പേടിക്കേണ്ട, സ്തനാര്‍ബുദത്തിന് മരുന്നായി

ഗര്‍ഭാശയ ക്യാന്‍സര്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും അധികം സ്ത്രീകളെ ബാധിയ്ക്കുന്ന രോഗമാണ് സ്താനാര്‍ബുദം. പ്രതിവര്‍ഷം 1.5 ലക്ഷം പേരെയാണ് സ്തനാര്‍ബുദം ബാധിയ്ക്കുന്നത്.
HER2 വിഭാഗത്തില്‍പെടുന്ന അര്‍ബുദമാണ് 25 ശതമാനം സ്ത്രീകളെയും ബാധിയ്ക്കുക,. വളരെ പെട്ടന്ന് തന്നെ വ്യാപിയ്ക്കുക എന്നതാണ് ഈ സ്തനാര്‍ബുദത്തിന്റെ പ്രത്യേകത. മരണ സാധ്യതയും ഏറെയാണ്. ഇതിനെ തടയാനുളള മരുന്നാണ് ബയോകോണ്‍ കണ്ടെത്തിയത്. വിപണിയിലുള്ള മറ്റ് സ്തനാര്‍ബുദ മരുന്നുകളെക്കാള്‍ ഇതിന്‍റെ വില കുറവാണെന്നാണ് ബയോകോണ്‍ പറയുന്നത്.
440 മില്ലിഗ്രാം മരുന്നിന് 57,500 രൂപയാണ് വില. 150 മില്ലിഗ്രാം മരുന്നിന് 19,500 രൂപയാണ് വില. ബയോകോണും യുഎസിലെ മരുന്ന് നിര്‍മ്മാണ കമ്പനിയായ മിലാനും ചേര്‍ന്നാണ് പുതിയ മരുന്ന് കണ്ടെത്തിയത്. ഫെബ്രുവരിയോട് കൂടി മരുന്ന് ഇന്ത്യന്‍ വിപണിയിലെത്തും. ബാംംഗ്ലൂരില്‍ വച്ചായിരിയ്ക്കും മരുന്നിന്റെ നിര്‍മ്മാണമെന്ന് ബയോകോണ്‍ പറഞ്ഞു.












Click it and Unblock the Notifications