കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് സൽമാൻ രാജാവ്: അഭിനന്ദനം അറിയിച്ച് ആരോഗ്യമന്ത്രി
റിയാദ്: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിനേഷനുമായി മുന്നോട്ടുപോകുന്നതിനിടെ വാക്സിൻ സ്വീകരിച്ച് സൌദി ഭരണാധികാരി സൽമാൻ രാജാവ്. വാക്സിന്റെ ആദ്യ ഡോസാണ് സ്വീകരിച്ചിട്ടുള്ളത്. വെള്ളിയാഴ്ച രാത്രി നിയോം നഗരത്തിൽ വെച്ചാണ് സൽമാൻ രാജാവ് വാക്സിൻ സ്വീകരിച്ചത്. അദ്ദേഹം കൊവിഡ് വാക്സിൻ സ്വീകരിച്ച വിവരം സൌദി ആരോഗ്യമന്ത്രി ഡോ. തൌഫീഖ് അൽറബീ അയാണ് ഇക്കാര്യം അറിയിച്ചത്.

കൊവിഡ് വ്യാപനം മുതൽ തന്നെ സൌദി പൌരന്മാരുടെയും വിദേശികളുടെയും ആരോഗ്യകാര്യങ്ങളിൽ എല്ലാ പിന്തുണകളും നൽകിയ സൽമാൻ രാജാവിന് ആരോഗ്യമന്ത്രി നന്ദി അറിയിക്കുകയും ചെയ്തിരുന്നു. സൌദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമനും ദിവസങ്ങൾക്ക് മുമ്പ് കൊറോണ വൈറസ് വാക്സിൻ സ്വീകരിച്ചിരുന്നു.












Click it and Unblock the Notifications