കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിസ് ഓഫ് ലൗവ് കേരളത്തില്‍ മാത്രമല്ല, ഇസ്രായേലിലും ഉണ്ട്; ഇവരുടെ ചുംബനം ഇങ്ങനെ, വീഡിയോ കാണൂ...

  • By Siniya
Google Oneindia Malayalam News

ജറുസലേം: കിസ് ഓഫ് ലൗവ് കേരളത്തില്‍ മാത്രമല്ല അങ്ങ് ദൂരെ ഇസ്രായേലിലും ഉണ്ട്. ഇതും പ്രതിഷേധം തന്നെ. ഇസ്രായേല്‍ പാലസ്തീന്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് ലോകത്തിന് സ്‌നേഹ സന്ദേശം നല്‍കികൊണ്ട് ഇസ്രായേല്‍ ജനത ഇത്തരത്തിലുള്ള പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഇരുരാജ്യങ്ങളിലേയും തീര്‍ത്തും അപരിചിതരായവര്‍ പരസ്പരം ആലിംഗനം ചെയ്തും ചുംബിച്ചുമാണ് ഇവര്‍ ലോകത്തിന് സമാധാന സന്ദേശം നല്‍കിയത്. ഇസ്രായേല്‍ ഭരണകൂടത്തിന്റെ നിലപാടിനെതിരെയാണ് ഇവരുടെ സ്‌നേഹ ചുംബനം. ഇരു രാജ്യങ്ങളിലെ യുവതിയുടെയും യുവാവിന്റെ പ്രണയത്തിന്റെ കഥ പറയുന്ന നോവല്‍ പോലും ഇസ്രായേല്‍ നിരോധിച്ചിരുന്നു.

ചുംബന പ്രതിഷേധം

ചുംബന പ്രതിഷേധം

ഇസ്രായേല്‍ പാലസ്തീന്‍ തര്‍ക്കം രൂക്ഷമായതോടെയാണ് പുതിയ പ്രതിഷേധവുമായി ജനങ്ങള്‍ മുന്നോട്ടു വന്നത്. പര്‌സപരം ചുംബിച്ചുക്കൊണ്ടാണ് ഇവരുടെ പ്രതിഷേധം.

ചുംബിക്കുന്നത്

ചുംബിക്കുന്നത്

ചുംബിച്ചു പ്രതിഷേധിക്കാനായി ദമ്പതികളും സ്വവര്‍ഗാനുരാഗികളും സുഹൃത്തുക്കളുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുക്കുന്നുണ്ട്.

സമാധാന സന്ദേശം

സമാധാന സന്ദേശം

ക്യാമറയ്ക്കു മുന്നില്‍ ഇരു രാജ്യങ്ങളിലെയും തീര്‍ത്തും അപരിചിതരായവര്‍ പരസ്പരം ആലിംഗനം ചെയ്തു ചുംബിച്ചുമാണ് ലോകത്തിന് സമാധാന സന്ദേശം നല്‍കുന്നത്. ഇസ്രായേല്‍ ഭരണ കൂടത്തിനെതിരെയാണ് ജനങ്ങളുടെ സ്‌നേഹചുംബനം.

ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു

ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു

ടൈം ഔട്ട് ടെല്‍ അവൈവ് നിര്‍മ്മിച്ചു പുറത്തിറക്കിയ ചുംബന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ലക്ഷകണക്കിന് ആളുകളാണ് കണ്ടത്.

 പ്രതിഷേധത്തിനുള്ള മികച്ച വഴി

പ്രതിഷേധത്തിനുള്ള മികച്ച വഴി

ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത് നിമിഷ നേരത്തിനകം തന്നെ ഈ പോസ്റ്റ് അപ്രത്യക്ഷമാകുകയും ചെയ്തു. പിന്നീട് മറ്റു സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. പ്രതിഷേധം രേഖപ്പെടുത്താനുള്ള മികച്ച വഴിയാണ് ഇതെന്ന് വീഡിയോ നിര്‍മ്മാതാക്കള്‍ പറയുന്നു.

ചുംബനത്തെ കുറിച്ചുള്ള പ്രതികരണം

ചുംബനത്തെ കുറിച്ചുള്ള പ്രതികരണം

അപരിചിതരുമായുള്ള ചുംബനത്തെ കുറിച്ചുള്ള പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടിയായി ഇസ്രായേല്‍ പാലസ്തീന്‍ തര്‍ക്കങ്ങളേക്കാള്‍ സങ്കീര്‍ണമായിരുന്നില്ല ചുംബനം എന്നായിരുന്നു.

നിരോധിച്ച നോവല്‍

നിരോധിച്ച നോവല്‍

ഇസ്രായേല്‍ പാലസ്തീന്‍ അതിര്‍ത്തിയില്‍ ഇസ്രായേല്‍ യുവതിയും പാലസ്തീന്‍ യുവാവും തമ്മിലുള്ള പ്രണയകഥ പറയുന്ന നോവലുണ്ട്. ഡോറിത് റാബിയാന്റെ ബോര്‍ഡര്‍ ലൈഫ് എന്ന നോവലാണ് ഇസ്രായേല്‍ നിരോധിച്ചത്.

പ്രശ്‌നം രൂക്ഷമായത്

പ്രശ്‌നം രൂക്ഷമായത്

ഇസ്രായേല്‍ നിരോധിച്ചതോടെ സിലബസില്‍ നിന്നും എടുത്തു മാറ്റരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് അധ്യാപകരും വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

നോവല്‍ ഭയപ്പെടുത്തുന്നു

നോവല്‍ ഭയപ്പെടുത്തുന്നു

നോവല്‍ എടുത്തു മാറ്റിയത് ഇത് വിദ്യാര്‍ഥികളെ ഭയപ്പെടും വിധത്തിലാണെന്ന വാദമാണ് ഇസ്രായേലിന്ർറെത്.

വീഡിയോ കാണൂ..

ടൈം ഔട്ട് ടെല്‍ അവൈവ് നിര്‍മ്മിച്ചു പുറത്തിറക്കിയ ചുംബന വീഡിയോ യൂടുബില്‍ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ലക്ഷകണക്കിന് ആളുകളാണ് കണ്ടത്.

English summary
Kiss of love in israel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X