കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈകോര്‍ത്ത് കൊറിയകള്‍; ഉറ്റുനോക്കി ലോകം, ഇരു കൊറിയൻ നേതാക്കളും തമ്മില്‍ നിർണായക കൂടികാഴ്ച്ച

  • By Desk
Google Oneindia Malayalam News

സമാധാനത്തിന്റെ സൂചനകള്‍ നല്‍കി ഇരുകൊറിയകളും കൈകോര്‍ത്തു . ലോകം ആകാംക്ഷയിലാണ്. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും തമ്മിലുള്ള നിര്‍ണായക കൂടികാഴ്ച ആരംഭച്ചു.

കൊറിയന്‍ പ്രാദേശീക സമയം രാവിലെ 9.30 ന് കിമ്മും സംഘവും കൊറിയകളെ വേര്‍തിരിക്കുന്ന നിസൈനീകൃത മേഖലയില്‍ എത്തി. ഇവിടെ കാത്തുനിന്ന മൂണ്‍ ജേ ഇന്‍ കിം ജോംഗിനെ കൈകൊടുത്ത് സ്വീകരിച്ചു. പിന്നീട് ഇരുവരും സമാധാന ചര്‍ച്ചകള്‍ക്കായി പാന്‍മുന്‍ജോം ഗ്രാമത്തിലേക്കുപോയി. കൊറിയകളെ വേര്‍തിരിക്കുന്ന 38ാം ഉത്തര അക്ഷാംശരേഖയോടു ചേര്‍ന്നുള്ള നിസൈനീകൃത മേഖലയ്ക്കു തെക്കാണ് പാന്‍മുന്‍ജോം ഗ്രാമം. ഇവിടെ ശാന്തിഗൃഹം (പീസ് ഹൗസ്) ആണു വേദി. കൂടിക്കാഴ്ച. 1953 ജൂലൈ 27ന്, കൊറിയന്‍ യുദ്ധത്തിനു വിരാമമിട്ട കരാര്‍ ഒപ്പുവച്ചത് ഇവിടെയാണ്.

 xkim-jong-un-moon-jae-in

ഒരു ദശകത്തിനു ശേഷമാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഔപചാരിക ചര്‍ച്ച നടക്കുന്നത്. ആദ്യമായാണ് ഉത്തര കൊറിയന്‍ ഭരണത്തലവന്‍
ക്ഷിണ കൊറിയയില്‍ എത്തുന്നത്. ഉത്തര കൊറിയയുടെ ആണവനിരായുധീകരണമാണു ചര്‍ച്ചകളിലെ നിര്‍ണായക വിഷയം. യുഎസ് അടക്കമുള്ള ലോകരാജ്യങ്ങളുടെ ആവശ്യവും ഇതായിരുന്നു.ആ​ണ​വ​പ​രി​പാ​ടി പു​ന​രാ​രം​ഭി​ക്കാ​തി​രി​ക്കാ​ൻ കിം ​വ​യ്ക്കു​ന്ന ഉ​പാ​ധി​ക​ൾ എ​ന്തെ​ന്ന​താ​ണ് ഈ ​ഉ​ച്ച​കോ​ടി​യി​ൽ എ​ല്ലാ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്. ഈ ​ഉ​പാ​ധി​ക​ൾ അ​നു​സ​രി​ച്ചി​രി​ക്കും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യു​ള്ള കി​മ്മി​ന്‍റെ ഉ​ച്ച​കോ​ടി​യു​ടെ വി​ജ​യം.

English summary
North and south korea is calling attention from world through korean summi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X