ഷങ്ങളായി ലണ്ടനില്‍ താമസിച്ചുവരുന്ന സൗദി രാജകുമാരന്‍ അഹ്മദ് ബിന്‍ അബ്ദുല്‍ അസീസ് റിയാദില്‍ തിരിച്ചെത്തി. സൗദി രാജാവ് സല്‍മാന്റെ ഏക സഹോദരനാണ് ഇദ്ദേഹം. ഭരണകൂടത്തിന്റെ പല നിലപാടുകളെയും വിമര്‍ശിക്കുന്ന ഇദ്ദേഹത്തിന്റെ തിരിച്ചുവരവിന് പല ഉദ്ദേശങ്ങളുമുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പല കാര്യങ്ങളിലും വിമര്‍ശിക്കുന്ന വ്യക്തിയാണ് അഹ്മദ് രാജകുമാരനെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു പക്ഷേ, ഭരണമാറ്റത്തിനും സാധ്യതയുണ്ടെന്നു റിപ്പോര്‍ട്ടിലുണ്ട്. അഹ്മദിന്റെ തിരിച്ചുവരവില്‍ ചില വിദേശ ഇടപെടലുകള്‍ നടന്നുവെന്നാണ് പറയുന്നത്. വിശദീകരിക്കാം....

 തിരിച്ചെത്തിയ സമയം

തിരിച്ചെത്തിയ സമയം

യമന്‍ യുദ്ധം, മാധ്യമപ്രവര്‍ത്തകര്‍ ഖഷോഗിയുടെ മരണം തുടങ്ങിയ വിഷയങ്ങളില്‍ സൗദി പ്രതിസന്ധി നേരിടുന്ന വേളയിലാണ് അഹ്മദ് രാജകുമാരന്റെ തിരിച്ചുവരവ്. സൗദി സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ജീവിച്ചിരിക്കുന്ന മക്കളില്‍ രണ്ടുപേരാണ് സല്‍മാനും അഹ്മദും. സല്‍മാന്‍ രാജാവിന്റെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനെയാണ് കിരീടവകാശിയായി നിശ്ചയിച്ചിരിക്കുന്നത്.

സ്വീകരിക്കാന്‍ കിരീടവകാശി

സ്വീകരിക്കാന്‍ കിരീടവകാശി

അഹമദ് രാജകുമാരന്റെ തിരിച്ചുവരവ് സംബന്ധിച്ച് സൗദി രാജകുടുംബങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് വാര്‍ത്ത നല്‍കിയത്. പല മാറ്റങ്ങളും സംഭവിക്കാന്‍ പോകുന്നതിന്റെ സൂചനയാണിതെന്ന് നിരീക്ഷകര്‍ പറയുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അഹ്മദ് രാജകുമാരന്‍ സൗദിയില്‍ എത്തിയതത്രെ. കിരീടവകാശി വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു.

 രൂക്ഷവിമര്‍ശകന്‍

രൂക്ഷവിമര്‍ശകന്‍

ലണ്ടന്‍ കേന്ദ്രമായുള്ള മിഡില്‍ ഈസ്റ്റ് ഐ എന്ന മാധ്യമസ്ഥാപനവും അഹ്മദ് രാജകുമാരന്റെ തിരിച്ചുവരവ് സ്ഥിരീകരിച്ചു. രാജഭരണകൂടത്തില്‍ കാതലായ മാറ്റങ്ങള്‍ സംഭവിച്ചേക്കാമെന്ന് അഹ്മദ് രാജകുമാരനുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദി ഭരണകൂടം അടുത്തിടെ സ്വീകരിച്ച ചില നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന വ്യക്തിയാണ് അഹ്മദ്. അതുകൊണ്ടാണ് ഇദ്ദേഹത്തിന്റെ തിരിച്ചുവരവിന് പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നത്.

വിയോജിപ്പ് പ്രകടിപ്പിച്ചു

വിയോജിപ്പ് പ്രകടിപ്പിച്ചു

കിരീടവകാശിയെ തിരഞ്ഞെടുക്കുന്ന മൂന്നംഗ സമിതിയില്‍ അംഗമായിരുന്നു അഹ്മദ് രാജകുമാരന്‍. മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടവകാശിയായി തിരഞ്ഞെടുത്തതില്‍ ഇദ്ദേഹത്തിന് എതിര്‍പ്പുണ്ടായിരുന്നുവത്രെ. മറ്റു ചില കാര്യങ്ങളിലും അഹ്മദ് തനിക്കുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചിരുന്നുവെന്ന് മിഡില്‍ ഈസ്റ്റ് ഐ എഡിറ്റര്‍ ഡേവിഡ് ഹിയേസ്റ്റ് പറയുന്നു.

വാക്ക് ലഭിച്ചപ്പോള്‍ തിരിച്ചെത്തി

വാക്ക് ലഭിച്ചപ്പോള്‍ തിരിച്ചെത്തി

സൗദി രാജകുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗങ്ങളില്‍ ഒരാളാണ് അഹ്മദ് രാജകുമാരന്‍. അദ്ദേഹം ഇത്രയും കാലം ബ്രിട്ടനിലാണ് കഴിഞ്ഞിരുന്നത്. അമേരിക്കയും ബ്രിട്ടനും സുരക്ഷ ഉറപ്പാക്കുമെന്ന് വാക്കു കൊടുത്തതിനാലാണ് അദ്ദേഹം സൗദിയിലേക്ക് തിരിച്ചുവന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

രണ്ടുരാജ്യങ്ങളുടെ പ്രേരണ

രണ്ടുരാജ്യങ്ങളുടെ പ്രേരണ

സൗദി അറേബ്യ നടത്തുന്ന യമന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന നിലപാടുള്ള വ്യക്തിയാണ് അഹ്മദ്. മാത്രമല്ല, മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയിയെ തുര്‍ക്കിയിലെ സൗദി എംബസിയില്‍ വച്ച് കൊലപ്പെടുത്തിയെന്ന ആരോപണവും നേരിടുന്നുണ്ട്. ഈ രണ്ട് പ്രതിസന്ധികളും രൂക്ഷമായിരിക്കെയാണ് അമേരിക്കയും ബ്രിട്ടനും മുന്‍കൈയ്യെടുത്ത് അഹ്മദ് രാജകുമാരനെ സൗദിയിലേക്ക് തിരിച്ചുകൊണ്ടുവന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആരാണ് അഹ്മദ് രാജകുമാരന്‍

ആരാണ് അഹ്മദ് രാജകുമാരന്‍

സല്‍മാന്‍ രാജാവിന്റെ അനുജനാണ് അഹ്മദ് രാജകുമാരന്‍. ഒരുപക്ഷേ സല്‍മാന്‍ രാജാവ് അധികാരമൊഴിഞ്ഞാല്‍ അടുത്ത രാജാവാകാന്‍ യോഗ്യതയുള്ള വ്യക്തി. സൗദി രാജകുടുംബത്തിലെ മുതിര്‍ന്ന അംഗവും കൂടിയാണ് 70കാരനായ അഹ്മദ്. സൗദി രാജകുടുംബത്തില്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ഏഴ് മക്കളില്‍ ജീവിച്ചിരിക്കുന്ന രണ്ടു പേരാണ് സല്‍മാനും അഹ്മദും.

പ്രതിഷേധക്കാര്‍ക്കിടയില്‍

പ്രതിഷേധക്കാര്‍ക്കിടയില്‍

ആഭ്യന്തര സഹമന്ത്രിയായി ഏറെ കാലം സേവനം അനുഷ്ടിച്ചിട്ടുണ്ട് അഹ്മദ് രാജകുമാരന്‍. 2012ല്‍ ആഭ്യന്തര മന്ത്രിയാകുകയും ചെയ്തു. പിന്നീട് വിരമിച്ച ശേഷം ലണ്ടനിലേക്ക് താമസം മാറുകയായിരുന്നു. സൗദിക്കെതിരെ ചില പ്രതിഷേധങ്ങള്‍ അടുത്തിടെ ലണ്ടനില്‍ നടന്നിരുന്നു. അന്ന് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയ പ്ലക്കാര്‍ഡും വീഡിയോയും അഹ്മദ് രാജകുമാരന്റെതായിരുന്നു.

യമന്‍ യുദ്ധം നിര്‍ത്തണം

യമന്‍ യുദ്ധം നിര്‍ത്തണം

യമന്‍ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധമുണ്ടായിരുന്നു. ദരിദ്ര രാഷ്ട്രമായ യമനില്‍ ബോംബുകള്‍ വര്‍ഷിക്കുന്നത് ഒഴിവാക്കണം, സൗദിക്ക് ആയുധങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബ്രിട്ടനിലെ പ്രതിഷേധം. ഈ പ്രതിഷേധത്തിനിടെയാണ അഹ്മദ് രാജകുമാരന്‍ പ്രതിഷേധത്തെ പിന്തുണക്കുന്ന വീഡിയോ പുറത്തുവിട്ടത്.

ഉത്തരവാദികള്‍ ഇവര്‍

ഉത്തരവാദികള്‍ ഇവര്‍

സൗദി ഭരണകൂടം എടുന്ന എല്ലാ തീരുമാനങ്ങള്‍ക്കും ഉത്തരവാദി സൗദി രാജാവും സൗദി കിരീടവകാശിയുമാണെന്ന് അഹ്മദ് രാജകുമാരന്‍ പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം സൗദിയിലേക്ക് തിരിച്ചുവരുമെന്ന് യാതൊരു സൂചനയും നല്‍കിയിരുന്നില്ല. നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് അദ്ദേഹം തിരിച്ചുവന്നിരിക്കുന്നത്.

പ്രതിസന്ധി മറികടക്കാന്‍

പ്രതിസന്ധി മറികടക്കാന്‍

അമേരിക്കയുടെയും ബ്രിട്ടന്റെയും ഇടപെടലാണ് അഹ്മദ് രാജകുമാരന്‍ തിരിച്ചുവരാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സുരക്ഷാ കാര്യങ്ങളും ഇരുരാജ്യങ്ങളും അഹ്മദ് രാജകുമാരന് ഉറപ്പു നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഭരണമാറ്റത്തിന് സാധ്യതയുണ്ടെന്ന വിവരവും പുറത്തുവരുന്നത്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ഭരണമാറ്റമുണ്ടായേക്കുമെന്നാണ് ന്യൂയോര്‍ക്ക് ടൈംസും മിഡില്‍ ഈസ്റ്റ് ഐയും പശ്ചിമേഷ്യന്‍ നിരീക്ഷകരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.

English summary
King Salman's brother 'returns to Riyadh' amid Khashoggi crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X