കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലണ്ടനില്‍ കത്തിക്കുത്ത് ആക്രമണം: യുവതി കൊല്ലപ്പെട്ടു, ആറ് പേര്‍ക്ക് പരിക്ക്

  • By Sandra
Google Oneindia Malayalam News

ലണ്ടന്‍: ലണ്ടനിലുണ്ടായ കത്തിക്കുത്താക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. ബ്രിട്ടീഷ് മ്യൂസിയത്തിന് സമീപത്തെ റസ്സല്‍ സ്‌ക്വയറില്‍ ബുധനാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. കുറ്റവാളിയെ പോലീസ് മിനിറ്റുകള്‍ക്കകം തന്നെ പിടികൂടുകയും ചെയ്തു.

ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിനായി സ്‌കോട്ട്‌ലന്റ് യാര്‍ഡിലെ ഭീകരവിരുദ്ധ സക്വാഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജനക്കൂട്ടത്തിനിടയിലേക്ക് കത്തിയുമായെത്തിയ കുറ്റവാളി പ്രകോപനമൊന്നുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

stabs

സംഭവത്തിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കും. സംഭവത്തിന്റെ ദൃക്‌സാക്ഷി വിവരമറിയിച്ചതിനെ തുടര്‍ന്നായിരുന്നു പോലീസ് സ്ഥലത്തെത്തിയത്.
സംഭവത്തോടെ പ്രദേശത്തെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി വലിയൊരു സംഘം പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

English summary
Mass stabbing in central London leaves woman dead and up to six injured. Incident took place near British museum. Scotland Yard launched investigation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X