ഗള്‍ഫില്‍ മഞ്ഞുരുക്കം: ജിസിസി ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീറിനെ ക്ഷണിച്ച് സല്മാന് രാജാവ്
ദോഹ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് ക്ഷണം. സൗദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് രാജാവാണ് ഖത്തര്‍ ഭരണാധികാരിയെ ഉച്കോടിയിലേക്ക് ക്ഷണിച്ചത്. ജനുവരി അഞ്ചിന് സൗദി തലസ്ഥാനമായ റിയാദിലാണ് 41-ാമത് ജിസിസി സുപ്രീം കൗണ്‍സില്‍ യോഗം നടക്കുന്നത്. ഈ യോഗത്തില്‍ പങ്കെടുക്കാനുള്ള ക്ഷണക്കത്താണ് അമീറിന് ലഭിച്ചത്. ജിസിസി സെക്രട്ടറി ജനറല്‍ ഡോ. നെയ്ഫ് ഫലാങ് അല്‍ ഹജ്റാഫ് ആണ് അമീരി ദിവാനിലെത്തി സൗദി രാജാവിന്റെ ക്ഷണപത്രം ഖത്തര്‍ അമീറിന് കൈമാറിയത്.
ഉച്ചകോടിയില്‍ ഖത്തര്‍ പ്രശ്നം ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്ന സൂചന ഇതോടെ ശക്തമായി. കൗണ്‍സിലിലെ മറ്റ് അംഗങ്ങളെ സൗദി രാജാവ് നേരത്തെ തന്നെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. 2017 ജൂണില്‍ ഖത്തറിന് മേല്‍ സൗദി ഉള്‍പ്പടേയുള്ള ഏഴ് സഖ്യരാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയതിന് ശേഷമുള്ള മൂന്നാമത് ഉച്ചകോടിയാണ് ഇപ്പോള്‍ സൗദിയില്‍ നടക്കുന്നത്. അംഗരാജ്യങ്ങൾക്കും രാജ്യാന്തര സമൂഹത്തിനും ഇടയിൽ ഏകീകരണം, പരസ്പരബന്ധം, വ്യാപാരം എന്നിവ വർധിപ്പിക്കുന്നതിനാണ് ജിസിസി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഇത്തവണ ബഹ്റൈന്‍ വേദിയാകേണ്ട ഉച്ചകോടിയാണ് റിയാദിലേക്ക് മാറ്റിയത്. കുവൈത്തിന്റെയും അമേരിക്കയുടേയും മധ്യസ്ഥ നീക്കങ്ങള്‍ക്ക് ഒടുവിലാണ് ഖത്തര്‍ കൂടി ഉച്ചകോടിയുടെ ഭാഗമാവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജിസിസി യോഗത്തിൽ ഖത്തർ ഉപരോധം പിൻവലിക്കുന്ന കാര്യത്തിൽ അന്തിമകരാറിലെത്തുമെന്നാണ് അന്താരാഷ്ട്ര നയതന്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അങ്ങനെയെങ്കില്‍ ഗള്‍ഫ് മേഖലയിലെ വലിയൊരു പ്രതിസന്ധിക്കാവും ജിസിസി ഉച്ചകോടിയിലൂടെ സമാപനമാവുക.
-
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം












Click it and Unblock the Notifications