കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഫി അന്നാന്‍ അന്തരിച്ചു; ആഗോള സമാധാനത്തിന് ഊന്നല്‍ നല്‍കിയ തന്ത്രജ്ഞന്‍

  • By Ashif
Google Oneindia Malayalam News

യുണൈറ്റഡ് നാഷന്‍സ്: ഐക്യരാഷ്ട്ര സഭാ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍ അന്തരിച്ചു. 80 വയസായിരുന്നു. മാനവ സമൂഹത്തിന് വേണ്ടി നടത്തിയ സന്നദ്ധ സേവനത്തിന് നോബേല്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.

Kofi Annan

ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലാകുന്ന കറുത്ത വര്‍ഗക്കാരനായ ആദ്യ ആഫ്രിക്കക്കാരനാണ് കോഫി അന്നാന്‍. 1997 മുതല്‍ 2006 വരെയാണ് അദ്ദേഹം ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലായത്. രണ്ട് തവണ തുടര്‍ച്ചയായി ഈ പദവി അലങ്കരിച്ചു.

ഇറാഖ് യുദ്ധം നടന്നത് ഇദ്ദേഹം യുഎന്‍ മേധാവി ആയിരിക്കെയാണ്. അമേരിക്കയുടെ അധിനിവേശങ്ങള്‍ ഒഴിവാക്കുന്നതില്‍ ഐക്യരാഷ്ട്ര സഭ പരാജയപ്പെട്ടെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു. ലോക രാജ്യങ്ങളിലെ നേതാക്കളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന അന്നാന്‍ പശ്ചമേഷ്യയിലെ വിഷയങ്ങളില്‍ കൂടുതല്‍ ഇടപെട്ടിരുന്നു.

പദവി ഒഴിഞ്ഞെങ്കിലും പിന്നീടും അദ്ദേഹത്തെ ആഗോള ദൗത്യങ്ങള്‍ ഏല്‍പ്പിക്കപ്പെട്ടു. സിറിയയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രക്തരൂഷിത ആഭ്യന്തര യുദ്ധമായി മാറിയപ്പോള്‍ സമാധാന ദൂതനായി യുഎന്‍ നിയോഗിച്ചത് കോഫി അന്നാനെയായിരുന്നു.

ലോക സമാധാനത്തിന് വേണ്ടി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തിയാണ് കോഫി അന്നാനെന്ന് കോഫി അന്നാന്‍ ഫൗണ്ടേഷന്‍ അദ്ദേഹത്തിന്റെ മരണ വാര്‍ത്ത പരസ്യപ്പെടുത്തിയ വാര്‍ത്താകുറിപ്പില്‍ വിവരിച്ചു.

വാര്‍ധക്യ സഹജമായ അസുഖമുണ്ടായിരുന്നു അദ്ദേഹത്തിന്. കോഫി അന്നാന്റേത് സമാധാന പൂര്‍ണമായ അന്ത്യമായിരുന്നുവെന്ന് ഫൗണ്ടേഷന്‍ അറിയിച്ചു. സ്വിറ്റ്‌സര്‍ലാന്റിലെ ബേണിലുള്ള ആശുപത്രിയിലായിരുന്നു മരണം. ആഫ്രിക്കന്‍ രാജ്യമായ ഘാനയാണ് കോഫി അന്നാന്റെ മാതൃരാജ്യം. 2001ലാണ് നൊബേല്‍ പുരസ്‌കാരം കിട്ടിയത്.

English summary
Kofi Annan, Former UN Secretary General, Dies At 80
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X