കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ ദിനാഘോഷം വിവിധ കലാപരിപാടികളോടെ അരങ്ങേറും

Google Oneindia Malayalam News

ദുബായ്: ദുബായ് കെ.എം.സി.സി യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സര്‍ഗോത്സവം കലാമത്സരം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭാരവാഹികളെ തെരഞ്ഞെടുത്തു. കായിക മത്സരം ചെയര്‍മാന്‍ ആവയില്‍ ഉമ്മര്‍ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് സര്‍ഗോത്സവം, കായിക മത്സരം സ്വഗത സംഘങ്ങളുടെയും, മത്സരാര്‍ത്ഥികളുടെ മേല്‍നോട്ടം വഹിക്കുന്ന ജില്ലാ മാനേജര്‍മാരുടെയും പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

നവംബര്‍ 12 മുതല്‍ ഡിസംബര്‍ 2 വരെ വിവിധ ദിവസങ്ങളിലായി സാഹിത്യ, കല, സ്‌പോര്‍ട്‌സ്, ഗെയിംസ് മത്സരങ്ങള്‍ നടക്കും. ദുബായ് കെ.എം.സി.സി ആക്ടിംഗ് പ്രസിഡണ്ട് മുസ്തഫ തിരൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. ദേശീയ ദിനാഘോഷം സ്വാഗതസംഘം കോ ഓര്‍ഡിനേറ്റര്‍ അഡ്വ. സാജിത് അബൂബക്കര്‍, മത്സരങ്ങളുടെ കോഓര്‍ഡിനേറ്റര്‍ ഷഹിര്‍ കൊല്ലം എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

dubai-map

സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍മാരായ സുബൈര്‍ വെള്ളിയോട്, ഹംസ ഹാജി മാട്ടുമ്മല്‍, ജില്ല ഭാരവാഹികളായ ഹംസ പയ്യോളി, മുനീര്‍ ചെര്‍ക്കള, കെ.പി. മുഹമ്മദ്, മുസ്തഫ വേങ്ങര, അലി അകലാട്, ടി.എം.എ സിദ്ദീക്ക്, അബ്ദുല്‍ ഷുക്കൂര്‍ കാരയില്‍, പുന്നപ്ര ഷംസുദീന്‍, ടി.എസ്. ഷാജി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

അഷ്‌റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും, അഷ്‌റഫ് പള്ളിക്കര നന്ദിയും പറഞ്ഞു. ജില്ല തല മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ എന്നിവരായി സയ്യദ് മുഹമ്മദ്,മുജീബ് റഹ്മാന്‍ (ആലപ്പുഴ) അബ്ദുല്‍ ഷുക്കൂര്‍, മുഹമ്മദ് ജിബിന്‍ (എറണാകുളം) ടി.എസ്. ഷാജി,വി.കെ നിസാം (ഇടുക്കി),നൂറുദ്ധീന്‍ മണ്ടൂര്‍, ഷറഫുദ്ദീന്‍ ഇരിട്ടി (കണ്ണൂര്‍ ) മുനീര്‍ ചേര്‍ക്കള, ഖാദര്‍ ബെണ്ടിച്ചാല്‍ (കാസര്‍കോട്)ഹബീബ് കൊല്ലം,സുലൈമാന്‍ കടക്കല്‍(കൊല്ലം)കെ.പി.മുഹമ്മദ്, അബൂബക്കര്‍ മാസ്റ്റര്‍ (കോഴിക്കോട്) ഒ. ടി. സലാം, അഷ്‌റഫ് തോട്ടോളി (മലപ്പുറം) ടി.എം.എ സിദ്ദീക്ക്ഹംസ കൈപുറം (പാലക്കാട്) അക്ബര്‍ ബീമാപള്ളി, നസീര്‍ ചാന്നാങ്കര (തിരുവനന്തപുരം) അലി അകലാട് നൌഫല്‍ പുത്തന്‍പുരക്കല്‍ (തൃശൂര്‍) രഹ്നാസ് യാസീന്‍സത്താര്‍ പടിഞ്ഞാറത്തറ (വയനാട്) എന്നിവരെ തെരഞ്ഞെടുത്തു.

English summary
KMCC celebrating the 44th UAE National Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X