കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്രമോദിക്കെതിരെയുള്ള പ്രതിഷേധം കൊറിയയിലും; വംശഹത്യയ്ക്ക് നേതൃത്വം നല്‍കി, പുരസ്കാരം നൽകരുത്..

Google Oneindia Malayalam News

സോൾ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കൊറിയയിലും പ്രതിഷേധം. സോള്‍ സമാധാനപുരസ്‌ക്കാരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്‍കുന്നതിനെതിരെയാണ് പ്രതിഷേധം. മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 20 എന്‍ജിഒകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ബുധനാഴ്ച പത്രസമ്മേളനം വിളിച്ചുകൂട്ടിയ പ്രതിഷേധക്കാര്‍ മോദിക്ക് സമാധാന സമ്മാനം നല്‍കാനുള്ള കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

<strong>സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവം; ലക്ഷ്യം കലാപം... ആക്രമണം അപലപനീയമെന്ന് സ്വാമി അഗ്നിവേശ്</strong>സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവം; ലക്ഷ്യം കലാപം... ആക്രമണം അപലപനീയമെന്ന് സ്വാമി അഗ്നിവേശ്

ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടന്ന വംശഹത്യക്ക് കാരണക്കാരനായ ഒരാള്‍ക്ക് സമാധാന സമ്മാനം വാങ്ങാന്‍ യാതൊരു യോഗ്യതയുമില്ലെന്നാണ് പ്രതിഷേധക്കാരുടെ വാദം. കൊറിയയിലെ അഭയാര്‍ത്ഥികളുടെ അവകാശത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ റെഫ്യുജി റൈറ്റ്‌സ് ഇന്‍ കൊറിയ, കൊറിയന്‍ ഹൗസ് ഫോര്‍ ഇന്റര്‍നാഷണല്‍ സോളിഡാരിറ്റി എന്നിങ്ങനെ 26 സംഘടനകളാണ് പ്രതിഷേധമറിയിച്ചുകൊണ്ട് രംഗത്തുവന്നത്.

കൂട്ടക്കൊല

കൂട്ടക്കൊല

ഗുജറാത്തിലും മറ്റിടങ്ങളിലും നടന്ന കലാപങ്ങള്‍ക്ക് മോദിയുടെ മൗനാനുവാദമുണ്ട് എന്ന ആരോപണമാണ് പ്രതിഷേധക്കാരെ സമ്മാനം നല്‍കാന്‍ പാടില്ല എന്ന നിഗമനത്തില്‍ എത്തിച്ചത്. 2002ല്‍ 1000 മുസ്ലീങ്ങളെ കൊന്നൊടുക്കാന്‍ മോദി നിര്‍ദ്ദേശിച്ചു എന്നും ഇവര്‍ ആരോപിക്കുന്നു. 59 പേര്‍ മരിക്കാനിടയായ ഗോധ്ര സംഭവവും തുടര്‍ന്നുണ്ടായ മുസ്ലിം വിരുദ്ധ കലാപവും സംഘടനകള്‍ കമ്മിറ്റിയെ ഓര്‍മിപ്പിച്ചു.

സാമ്പത്തിക പദ്ധതികൾ

സാമ്പത്തിക പദ്ധതികൾ

കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജായ് ഇന്‍ കഴിഞ്ഞ ജൂലായില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇരു രാജ്യങ്ങളും സാമ്പത്തിക സഹകരണത്തിനുള്ള പദ്ധതികള്‍ മുന്നോട്ട് വെച്ചിരുന്നു. രണ്ടായിരത്തിമുപ്പതോടെ ഇപ്പോഴുള്ള 20 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള സാമ്പത്തിക വിനിമയം 50 ബില്ല്യണ്‍ ഡോളറാക്കുമെന്നു ഇന്ത്യയും വടക്കന്‍ കൊറിയയും പ്രഖ്യാപിച്ചിരുന്നു.ഇതിന് പിന്നാലെയാണ് മോദിക്ക് അവാർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ നിഗൂഢതകളുണ്ടെന്നും ആരോപണമുണ്ട്.

സമ്മാനം നേടാന്‍ യോഗ്യൻ

സമ്മാനം നേടാന്‍ യോഗ്യൻ

മോദി എല്ലാംകൊണ്ടും സമ്മാനം നേടാന്‍ യോഗ്യനാണ് എന്ന നിലപാടാണ് സമ്മാനത്തിന്റെ ചുമതലയുള്ള കമ്മിറ്റിയുടേതെന്നാണ് റിപ്പോർട്ട്. പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടുവരാന്‍ മോദി ഏറെ പണിപ്പെട്ടിട്ടുണ്ടെന്നും, മോദിയുടെ സാമ്പത്തിക പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത് പ്രശംസനീയമാണെന്നാണ് കമ്മറ്റി വിലയിരുത്തുന്നത്.

ഗുജറാത്ത് കലാപം

ഗുജറാത്ത് കലാപം


ഗുജറാത്ത് കലാപത്തെക്കുറിച്ചന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷൻ നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകി. കൂടാതെ, കലാപം തടയാൻ ഗുജറാത്ത് സർക്കാർ യാതൊന്നും തന്നെ ചെയ്തില്ല എന്ന ആരോപണവും പ്രത്യേക അന്വേഷണ കമ്മീഷൻ നിരാകരിച്ചിരുന്നു. 2014 പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ സുപ്രീം കോടതി തൃപ്തി രേഖപ്പെടുത്തിയിരുന്നു, കൂടാതെ മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരേ സമർപ്പിച്ചിരുന്ന ഒരു ഹർജിയും കോടതി തള്ളി. ഗോധ്രയിൽ സബർമതി എക്സ്പ്രെസിൽ അയോദ്ധ്യാ സന്ദർശനത്തിനു ശേഷം മടങ്ങി പോയ്‌ക്കൊണ്ടിരുന്ന കർസേവകർ ഉൾപ്പെടെ 58 പേർ കൊല്ലപ്പെട്ട ഗോധ്ര തീവണ്ടികത്തിക്കൽ കേസിനെ തുടർന്നാണ് കലാപങ്ങളുടെ ആരംഭം എന്ന് കരുതപ്പെടുന്നു. എന്നാൽ കലാപം മുൻകൂട്ടി ആസൂത്രണം ചെയ്യപ്പെട്ടതാണെന്നും ഗോധ്ര സംഭവം ഒരു കാരണമാക്കിയത് മാത്രമാണെന്നും ആക്രമണങ്ങളുടെ സംഘടിത സ്വഭാവവും ആസൂത്രണവും വിശകലനം ചെയ്തുകൊണ്ട് ചിലർ വാദിക്കുന്നുണ്ട്.

English summary
Korean NGOs protest Indian PM winning Seoul Peace Prize
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X